അന്നു ഞാൻ കരയുന്നത് കണ്ടപ്പോൾ എനിക്ക് ഒപ്പം നിന്നത് മമ്മൂക്കയാണ്, ദളപതിയുടെ സെറ്റിൽ നടന്നതിനെ കുറിച്ച് നടി ശോഭന

101

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴകത്തിന്റെ സ്‌റ്റൈൽമന്നൻ രജനികാന്തും നായകന്മാരായി അഭിനയിച്ച് മണിരത്നം സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയാണ് ദളപതി. രജനികാന്ത് സൂര്യ എന്ന കഥാപാത്രത്തെയും മമ്മൂട്ടി ദേവരാജ് എന്ന കഥാപാത്രത്തിലും തിളങ്ങിയ സിനിമയാണിത്.

ചിത്രത്തിൽ രജനികാന്തിന്റെ നായികയായി ശോഭനയാണ് അഭിനയിച്ചത്. നാടൻ പെൺകുട്ടിയായ സുബ്ബുലക്ഷ്മി എന്ന ശോഭനയുടെ വേഷവും ഏറെ ജനപ്രീതി നേടി എടുത്തിരുന്നു. ദളപതി എന്ന സിനിമയിലേക്ക് താൻ വന്നതിനെ കുറിച്ചും അതിന്റെ സെറ്റിൽ നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് ശോഭനയിപ്പോൾ പറയുന്നത്.

Advertisements

സീകേരളം ചാനലിലെ മധുരം ശോഭനം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. മണിരത്നം വലിയൊരു സംവിധായകൻ ആയിരുന്നു. അന്ന് ലെജൻഡ് ആയിരുന്നില്ല. എങ്കിലും കൊമേഴ്സ്യൽ സക്സസ് ആയ സിനിമകൾ അദ്ദേഹം ഉണ്ടാക്കിയിരുന്നത്. പിന്നെ രജനി സാർ ഇവർ രണ്ട് പേരുടെയും കോംപിനേഷനിൽ അഭിനയിക്കാൻ എന്നെ വിളിച്ചു. ഞാൻ വളരെ സന്തോഷവതി ആയിരുന്നു.

മലയാള സിനിമയിൽ അഭിനയിച്ചതൊക്കെ ചെറിയ ചെറിയ ബാനറുകളിൽ ആയിരുന്നു. അതിനെ കംപെയർ ചെയ്യുമ്പോൾ പ്രൊഡക്ഷൻ വാല്യു കുറവാണ്. അറുപതോളം പേർ അടങ്ങിയ സിനിമാ സെറ്റിൽ നിന്നും നമ്മൾ പോവുന്നത് മുന്നൂറും നാനൂറും പേരടങ്ങുന്ന സെറ്റിലേക്കാണ്. അവിടെ വലിയ ക്രെയിനും മറ്റ് സാങ്കേതിക വിദ്യകളുമൊക്കെയുണ്ട്. എനിക്ക് അത് വലിയൊരു അനുഭവം ആയിരുന്നു.

Also Read
ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയൂ: പിന്തുണച്ചവർക്ക് നടിക്ക് വേണ്ടി നന്ദി പറഞ്ഞ് ശിൽപ ബാല

കുറേ സിനിമകളുടെ സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്ക് പോയി കൊണ്ടേ ഇരിക്കുകയായിരുന്നു ഞാൻ. അതുകൊണ്ട് വീട്ടിലേക്ക് പോയിരുന്നില്ല. ഞാനും ലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ഇരുപത്തിരണ്ട് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞിട്ടാണ് അടുത്ത വർക്കിലേക്ക് പോവുന്നത്. അങ്ങനെ മൂന്ന് മാസത്തിന് ശേഷമാണ് ദളപതിയിൽ അഭിനയിക്കാൻ പോവുന്നത്. എന്റെ ആയിരുന്നു ലാസ്റ്റ് ഷെഡ്യൂൾ. അത് കഴിഞ്ഞിട്ട് എനിക്ക് വീട്ടിൽ പോവണം.

അമ്മയും അച്ഛനുമൊക്കെ എന്നെ കാത്തിരിക്കുകയാണ്. അങ്ങനെ ഞാൻ വീട്ടിൽ പോയി. ഏഴ് ദിവസത്തിന് ശേഷം ഈയൊരു പാട്ടാണ് ഷൂട്ട് ചെയ്യുന്നത്. ആ പാട്ട് എടുക്കുന്നത് വലിയൊരു ബുദ്ധിമുട്ട് തന്നെയായിരുന്നു. വെളുപ്പിന് നാല് മണിയ്ക്ക് ഒക്കെ ആണ് അതെടുക്കുന്ന സമയം. ശോഭന ഇന്ന് വേണ്ട, നാളെ വന്നാൽ മതി എന്നാണ് മണിരത്നം എന്നോട് പറയുന്നത്.

ഇന്ന് ലാസ്റ്റ് ദിവസമല്ലേ എടുക്കാമെന്ന് പറയുമ്പോൾ പുള്ളി ഇന്നില്ലെന്നായിരിക്കും പറയുക. അങ്ങനെ പത്ത് ദിവസത്തോളമായി. എനിക്ക് വീട്ടിൽ പോവണമെന്ന് പറയാൻ പറ്റില്ലല്ലോ. അങ്ങനൊരു കരാർ ഒന്നുമില്ല. എല്ലാം വിശ്വാസത്തിന്റെ പുറത്താണ്. അന്നൊക്കെ ഞാൻ ഒതുങ്ങി മാറിയിരുന്ന് കരഞ്ഞ് പോവാറുണ്ട്. കാരണം എനിക്ക് വീട്ടിൽ പോകണം. പിന്നിൽ മമ്മൂക്ക ഇരിപ്പുണ്ടായിരുന്നു. ശേ കരയല്ലേ, പോവാം, നിനക്ക് അമ്മയെ കാണണോ. ഞാൻ പറയാം, നോക്കാം എന്നൊക്കെ മമ്മൂക്ക എന്നെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു.

അതൊക്കെ എനിക്ക് വലിയ സന്തോഷം നൽകിയ വാക്കുകളാണ്. രജനി സാർ രാവിലെ ഒന്നും വരില്ല. അദ്ദേഹം അന്ന് സൂപ്പർസ്റ്റാറായി നിൽക്കുന്ന സമയമാണ്. ഇന്നും അങ്ങനെയാണ്. പക്ഷേ ആ സമയത്ത് എല്ലാം രാവിലെ നേരത്തെയാണ് ഷൂട്ടിങ്ങ് ചെയ്യേണ്ടത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ വളരെ കൃത്യതയുള്ള ആളാണ്. ആ കാര്യത്തിൽ സന്തോഷ് ശിവനും അദ്ദേഹവുമൊക്കെ ഒരു ടീമാണ്. നാല് മണിക്കൊന്നും രജനി സാർ വരില്ലെന്നാണ് എല്ലാവരും പറയുന്നത്.

നമ്മൾ രാവിലെ എഴുന്നേറ്റ് ഒന്നും പോകണ്ടെന്നാണ് ബാക്കിയുള്ളവരും പറഞ്ഞത്. ഒരീസം രജനി സാർ വന്ന് സംവിധായകനോട് പറഞ്ഞത് സാർ, എന്താണിത്. നാല് മണിക്ക് ഒക്കെ കഷ്ടപ്പെടുത്തുവാണോ?’ എന്ന്. മുന്നൂറ് പേർക്ക് വരാം. എങ്കിൽ മുന്നൂറ്റി ഒന്നാമത്തെ ആൾക്കും വരാം എന്നാണ് മണിരത്നം പറഞ്ഞത്. അതൊക്കെ ശരിയാവുമോ, നമ്മുക്ക് ബാക്കപ്പ് എടുക്കാമെന്ന് പറഞ്ഞു. ബാക്കപ്പ് എന്ന് പറഞ്ഞാൽ ഞങ്ങളൊക്കെ എടുക്കുന്നതാണ്. അപ്പോൾ രാവിലെ പോയി അവിടെ നിൽക്കണം.

Also Read
ഈ വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു: ശ്രീകാന്ത് വെട്ടിയാറിന് എതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്

ഒടുവിൽ രജനി സാർ വരാമെന്ന് സമ്മതിച്ചു. എങ്കിലും അദ്ദേഹം വരില്ലെന്നാണ് വിചാരിച്ചത്. അങ്ങനെ ഞങ്ങളൊരു മൂന്ന് മണിക്ക് തന്നെ പോയി. ഒരു കുന്നൊക്കെ കയറി ചെല്ലണം. അധികമാരും ഉണ്ടായിരുന്നില്ല. ഒരു യൂണിറ്റ് വാൻ പോകും. പിന്നെ ഞങ്ങൾ പതുക്കെ കയറി ചെല്ലുകയാണ്. അവിടെ ചെന്നപ്പോൾ ചെറിയൊരു സിഗററ്റിന്റെ ലൈറ്റ് മാത്രം കാണാം. അവിടെ ഒരു വ്യക്തി മാത്രം ഒറ്റയ്ക്ക് ഇരിപ്പുണ്ടായിരുന്നു.

അദ്ദേഹമാണ് അവിടെ ആദ്യമെത്തിയ വ്യക്തി. ഞാൻ വരുന്നില്ലെന്ന് വിചാരിച്ചിരുന്നതാണ്. പിന്നെ അങ്ങ് വന്നു എന്നാണ് പുളളി പറഞ്ഞത്. ഇനി മേക്കപ്പ് പോലും വേണ്ട. നിങ്ങൾ വേഗം എടുത്തോ സാർ എന്നും രജനികാന്ത് പറഞ്ഞതായി ശോഭന വ്യക്തമാക്കുന്നു. ദളപതി വളരെ സ്നേഹം നിറഞ്ഞൊരു സിനിമയായിരുന്നു എന്നും നടി പറയുന്നു.

Advertisement