ഒട്ടും പ്രതീക്ഷിക്കാത്ത പ്രെഗ്നൻസി; അതുകൊണ്ടുതന്നെ എത്ര സ്‌നേഹം കൊടുത്താലും മതിയാകില്ല; രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് മൃദുലയും യുവയും

1152

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവർന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാൻസിന്റെ കാര്യത്തിൽ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

നടൻ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവനന്തപുരത്തെ ആറ്റുകാൽ അമ്പലത്തിൽ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തിൽ താലി ചാർത്തിയത്.

Advertisements

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗർഭിണിയായതിന് പിന്നാലെ സീരിയലിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു താരം.

ALSO READ- ‘അച്ഛനും മകളും പോലെ, ഇങ്ങേരുടെയൊക്കെ ഒരു യോഗം’; ഹണിമൂൺ ചിത്രം പങ്കിട്ട ആശിഷ് വിദ്യാർത്ഥിക്കും രൂപാലിക്കും നേരെ സൈബർ ആ ക്ര മണം

കുഞ്ഞ് ജനിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ സജീവമാണ് മൃദുലയും യുവയും. തന്റെ ഗർഭകാലത്തെ വിശേഷങ്ങളെല്ലാം മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിന്റെ വിശേഷങ്ങളും യൂട്യൂബിലൂടെ താരദമ്പതികൾ പങ്കുവെച്ചിരുന്നു. രാജ റാണി സീരിയലിലൂടെ താരം വീണ്ടും അഭിനയ രംഗത്തേക്ക് തന്നെ തിരിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ മൃദുലയും യുവയും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ വിശേഷങ്ങളും യുവയും മൃദുലയും സോഷ്യൽമീഡിയയിൽ പങ്കിടുന്നുണ്ട്. ‘ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഞങ്ങളുടെ വെഡിങ് ആനിവേഴ്‌സറി. കഴിഞ്ഞവർഷം എനിക്ക് ഫുൾ ടൈം കുഞ്ഞൂട്ടന്റെ കൂടെ ഇരിക്കാൻ ആയില്ല. എന്നാൽ ഇത്തവണ മൊത്തം ദിവസവും കൂടെ തന്നെയുണ്ടാകും. കുറേദിവസങ്ങളായി ഞങ്ങൾ നല്ല തിരക്കിലായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിൽ എന്റെ ക്യാരക്ടർ ഇപ്പോഴില്ല. സുന്ദരി മാത്രമാണ് ചെയ്യുന്നത്. മാസത്തിൽ ഇരുപതുദിവസവും ഷൂട്ട് ഉണ്ടാകാറുണ്ട്’ എന്നാണ് യുവ പറയുന്നത്.

അതേസമയം, തിരക്കായതോടെ പത്തുദിവസം ഒക്കെയാണ് ഞങ്ങൾക്ക് ഒരുമിച്ചുനിൽക്കാൻ സാധിക്കുന്നത്. 730 ദിവസം അതായത് രണ്ടുവർഷത്തിൽ ഒരു വർഷം ആണ് ഞങ്ങൾ ഒരുമിച്ചുജീവിച്ചതെന്നും താരദമ്പതികൾ പറയുന്നു. ബാക്കിയുള്ള ദിവസങ്ങൾ എല്ലാം ഞങ്ങൾ വർക്കിന് വേണ്ടി പ്രേക്ഷകർക്ക് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തത്. ചെറിയ വിഷമവും, സന്തോഷവും ആണ് ഇക്കാര്യത്തിൽ ഉള്ളതെന്നും താരങ്ങൾ പറയുന്നു.

ALSO READ- വീട്ടിൽ നിന്നും ചാടി, പേയിംഗ് ഗസ്റ്റായി ജീവിച്ചു;അതായിരുന്നു ശരി എന്ന് വിശ്വസിച്ചെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്: അപർണ

മൃദുല പറയുന്നതാകട്ടെ കുഞ്ഞുണ്ടായ വിശേഷങ്ങളാണ്. വിവാഹം കഴിഞ്ഞതിനുശേഷം രണ്ടുവർഷം ആയതിൽ ഏറ്റവും രസകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ കുറെയുണ്ട്. അതിൽ ഏറ്റവും വലിയ സംഭവം ഗർഭിണി ആണെന്ന് ഏട്ടനെ അറിയിക്കുന്നതാണ്. എറണാകുളത്തെ ഷൂട്ടിങ് കഴിഞ്ഞിട്ട് തിരുവന്തപുരത്തേക്കുള്ള ഏട്ടന്റെ യാത്രയിൽ വെളുപ്പിന് ഒരു അഞ്ചുമണിയോടെയാണ് താൻ ഇത് പറയുന്നത്. ഉറപ്പാണോ, എന്ന് ചോദിച്ചിട്ട് പിന്നെ പറയുന്നത് എനിക്ക് നാണം വരുന്നു എന്നാണെന്നും താരം വെളിപ്പെടുത്തി.

അമ്മുവിന്റെ അനുജത്തിയെ കാണിക്കുന്ന ഡോക്ടറിനെ കാണാൻ ഒരിക്കൽ ഞങ്ങളും പോയി, ഉടനെ ക്യാരി ചെയ്യാൻ നോക്കുന്നുണ്ടോ എന്ന് ആ ഡോക്ടർ ചോദിച്ചപ്പോൾ ഉടനെ ഇല്ല എന്നാണ് ഞങ്ങൾ പറയുന്നതെന്ന് യുവ പറയുമ്പോൾ, ഡോക്ടറോട് ഇത് പറഞ്ഞുകഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ ഗർഭിണിയായെന്നാണ് മൃദുല പറയുന്നത്. താൻ പ്രെഗ്‌നന്റ് ആണെന്ന് ഡോക്ടറോട് വിളിച്ചുപറഞ്ഞതും, എന്തെങ്കിലും ടാബ്ലറ്റ് ഫോളിക്ക് ആസിഡ് കഴിച്ചോ എന്നാണ് ഡോക്ടർ ചോദിക്കുന്നത്. സത്യത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പ്രെഗ്നൻസി ആയിരുന്നു. അങ്ങനെ ആയതുകൊണ്ടുതന്നെ എത്ര സ്‌നേഹം കൊടുത്താലും മതിയാകില്ലെന്നാണ് യൂട്യൂബ് ചാനലിലൂടെ യുവയും മൃദുലയും പറയുന്നത്.

Advertisement