അഭിഷേക് എന്റെ ഭർത്താവാണ്; ഐശ്വര്യ അയാളെ തട്ടിയെടുത്തു; കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി; കേസെടുക്കാതെ പോലീസ്

2683

ബോളിവുഡിലെ താരസുന്ദരിയാണ് ഐശ്വര്യ റായി ബച്ചൻ. നിരവധി പ്രമുഖ താരങ്ങളുമായി പ്രണയബന്ധത്തിലായിരുന്ന നടി അവസാനം ജീവിതത്തിൽ തന്റെ സോൾ മേറ്റായി കണ്ടെത്തിയത് ബോളിവുഡിലെ ആഗ്രി യങ്മാനായ അമിതാഭ് ബച്ചന്റെ മകൻ അഭിഷേകിനെയായിരുന്നു. 2007ലാണ് പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്. ഇണങ്ങിയും പിണങ്ങിയും തന്റെ ദാമ്പത്യ ജീവിതത്തിന്റെ പതിനാറ് വർഷങ്ങൽ പൂർത്തിയാക്കിയിരിക്കുകയാണ് ഇരുവരും.

ബോളിവുഡിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ സമയത്തുണ്ടായ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐശ്വര്യ റായി തന്റെ ഭർത്താവിനെ തട്ടിയെടുത്തു എന്നാരോപിച്ച് ഒരു യുവതി അന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തന്റെ ഭർത്താവാണ് അഭിഷേകെന്നും. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ താനാണെന്നും ആരോപിച്ചുക്കൊണ്ടാണ് നടിയും നടിയും മോഡലുമായ ജാൻവി കപൂർ എന്നൊരു യുവതി രംഗത്തെത്തിയത്.`

Advertisements

Also Read
അമ്മയെന്നോ ചേച്ചിയെന്നോ ആരും എന്റെ അമ്മയെ വിളിക്കേണ്ട; തള്ളേയെന്ന് ഞാനും വിളിക്കാറുണ്ട്; മനീഷയുടെ മകന്റെ വെളിപ്പെടുത്തൽ

അഭിഷേക് ബച്ചൻ നായകനായ ദാസ് എന്ന സിനിമയിൽ ജാൻവി കപൂർ അഭിനയിച്ചിരുന്നു. ഈ സമയത്താണ് അഭിഷേക് തന്നെ വിവാഹം കഴിച്ചത് എന്നാരോപിച്ചാണ് നടി രംഗത്തെത്തിയത്. തുടർന്ന് ജുഹു പോലീസ് സ്റ്റേഷനിൽ യുവതി പരാതി നല്കുകയും ചെയ്തു. എന്നാൽ കൃത്യമായ തെളിവില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല. അതേസമയം യുവതി അഭിഷേകിന്റെ വീടിന്റെ മുന്നിൽ കിടന്ന് ബഹളമുണ്ടാക്കിയ യുവതി, തന്റെ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് കൂടി ശ്രമിച്ചതോടെ സംഭവം വലിയ വാർത്തയായി മാറുകയും ചെയ്തു.

സംഭവത്തിന് ശേഷം ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിന് ഐപിസി സെക്ഷൻ 309 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജാൻവിയെ പോലീസ് കസ്റ്റഡിയിലെടുകയും ചെയ്തു. 10000 രൂപ പിഴയടച്ചതിന് ശേഷമാണ് പിന്നീട് അവർക്ക് ജാമ്യം ലഭിച്ചത്. അതിനു ശേഷം ജാൻവി വാർത്തകളിൽ നിന്നെല്ലാം അപ്രത്യക്ഷയായി.

Also Read
എനിക്ക് ആ ഒരു അസുഖമുണ്ട്; അതുകൊണ്ട് തന്നെ ഞാൻ അധികം നേരം കാരവാനിൽ പോലും നില്ക്കാറില്ല; എന്റെ മക്കൾ എനിക്ക് ഉപദേശങ്ങൾ തരാറുണ്ട്; വൈറലായി നടി വനിതാ വിജയകുമാറിന്റെ വാക്കുകൾ

അതേസമയം അഭിഷേകും, ഐശ്വര്യയും വേർപ്പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്നുക്കൊണ്ടിരിക്കുന്നത്. അതേസമയം തങ്ങളുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് തങ്ങൾക്ക് അറിയാമെന്നും അതിൽ മൂന്നാമതൊരാൾക്ക് അഭിപ്രായം പറയാൻ അവകാശമില്ലെന്നും അഭിഷേക് പറഞ്ഞിരുന്നു. ഞാൻ ഐശ്വര്യയെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് അറിയാം എന്നാണ് അന്ന് താരം പറഞ്ഞത്.

Advertisement