ആ വാക്കിന്റെ അര്‍ത്ഥം അവള്‍ക്ക് നന്നായി അറിയാം, ജാസ്മിന്‍ ഗബ്രിയുമായി കാട്ടിക്കൂട്ടുന്നതെല്ലാം സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനാണോ, തുറന്നടിച്ച് യമുന, ബിഗ് ബോസില്‍ അടുത്ത വഴക്കിനുള്ള തുടക്കമോ

74

ഏറെ പ്രേക്ഷകരുള്ള മലയാളത്തിലെ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ ഇപ്പോള്‍ ഏഴ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഷോയിലെ മത്സരാര്‍ത്ഥികളെ കുറിച്ചെല്ലാം പ്രേക്ഷകര്‍ക്ക് ഇതിനോടകം ഒരു ഐഡിയ കിട്ടിക്കഴിഞ്ഞു.

Advertisements

മത്സാര്‍ത്ഥികളായ ഗബ്രിയും ജാസ്മിനും ഇയാള്‍ തനിക്കെതിരെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണെന്ന് ജിന്റോയ്‌ക്കെതിരെ പറഞ്ഞ സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ജാസ്മിനും ഗബ്രിയും അക്കാര്യം ചൂണ്ടിക്കാട്ടി ജിന്റോയെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.

Also Read:മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളെല്ലാം ഇനി പിന്നില്‍, ഇപ്പോള്‍ പൃഥ്വിരാജിന്റെ കാലം, ആദ്യവാരത്തില്‍ തന്നെ കുതിച്ചുകയറി ആടുജീവിതം, റെക്കോര്‍ഡ് നേട്ടം

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു മത്സരാര്‍ത്ഥിയായ യമുന പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അന്‍സിബ, ജാന്‍മണി, ഋഷി എന്നിവരോടായിരുന്നു യമുന ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ പോലുള്ള വാക്കുകള്‍ എന്തിനാണ് ജാസ്മിന്‍ ഉപയോഗിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് യമുന പറയുന്നു.

അവളെ ജിന്റോ തൊട്ടിട്ട് പോലുമില്ല. എന്നിട്ടും എന്തിനാണ് ഇത്തരം വാക്കുകള്‍ ഉപയോഗിച്ച് അയാളെ മാനസികമായി ഹരാസ് ചെയ്യുന്നതെന്നും വെറും 23 വയസ്സായ ജാസ്മിന് ആ വാക്ക് എന്താണെന്നൊക്കെ വളരെ നന്നായി അറിയാമെന്നും യമുന പറയുന്നു.

Also Read;ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി പ്രതിഫലം നജീബിന് ഒരാള്‍ കൊടുത്തിട്ടുണ്ട്, ആടുജീവിതം ഇറങ്ങിയതിന് ശേഷം നജീബിന് എന്ത് കിട്ടിയെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്ലെസ്സി

ആ പെണ്‍കുട്ടി ഇവിടെ ഗബ്രിയുമായി കാണിക്കുന്നത് സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാന്‍ വേണ്ടിയാണോ എന്നും ഇവര്‍ സുഹൃത്തുക്കളാണെന്ന് പറഞ്ഞ ആളാണ് താനെന്നും ഗബ്രിയെ അവള്‍ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനായി ഉപയോഗിക്കുകയാണോ എന്നും യമുന ചോദിക്കുന്നു.

Advertisement