രക്ഷാ ദൗത്യവുമായി ടെറസില്‍ പറന്നിറങ്ങി ക്യാപ്ടന്‍ രാജ്‌കുമാര്‍

14

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട മത്‌സ്യബന്ധന തൊഴിലാളിയെ കടലില്‍ നിന്ന് രക്ഷിച്ചതിന് സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്‌ട്രപതിയുടെ ശൗര്യചക്ര പുരസ്‌കാരത്തിന് അര്‍ഹനായ ക്യാപ്‌ടന്‍ പി. രാജ്‌കുമാര്‍ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിനും കേരളത്തിലെത്തി. വീട്ടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്‌ടര്‍ ഇറക്കി 26പേരെ രക്ഷിച്ച്‌ രാജ്‌കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി.

വൃദ്ധരും കുട്ടികളും സ്‌ത്രീകളും അടക്കമുള്ള സംഘത്തെയാണ് അതിസാഹസികമായി അദ്ദേഹം രക്ഷിച്ചത്. തിരുവനന്തപുരം തീരത്തു നിന്ന് 30 നോട്ടിക്കല്‍ അകലെ അപകടകരമായി കടല്‍പ്പരയില്‍ താണു പറന്ന് ഒാഖിയില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളിയെ രക്ഷിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Advertisements
Advertisement