ധനുഷിന്റെ നായികയായി അനു ഇമ്മാനുവല്‍ വീണ്ടും തമിഴില്‍

70

തമിഴകത്തിന്റെ യുവ സൂപ്പര്‍താരം ധനുഷ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിഞ്ഞ ചിത്രമായിരുന്നു പവര്‍ പാണ്ടി. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Advertisements

ചെറിയ ഇടവേളക്ക് ശേഷം ധനുഷ് സംവിധായകനാവുകയാണ്. ധനുഷ് തന്നെ നായകനാവുന്ന ചിത്രം തിരുനെല്‍വേലിയില്‍ ചിത്രീകരണം ആരംഭിച്ചു.

ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത് അനു ഇമ്മാനുവലാണ്. അനുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഡിഡി 2 എന്നറിയപ്പെടുന്ന ധനുഷ് ചിത്രം.

നേരത്തെ വിശാലിനോടൊപ്പം തുപ്പറിവാളനിലായിരുന്നു അനു ആദ്യമായി തമിഴില്‍ അഭിനയിച്ചത്.

ഇത്തവണ മികച്ച താരനിരയെയാണ് ധനുഷ് തന്റെ ചിത്രത്തില്‍ അണിനിരത്തുന്നത്. ശരത്കുമാര്‍, നാഗാര്‍ജുന, എസ്ജെ സൂര്യ, ആദിതാ റാവു ഹൈദരി, ശ്രീകാന്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

വിജയുടെ മേര്‍സല്‍ എന്ന ചിത്രം നിര്‍മ്മിച്ച ശ്രീ തേനാണ്ടല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 30 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ധനുഷ് അഭിനയിച്ച ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങുകയാണ്.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം വടാ ചെന്നൈ ഒക്ടോബര്‍ 17ന് റിലീസ് ചെയ്യും. ഗൗതം മേനോന്‍ ചിത്രം എന്നെ നോക്കി പായും തോട്ട ദീപാവലിക്ക് റിലീസ് ചെയ്യും.

Advertisement