ഭർതൃമതിയായ യുവതിയെ അയൽവാസിയുടെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

1118

ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിറവുമ്മൽ സ്വദേശിനിയായ അശ്വതി എന്ന 25 കാരി ആണ് മരിച്ചത്. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയാണ് മരിച്ച അശ്വതി.

നാദാപുരം തൂണേരി കോടഞ്ചേരിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അയൽവാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

Also Read
പ്രായം നോക്കണ്ട, എപ്പോള്‍ ഓകെ ആണെന്ന് തോന്നുന്നുവോ അപ്പോള്‍ മാത്രം വിവാഹം കഴിക്കൂ, വീട്ടുകാര്‍ പെണ്‍കുട്ടികളെ മനസ്സിലാക്കണം, മീര നന്ദന്‍ പറയുന്നു

നാദാപുരം പൊലീസ് എത്തി തുടർനടപടികൾ നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. മകൻ: നൈനിക്.

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നവവധു മരിച്ചു

കണ്ടെയ്‌നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വെച്ചാണ് അപകടം ഉണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് പരുക്ക് ഗുരുതരമാണ്. കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻആസിയ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് അനീഷ.

Also Read
ഉത്തരയുടെ സീമന്തചടങ്ങില്‍ താരമായി സംയുക്ത, അനിയത്തി അമ്മയാവുന്ന സന്തോഷത്തില്‍ മതിമറന്ന് താരം, ഒടുവില്‍ തേടിയെത്തി ആ സന്തോഷ വാര്‍ത്തയും

നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു അപകടം. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയുടെ ജീവൻ രക്ഷിക്കാനായില്ല. ജൂൺ നാലിനായിരുന്നു ഇവരുടെ വിവാഹം.

Advertisement