വിവാഹ ശേഷവും സോളോ ട്രിപ്പ് പോവാറുണ്ട്, 11 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം ; വിശേഷങ്ങൾ പങ്കു വച്ച് റിച്ചാർഡ്

131

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് റിച്ചാർഡ്. പട്ടുസാരിയിലൂടെ തുടക്കം കുറിച്ച് കറുത്ത മുത്ത്, സുമംഗലി ഭവ തുടങ്ങി പ്രണയവർണങ്ങളിലെത്തി നിൽക്കുകയാണ് റിച്ചാർഡിന്റെ അഭിനയജീവിതം ഇപ്പോൾ. നാളുകൾക്ക് ശേഷമായാണ് റിച്ചാർഡ് വീണ്ടുമൊരു പരമ്പരയുമായെത്തിയത്. കെകെ രാജീവ് സംവിധാനം ചെയ്ത പരമ്പരയിൽ നായികയായെത്തിയത് സ്വാതി നിത്യാനന്ദാണ്. ഇടയ്ക്കിടയ്ക്ക് സോളോ ട്രിപ്പ് പോവാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് റിച്ചാർഡ് പറയുന്നു.

വിവാഹ ശേഷവും സോളോ ട്രിപ്പ് പോവാറുണ്ട്, ഭാര്യയ്ക്ക് ഞാൻ അങ്ങനെ പോവുന്നതിൽ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. റെഡ് കാർപ്പറ്റിൽ പങ്കെടുത്തപ്പോഴായിരുന്നു റിച്ചാർഡ് വിശേഷങ്ങൾ പങ്കിട്ടത്.

Advertisements

ALSO READ

അന്നു ഞാൻ കരയുന്നത് കണ്ടപ്പോൾ എനിക്ക് ഒപ്പം നിന്നത് മമ്മൂക്കയാണ്, ദളപതിയുടെ സെറ്റിൽ നടന്നതിനെ കുറിച്ച് നടി ശോഭന

11 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 9ലോ പത്തിലോ പഠിക്കുമ്പോഴായിരുന്നു ഞങ്ങളുടെ പ്രണയം തുടങ്ങിയത്. പ്ലസ് ടു പഠിക്കുന്ന സമയത്ത് അവളുടെ വീട്ടുകാർ ഇതറിഞ്ഞു. സാമ്പത്തികമായി സെറ്റിലായി നിങ്ങളുടെ മകളെ ഞാൻ കെട്ടുമെന്ന് അന്ന് അവളുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്തായാലും മോളെ കെട്ടിക്കാനുള്ളതാണല്ലോ, ഫസ്റ്റ് പ്രിഫറൻസ് എനിക്ക് തന്നൂടേയെന്നായിരുന്നു ചോദിച്ചത്. വിവാഹം കഴിഞ്ഞ് 6 വർഷമായി, സന്തോഷത്തോടെ കഴിയുകയാണ് ഞങ്ങൾ എന്നുമായിരുന്നു റിച്ചാർഡ് പറഞ്ഞത്.

സീരിയൽ ലോകത്തെ വിജയ് ദേവരകൊണ്ടയായാണ് റിച്ചാർഡിനെ വിശേഷിപ്പിക്കുന്നത്. മഞ്ജു ചേച്ചിയാണ് ആദ്യം അങ്ങനെ പറഞ്ഞത്. അങ്ങനെയൊന്നും എനിക്ക് തോന്നിയില്ലെന്നായിരുന്നു സ്വാതി നിത്യാനന്ദ് പറഞ്ഞത്. പ്രണയവർണങ്ങളിലെ ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷൻ ഡിസൈനറായാണ് റിച്ചാർഡ് പരമ്പരയിൽ വേഷമിടുന്നത്. തന്റെ കമ്പനിയിൽ ഡിസൈനറായെത്തുന്ന പെൺകുട്ടിയോട് സിദ്ധാർഥിന് പ്രണയം തോന്നുന്നതും പിന്നീടങ്ങോട്ടുള്ള സംഭവവികാസങ്ങളുമാണ് പരമ്പരയിൽ കാണിക്കുന്നത്.

ALSO READ

ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയൂ: പിന്തുണച്ചവർക്ക് നടിക്ക് വേണ്ടി നന്ദി പറഞ്ഞ് ശിൽപ ബാല

സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നതിനായി മുടി നീട്ടി വളർത്തുകയും ശരീരഭാരം 8 കിലോ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മുൻപ് റിച്ചാർഡ് പറഞ്ഞിരുന്നു. സുമംഗലി ഭവയിലെ കഥാപാത്രത്തിനായി റിച്ചാർഡ് മൊട്ടയടിച്ചിരുന്നു. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി എന്ത് ചെയ്യാനും താൻ തയ്യാറാണെന്ന് റിച്ചാർഡ് പറഞ്ഞിരുന്നു. സിനിമാതാരങ്ങളുടെ ട്രാൻസ്ഫർമേഷനെക്കുറിച്ച് എപ്പോഴും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ മിനിസ്‌ക്രീൻ താരങ്ങളുടെ മേക്കോവറുകളൊന്നും അധികം പേരും കാണില്ല എന്ന അവസ്ഥയാണെന്നും റിച്ചാർഡ് പറയുന്നുണ്ട്.

 

Advertisement