ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുന്നതില്‍ എന്താണ് തെറ്റ്, അത് വളരെ ശക്തമായ പേരാണ് ; ലെന

884

ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് ലെന. ലെന അഭിനയിക്കാത്ത സിനിമകളുണ്ടോ എന്നുപോലും തോന്നിപ്പോകും. അത്രയും ചിത്രങ്ങളിൽ വേറിട്ട കഥാപാത്രത്തെ ഈ നടി അവതരിപ്പിച്ചു. ഇതിൽ പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സാമൂഹ്യ വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്നു പറയാറുണ്ട് നടി. ഈ അടുത്ത് ലെന പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.

Advertisements

ഇപ്പോഴിതാ ഇന്ത്യയുടെ പേര് ഭാരതം എന്ന് മാറ്റുന്നതിന് അനുകൂലിച്ച് എത്തിയിരിക്കുകയാണ് ലെന. ഇന്ത്യ എന്ന പേര് ഭാരതമാക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് നടി ചോദിച്ചു. നമ്മൾ നമ്മുടെ വേരുകളിലേക്ക് പോകണം. അതിലാണ് ജ്ഞാനം ഉള്ളത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു കൊളോണിയൽ ശക്തിയാണ് ഈ രാജ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയത്.

also read
എട്ടുമാസം ഗര്‍ഭിണിയായിരുന്നു, സീരിയല്‍ നടി പ്രിയ അന്തരിച്ചു; വേദനയോടെ കിഷോര്‍ സത്യ

ചെന്നൈ ,മുംബൈ, കൊൽക്കത്ത ഈ പ്രദേശങ്ങളുടെ പേരെല്ലാം നമ്മൾ മാറ്റിയില്ലെ, എന്തുകൊണ്ട് ഇതു മാറ്റിക്കൂടാ. നമ്മുടെ സാഹിത്യത്തിൽ ഭാരതം എന്നത് വളരെ ശക്തമായ പേരാണ്. നമ്മുടേത് വളരെ അമൂല്യമായ രാജ്യമാണ്.

നമുക്ക് കാതലായ നിരവധി കാര്യങ്ങളുണ്ട്. ഈ രാജ്യത്തെ നിരവധി ഭാഷകൾ ഉണ്ട്. നമുക്കൊരു പ്രധാന ഭാഷയുണ്ട്. നമ്മൾ ഹിന്ദുമതം എന്ന് വിളിക്കുന്ന ഈ മതം നമുക്ക് അവിഭാജ്യമാണ്. അതിനാൽ തന്നെ അത് നമ്മൾ സംരക്ഷിക്കണം ലെന പറഞ്ഞു.

Advertisement