Home Entertainment Celebrities

അത് പൊളിച്ചു; വിസ്മയ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ കണ്ടോ, മനസ്സിനും ശരീത്തിനും നല്‍കുന്ന എക്സസൈസ് എന്ന് താരം

3400

സിനിമ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഇതുവരെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടില്ലാത്ത താരപുത്രികളുടെയും ഡാന്‍സ് വീഡിയോയും അതുപോലെ മറ്റു റീല്‍സെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ ഒരു കിടിലന്‍ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.

Advertisements

ഇത്തവണ കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് വിസ്മയ പങ്കുവെച്ചത്. തന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്തു കൊണ്ടായിരുന്നു വീഡിയോ ഷെയര്‍ ചെയ്തത്. സിനിമാതാരങ്ങള്‍ അടക്കം നിരവധിപേര്‍ വീഡിയോയ്ക്ക് ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മറ്റു താരങ്ങളുടെ മക്കളെ പോലെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല വിസ്മയയും പ്രണവും. വല്ലപ്പോഴും മാത്രമേ വീഡിയോകള്‍ പങ്കുവെച്ച് താരങ്ങള്‍ എത്താറുള്ളൂ.

പ്രണവ് ആണെങ്കില്‍ ഇടയ്ക്ക് വന്ന് ഓരോ സിനിമ ചെയ്തു , പിന്നീട് തന്റെ യാത്രയിലേക്ക് തന്നെ തിരിച്ചു പോകും. അധികവും യാത്രക്കിടെ കാണുന്ന കാഴ്ചകളും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും. ഒരു പ്രത്യേക തരം ജീവിതം തന്നെയാണ് പ്രണവിന്റെ. വിസ്മയ ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ല. മാത്രമല്ല സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ല ഈ താരപുത്രി.

also read അനിയത്തിപ്രാവ് വീണ്ടും കാണാന്‍ തോന്നാറില്ല, ഇപ്പോഴാണ് ആ ചിത്രം ചെയ്യുന്നതെങ്കിലും മുഴുവന്‍ ഭാഗങ്ങളും തിരുത്തും, തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

നേരത്തെ വിസ്മയ ഇറക്കിയ ഒരു ബുക്ക് ആരാധകരില്‍ പലരും വാങ്ങി വായിച്ചിരുന്നു. മകള്‍ക്ക് വായനയോട് എഴുത്തിനോടുമുള്ള താല്പര്യത്തെക്കുറിച്ച് മോഹന്‍ലാല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ പുറത്തുവന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് .

ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് പോയട്രി എന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് വിസ്മയയുടെ ഡാന്‍സ്. മനസ്സിനും ശരീത്തിനും നല്‍കുന്ന എക്സസൈസ് ആണ് ഡാന്‍സ് എന്നതാണ് കവിതയുടെ ആശയം. ഡാന്‍സ് ചെയ്യുമ്പോള്‍ മാത്രമാണ് തനിക്ക് തന്റെ തലയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നത് എന്ന് താരം പറയുന്നു.

Advertisement