18 വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് പോയത്, അവളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന കാര്യമായി തോന്നുന്നു, ഹന്‍സുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൃഷ്ണ കുമാര്‍

87

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ഇവര്‍ക്ക് ഒത്തിരി ആരാധകരാണുള്ളത്.

Also Read: വിവാഹം നിശ്ചയം കഴിഞ്ഞതിന് ശേഷം വേര്‍പിരിഞ്ഞു, എന്നാല്‍ സൗഹൃദം വേണ്ടെന്ന് വെച്ചിട്ടില്ല, രശ്മിക ഇപ്പോഴും മെസ്സേജ് അയക്കാറുണ്ടെന്ന് രക്ഷിത് ഷെട്ടി

ഇപ്പോഴിതാ തന്റെ ഇളയമകള്‍ ഹന്‍സികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹന്‍സികയുടെ 18ാം ജന്മദിനത്തില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് കൃഷ്ണകുമാര്‍ കുറിപ്പ് പങ്കുവെച്ചത്.

പതിനെട്ട് വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നുപോയത്. ഹന്‍സിക ഈ അടുത്ത കാലത്ത് ജനിച്ച ഒരു മകളാണെന്ന തോന്നലാണ് ഇപ്പോഴുമെന്നും അവളെ സ്‌കൂളിലൊക്കെ ചേര്‍ക്കാന്‍ കൊണ്ടുപോയത് ഇന്നലെ നടന്ന സംഭവമായിട്ടാണ് തോന്നുന്നതെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

Also Read: വീട്ടമ്മയായും ഭാര്യയായും അമ്മയുമായും ജീവിക്കാന്‍ കഴിയുന്നത് മനോഹരമായ കാര്യം, സിനിമ എനിക്ക് എപ്പോഴും പാഷന്‍, വിശേഷങ്ങള്‍ പങ്കുവെച്ച് സ്‌നേഹ

എല്ലാ മാതാപിതാക്കള്‍ക്കും ചിലപ്പോള്‍ ഇതുപോലെയൊക്കെയായിരിക്കും. ഹന്‍സുവിനും ഇന്ന് ലോകത്ത് 18ാം ജന്മദിനം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും കൃഷ്ണ കുമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisement