Home Entertainment Celebrities

‘അന്ന് ദൃശ്യത്തിൽ കയറിയതിന് ശേഷം പിന്നെ ജീത്തുവും ആശിർവാദും എന്നെ ഇറക്കി വിട്ടിട്ടില്ല’; സന്തോഷം പങ്കിട്ട് സിദ്ധിഖ്

140

മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വർഷത്തിന് മുകളിലായി മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ് സിദ്ധിഖ്.

യുവനടന്മാർക്കൊപ്പം ഇന്നും തിളങ്ങി നിൽക്കാൻ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Advertisements

എൻജിനിയറിങ്ങിൽ ബിരുദം നേടിയ ശേഷം സിദ്ധിഖ് കെഎസ്ഇബിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീട് സൗദിയിലേക്ക് ചേക്കേറി. സൗദിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു മലയാള സിനിമയിൽ നിന്നും അദ്ദേഹത്തിന് അവസരം തേടിയെത്തിയിരുന്നത്.

ALSO READ- ആദ്യത്തെ റിലേഷൻ നരകമായിരുന്നു; സ്ഥിരമായി മർദ്ദനം, തന്റെ കാല് തല്ലിയൊടിച്ചു, ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ; ഇപ്പോഴത്തെ ഭർത്താവ് പാവമെന്ന് ശ്രിയ അയ്യർ

ജീത്തു ജോസഫ് -മോഹൻലാൽ ടീമിന്റെ നേര് സിനിമയാണ് സിദ്ധിഖിന്റേതായി റിലീസിനെത്തിയ ചിത്രം. ഈ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കവെ ജീത്തു ജോസഫും ആശിർവാദ് ബാനറും താനുമായുള്ള കണക്ഷനെ കുറിച്ച് സംസാരിക്കുകയാണ് താരം.

റേഡിയോ സുനോക്ക് നൽകിയ അഭിമുഖത്തിൽ ജീത്തു ആദ്യമായിട്ട് ദൃശ്യത്തിലേക്കാണ് തന്നെ വിളിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സിദ്ധിഖ്. അന്ന് ദൃശ്യത്തിൽ കയറിയതിന് ശേഷം പിന്നെ തന്നെ ഇറക്കി വിട്ടിട്ടില്ല. അതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നു. എപ്പോഴും അങ്ങനെയാണെന്നും താരം പറഞ്ഞു.

നമ്മൾ ഒരു ഡയറക്ടറിന്റെ കൂടെയോ ഒരു പ്രൊഡക്ഷൻ കമ്പനിയിലോ അഭിനയിച്ചു കഴിഞ്ഞ ശേഷം പിന്നെ അവർ നമ്മളെ അഭിനയിക്കാൻ വിളിക്കുന്നില്ലെങ്കിൽ അതിന്റെയർത്ഥം അവരെ നമുക്ക് ഇംപ്രസ് ചെയ്യിക്കാൻ സാധിച്ചിട്ടില്ല എന്നാണെന്നും ജീത്തുവാണെങ്കിലും ആശീർവാദാണെങ്കിലും, അവരുടെ സിനിമകളിൽ തുടർച്ചയായി അഭിനയിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം സന്തോഷം പങ്കിട്ടു.

ALSO READ- ‘അനിയത്തിയുമായി ഭർത്താവിന്റെ പ്രണയവും ഒളിച്ചോട്ടവും; അപർണ വഴക്കുണ്ടാക്കി, ഒടുവിൽ ജീ വ നൊടുക്കി’; ഇതുപോലെ തമിഴിലും ഒരു സംഭവമുണ്ടായി; വെളിപ്പെടുത്തൽ

താൻ, ആശീർവാദിന്റെ സിനിമകളിൽ മോഹൻലാലിനൊപ്പം ഒരുപാട് അഭിനയിച്ചു. ജീത്തുവിനൊപ്പം ദൃശ്യത്തിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും റാമിലും ഇപ്പോൾ നേരിലും തനിക്ക് അഭിനയിക്കാൻ സാധിച്ചെന്നും സിദ്ധിഖ് പറയുകയാണ്.

ഇപ്പോൾ ജീത്തുവിന്റെ കൂടെ മറ്റൊരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. നുണക്കുഴി എന്നാണ് ആ സിനിമയുടെ പേര്. നേര് കഴിഞ്ഞിട്ട് നുണ. അത് നേരുമായിട്ട് ഒരു ബന്ധവുമില്ലാത്ത സിനിമയാണ്. മുഴുവൻ ഹ്യൂമറാണ് ആ സിനിമയിലെന്ന് പറയുകയാണ് താരം.

കൂടാതെ ഈ ചിത്രത്തിൽ താനുൾപ്പടെ തമാശക്കാരാണെന്നും സിദ്ധിഖ് പറഞ്ഞു. ഒരു ഡയറക്ടറിനൊപ്പം രണ്ട് സിനിമകൾ ചെയ്യുമ്പോൾ തന്നെ നമുക്ക് അവരുമായി ഒരു അടുപ്പം വരും.

നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവർക്കും, അവർക്ക് എന്താണ് വേണ്ടതെന്ന് നമുക്കും മനസിലാകുന്ന ഒരു ബന്ധമുണ്ടാകുമെന്നും താരം വ്യക്തമാക്കി, തനിക്ക് ജീത്തുവുമായി ങ്ങൾ തമ്മിൽ അത്തരത്തിലൊര് ബന്ധമുണ്ടായിട്ടുണ്ടെന്നും സിദ്ദിഖ് പറയുന്നു.

Advertisement