‘സ്ത്രീകൾ ലൈം ഗി ക ബ ന്ധം ആസ്വാദിക്കുന്നത് നാൽപ്പതിന് ശേഷമാണ്’, വൈറലായി വിദ്യാബാലന്റെ വാക്കുകൾ; താനിപ്പോൾ ജീവിതത്തെ പ്രണയിക്കുകയാണെന്നും താരം.

338

ബോളിവുഡിലെ മിന്നും താരമാണ് വിദ്യാ ബാലൻ. മലയാളിയായ താരം മുംബൈയിലാണ് ജനിച്ചതും വളർന്നതും. ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യാ ബാലന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. താരം ആദ്യമായി അഭിനയിച്ചത് ബംഗാളി സിനിമയിലാണ്. തുടർന്ന് പരിണീത എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു.

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയെന്നാണ് വിദ്യാബാലൻ അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഒരു മടിയുമില്ലാത്ത താരം ഇപ്പോൾ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. നാൽപ്പതിന് ശേഷം സ്ത്രീകൾ കൂടുതൽ സുന്ദരിയും നോട്ടിയും ആയിരിക്കുമെന്നാണ് വിദ്യാ ബാലൻ പറയുന്നത്.

Advertisements

Also Read
എന്റെ പതിമൂന്നാമത്തെ വയസ് മുതൽ അത് ഞാൻ സഹിക്കുകയാണ്, ഇനി വയ്യ: തുറന്നടിച്ച് നടി ഇല്യാന ഡിക്രൂസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘പൊതുവേ നാണിക്കാനും സെ ക്‌ സ് ആസ്വാദിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. നാല്പ്പതിന് ശേഷം കൂടുതൽ സുന്ദരിയും നോട്ടിയുമായിരിക്കും. പ്രായം കൂടും തോറും സ്ത്രീകൾ മെച്ചെപ്പെടും. അതിന് കാരണം അവർ മറ്റുള്ള കാര്യങ്ങളെ കുറിച്ച് ബോധവതികളാകുന്നത് കുറയും എന്നത് കൊണ്ടാണ്.’

നാല്പ്പതിന് ശേഷം സ്ത്രീകൾ മറ്റൊന്നും ഗൗനിക്കാതെയാകും. എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ വലിയ ഗൗരവക്കാരിയായിരുന്നു. ഇന്ന് ഞാൻ എല്ലാം ആസ്വാദിക്കാൻ പഠിച്ചിരിക്കുകയാണ്. ഇരുപതുകളിൽ സ്വപ്‌നം നേടിയെടുത്തു, മുപ്പതുകൾ അവനവനെ അറിയുന്നതായിരുന്നു. നാല്പ്പതുകളിൽ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം എന്നാണ് വിദ്യ പറയുന്നത്.

Also Read
“എന്റെ ഭയം ഇഷ്ടം വന്നാൽ ഗർഭിണി ആകുമോ എന്നായിരുന്നു”. 35 ന് മുകളിലുള്ള പ്രായമാണ് പൊളി, തുറന്ന് പറച്ചിലുകളുമായി മഞ്ജു പത്രോസ്;

ജൽസയാണ് വിദ്യയുടേതായി ഒടുവിൽ തിയ്യറ്ററുകളിൽ എത്തിയ ചിത്രം. ചിത്രത്തിൽ ഷെഫാലി ഷാ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്തത്. ‘നിയതി’ യാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്ന സിനിമ.

Advertisement