കൂട്ടുസിന് എട്ടിന്റെ പണി: പ്രിയവാര്യര്‍ക്ക് വെല്ലുവിളിയായി യുവ നടി

80

ഒമര്‍ ലുലു ഒരുക്കിയ അഡാര്‍ ലവ് സ്റ്റോറി എന്ന ചിത്രം റിലീസ് ആകും മുന്‍പേ ഹിറ്റായിരിക്കുകയാണ്. ഈ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ നടിയാണ് പ്രിയ വാര്യര്‍.

Advertisements

ഒരു കണ്ണിറുക്കലിലൂടെ ആരാധക ഹൃദയം കീഴടക്കിയ പ്രിയയെ വെല്ലാന്‍ ബോളിവുഡില്‍ നിന്നുമൊരു താര സുന്ദരി. പ്രിയയ്ക്ക് പിന്നാലെ നിരവധി പേര്‍ കണ്ണിറുക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രിയയെ വെല്ലാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ഇപ്പോള്‍ ബോളിവുഡ് സുന്ദരി ദിഷ പട്ടാണിയാണ് പ്രിയ വാര്യരെ അനുകരിച്ച്‌ കൈയടി വാങ്ങുന്നത്. കോഫി ബ്രാന്‍ഡിന്റെ ഒരു പരസ്യത്തിനായാണ് ദിഷ പ്രിയയെപ്പോലെ യൂണിഫോം ധരിച്ച്‌ കണ്ണിറുക്കിയത്.

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രസിദ്ധമായ ട്രോളുകളെ ചേര്‍ത്തുകൊണ്ടാണ് ദിഷയുടെ പരസ്യം. പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ക്ലിക്കായതോടെ ട്രോളുകള്‍ക്കുള്ള പ്രധാന ആയുധമായി ഈ രംഗം മാറിയിരുന്നു.

അതിനാലാണ് പരസ്യത്തില്‍ ഈ രംഗവും ഉള്‍പ്പെടുത്തിയത്. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് ദിഷയുടെ പരസ്യം.

പ്രസിദ്ധമായ നിരവധി ട്രോളുകളും ഇതിനൊപ്പം ദിഷ അഭിനയിച്ച്‌ കാണിക്കുന്നുണ്ട്.

Advertisement