കുട്ടിയായി അഭിനയിച്ചത് മോഹന്‍ലാലിന് ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല; മമ്മൂട്ടിയുടെ സിനിമയിലേക്കും വിളിച്ചിരുന്നു; തിരിച്ചവരവ് ഒരു വര്‍ഷം മുന്‍പേ ആഗ്രഹിച്ചത്: നടി സംഗീത

344

മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ മുഖമാണ് സംഗീതയുടേത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ഒറ്റ ചിത്രം മതി സംഗീതയെ മലയാളികള്‍ ഓര്‍ക്കാന്‍. ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംഗീത.

മലപ്പുറം സ്വദേശിയായ സംഗീത മാധവന്‍നായരുടെയും പത്മയുടെയും മകളായിട്ടാണ് ജനിച്ചത്. അച്ഛന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. 1978 ല്‍ സ്നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചേക്കേറിയത്. പിന്നീട് അനിയന്‍ ബാവ ചേച്ചന്‍ ബാവ, വാഴുന്നോര്‍, ക്രൈം ഫയല്‍, ചിന്താവിഷ്ടയായ ശ്യാമള എന്നീ ഹിറ്റി ചിത്രങ്ങളുടെ ഭാഗമായി. സംഗീത സിനിമയില്‍ നിന്നുള്ള ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ചാവേര്‍ എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

Advertisements

താന്‍ ഒരു വര്‍ഷമായി സിനിമയിലേക്ക് തിരിച്ചു വന്നാലോയെന്ന ആലോചനയില്‍ ആയിരുന്നെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോയ് മാത്യു തന്നെ മമ്മൂട്ടിയുടെ അങ്കിള്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നെന്നും സംഗീത പറയുന്നു.

താനൊരു സിനിമ ചെയ്യുന്നുണ്ട്, അതിലൊരു കഥാപാത്രത്തിന് മനസ്സില്‍ ചേച്ചിയുടെ മുഖമാണ് എന്നായിരുന്നു സംവിധായകന്‍ ടിനു പാപ്പച്ചന്‍ ആദ്യം പറഞ്ഞത്. ഒരു വര്‍ഷമായി എനിക്ക് സിനിമയിലേക്ക് തിരിച്ചു വന്നാലോയെന്ന ആലോചനയുണ്ടായിരുന്നുവെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

ALSO READ- ലിയോ സൂപ്പര്‍സ്റ്റാര്‍ ചിത്രമല്ല, വിജയ് എന്ന നടന്റെ ചിത്രം! പാര്‍ത്ഥിപനെ നെഞ്ചേലേറ്റി ആരാധകര്‍; സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍മീഡിയ

പിന്നീട് ഈ ആ ഫോണ്‍ കോളിന് ശേഷമാണ് ടിനുവിന്റെ അജഗജാന്തരം ഞാന്‍ കണ്ടത്. സിനിമയുടെ രീതി ഒരുപാട് ഇഷ്ടമായി. അതുകൊണ്ടാണ് ഈ തിരിച്ചു വരാന്‍ തീരുമാനിച്ചതെന്ന് സംഗീത പറഞ്ഞു.

പിന്നെ ജോയ് മാത്യു സാറിന്റെ തിരക്കഥയാണല്ലോ. അതിലും വാല്യൂ കണ്ടു. ഇപ്പോള്‍ ചാവേറിന് ശേഷം ഇപ്പോള്‍ അര്‍ജുന്‍ രമേശ് സംവിധാനം ചെയ്യുന്ന പരാക്രമം എന്ന സിനിമയില്‍ അഭിനയിക്കുകയാണെന്നും സംഗീത പറയുന്നു.

കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടിയിട്ടും സിനിമയില്‍ നിന്ന് മാറി നിന്നത് കുടുംബത്തിന് വേണ്ടിയാണ്. തേടി വന്ന ഒരുപാട് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും അതോര്‍ത്ത് വിഷമിച്ചിട്ടില്ലെന്നും സംഗീത പറഞ്ഞു.

ALSO READ- ‘ഗോപി സുന്ദറിന്റെ കറിവേപ്പില’;സന്തോഷം പങ്കിട്ട അഭയ ഹിരണ്‍മയിയെ ആക്ഷേപിച്ച് കമന്റ്; വായടപ്പിക്കുന്ന മറുപടിയുമായി താരം

ആരുടെയും നിര്‍ബന്ധത്തിനല്ലല്ലോ. വീടും സിനിമയും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണല്ലോ വേണ്ടെന്ന് വെച്ചത്. അപ്പോള്‍ കുറ്റബോധം തോന്നേണ്ട ആവശ്യമില്ലെന്നും താരം വിശദീകരിച്ചു.

ചിന്താവിഷ്ടയായ ശ്യാമളയിലേക്ക് മോഹന്‍ലാല്‍ സാറാണ് എന്റെ പേര് നിര്‍ദ്ദേശിതെന്ന് താന്‍ കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. ശ്രീനിസാറിനോട് ചോദിക്കണമെന്ന് വിചാരിച്ചിരുന്നു. ലാല്‍സാറിനൊപ്പം നാടോടിയിലാണ് അഭിനയിച്ചത്. അന്ന് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നെന്നും സംഗീത പറഞ്ഞു. ഒരു കുട്ടിയായി അഭിനയിച്ച തന്നെ ലാല്‍സാറിന് ഓര്‍മയുണ്ടാകുമോ എന്നറിയില്ലെന്നും സംഗീത പറഞ്ഞു.

Advertisement