Home Entertainment

വീണ്ടും ഒരു വമ്പൻ ട്വിസ്റ്റുമായി ജനപ്രിയ പരമ്പര സീത; ആരാധകർ ആവേശത്തിൽ

39

മിനി സ്‌ക്രീൻ ആരാധകരെ ട്വിസ്റ്റുകൾ കൊണ്ട് എന്നും അമ്പരപ്പിച്ച പരമ്പരയാണ് സീത. സ്വാസിക വിജയും ഷാനവാസ് ഷാനുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലിൽ വീണ്ടും ഒരു ട്വിസ്റ്റ്.

കുറച്ചു നാളുകൾക്ക് മുമ്പ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ദീപൻ മുരളി തിരിച്ചെത്തുന്നു.

Advertisements

സീരിയലിൽ ഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥിയായതോടെ സീരിയലിൽ നിന്നും മാറി നിൽക്കുകയാണ്.

അതോടെ ഗൾഫിലേക്ക് പോവുകയാണെന്ന് പറഞ്ഞ് മാറിയ കഥാപാത്രത്തെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. ഇപ്പോഴിതാ ഗിരി വീണ്ടും എത്തുന്നു.

സീരിയലിന്റെ അണിയറയിൽ നിന്നുള്ള ഒരു ചിത്രം പുറത്ത് വന്നതോട് കൂടിയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ദീപൻ അവതരിപ്പിക്കുന്ന ഗിരി എന്ന് കഥാപാത്രം മാൻവി അവതരിപ്പിക്കുന്ന അർച്ചനയും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Advertisement