Home Entertainment

മലയാളത്തിൽ ദുൽഖർ സൽമാനും നിവിൻ പോളിയ്ക്കുമൊപ്പം അഭിനയിക്കണം: ആഗ്രഹം വ്യക്തമാക്കി രശ്മിക മന്ദാന

132

സൗത്ത് ഇന്ത്യയുടെ മനം ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ കവർന്ന നായികയാണ് രശ്മിക മന്ദാന. വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം ഡിയർ കോമ്രേഡിലും രശ്മിക അഭിനയിച്ചിരിക്കുകയാണ്. തനിക്ക് മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് രശ്മിക ഇപ്പോൾ. മലയാളത്തിൽ ദുൽഖർ സൽമാനും നിവിൻ പോളിയ്ക്കുമൊപ്പം അഭിനയിക്കാനാണ് രശ്മിക താൽപ്പര്യം പ്രകടിപ്പിച്ചത്. മലയാളത്തിൽ എന്തായാലും ഒരു ചിത്രത്തിൽ അഭിനയിക്കണം. ദുൽഖറിനൊപ്പം അഭിനയിക്കാൻ വളരെ ആഗ്രഹമുണ്ട്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്നെല്ലാം അറിയാം. നിവിനൊപ്പവും അഭിനയിക്കണം.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ രശ്മിക പറഞ്ഞു. ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.

Advertisement