‘ദൃശ്യം സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ജീത്തു സാർ ആ ആഗ്രഹം പറഞ്ഞത്’; നേര് സിനിമ സാക്ഷാത്കരിച്ചത് വെളിപ്പെടുത്തി ശാന്തി മായാദേവി

189

ദൃശ്യം 2, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി മായാദേവി. നടി മാത്രമല്ല തിരക്കഥാകൃത്തുകൂടിയാണ് ശാന്തി മായാദേവി. മിക്ക സിനിമകളിലും വക്കീലിന്റെ വേഷത്തിലാണ് ശാന്തി എത്തിയത്.

അതുകൊണ്ട് തന്നെ സൂപ്പർതാരങ്ങളുടെ വക്കീൽ എന്നൊരു വിളിപ്പേര് ശാന്തിക്കുണ്ട്. ദൃശ്യം 2ലൂടെയായിരുന്നു ശാന്തി ആദ്യമായി വക്കീൽ വേഷം ചെയ്തത്. ഇതിന ്പിന്നാലെ വിജയിയുടെ ലിയോയിലും വക്കീൽ വേഷം അവതരിപ്പിക്കാൻ ശാന്തിക്ക് കഴിഞ്ഞു.

Advertisements

നേര് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളുകൂടിയാണ് ശാന്തി. കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ആഗോളതലത്തിൽ 3 കോടി ചിത്രം നേടിയിരുന്നു. ഒരു ഇമോഷണൽ ഡ്രാമയായാണ് ചിത്രത്തെ ജീത്തു ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളും നടിയുമായ ശാന്തി മായാദേവി ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. താൻ ദൃശ്യം സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഈ ചർച്ച തുടങ്ങിയതെന്നാണ് ശാന്തി പറയുന്നത്.

ALSO READ- ‘അന്ന് ദൃശ്യത്തിൽ കയറിയതിന് ശേഷം പിന്നെ ജീത്തുവും ആശിർവാദും എന്നെ ഇറക്കി വിട്ടിട്ടില്ല’; സന്തോഷം പങ്കിട്ട് സിദ്ധിഖ്

ആ സമയത്ത് ഒരു കോർട്ട് റൂം ഡ്രാമ മലയാളത്തിൽ ചെയ്യണമെന്ന ആഗ്രഹം ജീത്തു ജോസഫ് തന്നോട് പറഞ്ഞിരുന്ന. പിന്നീട് സ്‌ക്രിപ്റ്റ് എഴുതിയപ്പോൾ കോടതി ഭാഗങ്ങൾ താനും ഇമോഷണൽ ഭാഗങ്ങൾ ജീത്തു ജോസഫും എഴുതിയെന്നുമാണ് ശാന്തി മിർച്ചി മലയാളത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ദൃശ്യം സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ജീത്തു സാർ, ഇങ്ങോട്ട് ഒരു ത്രെഡ് പറഞ്ഞത്. തനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണം തന്റെ കുറേ കാലത്തെ ആഗ്രഹമാണത് എന്ന് പറഞ്ഞത്.

മലയാളത്തിൽ ഒരു കോർട്ട് റൂം ഡ്രാമ ചെയ്യാമെന്നാണ് സാർ പറഞ്ഞത്. അക്കാര്യം കേട്ടപ്പോൾ തന്നെ താൻ ചോദിച്ചത് വളരെ ആധികാരികമായിട്ടാണോ എന്നായിരുന്നു. ജീത്തു സാർ അതെയെന്ന് പറഞ്ഞപ്പോൾ അത് വളരെ ബോറായിരിക്കും അല്ലെങ്കിൽ ഡ്രൈ ആയിരിക്കുമെന്നാണ് പറഞ്ഞത്.

ALSO READ- ആദ്യത്തെ റിലേഷൻ നരകമായിരുന്നു; സ്ഥിരമായി മർദ്ദനം, തന്റെ കാല് തല്ലിയൊടിച്ചു, ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ; ഇപ്പോഴത്തെ ഭർത്താവ് പാവമെന്ന് ശ്രിയ അയ്യർ

പിന്നെ, ഒരു എന്റർടൈൻമെന്റ് പാക്കേജിൽ അതിനെ ഉണ്ടാക്കിയെടുക്കുക എന്ന് പറഞ്ഞാൽ അത് കുറച്ച് പ്രയാസമാണ്. ഒരു കോർട്ട് റൂം ഡ്രാമയിൽ പങ്കുചേരാൻ തനിക്ക് സന്തോഷമേയുള്ളൂ. കാരണം അത് തന്റെ ഏരിയയാണ്. പക്ഷെ താൻ വലിയ എഴുത്തുകാരിയൊന്നുമല്ലെന്നും ശാന്തി പറയുന്നു.

‘എനിക്ക് എഴുതി പരിചയവുമില്ല. അത് കുഴപ്പമില്ല നമുക്ക് റിയലിസ്റ്റിക്കായിട്ട് ചെയ്യാം ഞാൻ ഉണ്ടല്ലോ കൂടെയെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഭാഗങ്ങളൊക്കെ ഞാൻ എഴുതി ഇമോഷൻസ് സാധനങ്ങളൊക്കെ ജീത്തു സാറും എഴുതി. പിന്നെ അത് രണ്ടും മിക്‌സ് ചെയ്തു’. ഇപ്പോൾ പറയുമ്പോൾ നല്ല സന്തോഷം തോന്നുന്നുവെന്നും ശാന്തി മായാദേവി വെളിപ്പെടുത്തി.

Advertisement