Home Entertainment

തൂവെള്ള ഗൗണിൽ സുന്ദരിയായി സാനിയ ഇയ്യപ്പൻ, കിടിലൻ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

108

ക്വീനിലെ ചിന്നുവായി വന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീനിനുശേഷം ലൂസിഫർ എന്ന ചിത്രത്തിലെ ജാൻവിയായി വന്ന് പ്രേക്ഷരെ ഞെട്ടിച്ച സാനിയ സോഷ്യൽമീഡിയ ലോകത്തും സജീവ സാന്നിധ്യമാണ്.

അടുത്തിടെയായിരുന്നു അതിരനിലെ പവിഴമഴയെ.എന്ന ഗാനം ആലപിച്ച് ഡാൻസും അഭിനയവും മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് സാനിയ തെളിയിച്ചത്.

Advertisements

ഇതുമാത്രമല്ല സാനിയയുടെ ഡാൻസ് വീഡിയോകളും ഫോട്ടോ ഷൂട്ടുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ എന്നും വൈറലാവാറുണ്ട്.

മുൻപ് അങ്കമാലി ഫെയിം ആന്റണി വർഗീസും സാനിയയും ഒന്നിച്ച ഫോട്ടോഷൂട്ട് നിമിഷ നേരംകൊണ്ടായിരുന്നു തരംഗമായത്.ലൈക്കുകൾക്കൊപ്പം കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫോട്ടോകളും ഇക്കൂട്ടത്തിൽപെടാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്.

തൂവെള്ള ഗൗണിൽ സുന്ദരിയായ സാനിയയുടെ അണ്ടർവാട്ടർ ഫോട്ടോഷൂട്ടാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. അതിമനോഹരമായ ഫോട്ടോകൾക്ക് പിന്നിൽ റിച്ചാർഡ് ആന്റണി എന്ന മോഡൽ ഫോട്ടോഗ്രാഫറാണ്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ പ്രേക്ഷകർ എറ്റെടുത്തു കഴിഞ്ഞു.ലൈക്കുകളും കമന്റുകളും കൊണ്ട് താരത്തെ അഭിനന്ദിക്കുകയാണ് ആരാധകരിപ്പോൾ.സാനിയയെ മാത്രമല്ല റിച്ചാർഡിന്റെ ഫോട്ടോഗ്രാഫിയെയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.

Advertisement