അയാളെ ഇനിയും കെട്ടാൻ ആളു വരും! പരസ്ത്രീ ബന്ധമുണ്ടെന്നും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും ആദ്യ ഭാര്യ പറഞ്ഞത് നിങ്ങൾ കേട്ടതല്ലേ? മുകേഷ്-ദേവിക വിവാഹ മോചനവാർത്തയിൽ സമ്മിശ്ര പ്രതികരണവുമായി സോഷ്യൽമീഡിയ

12125

നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നെന്ന വാർത്തയിൽ വ്യത്യസ്ത പ്രതികരണവുമായി സോഷ്യൽ മീഡിയ. നടനും രാഷ്ട്രീയക്കാരനും കൂടിയായ മുകേഷ് അടുത്തിടെ ചില ഫോൺ വിവാദങ്ങളിൽ കുടുങ്ങിയിരുന്നു.

ഇപ്പോഴിതാ ദാമ്പത്യ പ്രശ്നത്തെ കുറിച്ചുള്ള വാർത്തകളാണ് ഉയർന്ന് കേൾക്കുന്നത്.
സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. ഒമ്പത് വർഷത്തെ ബന്ധം അവസാനിപ്പിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് വരുന്നത് സമ്മിശ്ര പ്രതികരണമാണ്. ചിലർ മുകേഷിനെതള്ളിപ്പറയുമ്പോൾ മറ്റുചിലർ ദേവികയെയാണ് കുറ്റം പറയുന്നത്.

Advertisements

Also read

അശ്വതിയുടെ ഗർഭകാല ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു

അയാളെ ഇനിയും കെട്ടാൻ ആളു വരും, ഗ്ലാമർ, ഐക്കൺ, പ്രശസ്തി , പണം ഇതിൽ ഒന്ന് മതി. ഇവൻ അസൽ ഉടായിപ്പാണ്.. ഒരു കൊച്ചു ചെറുക്കൻ ഫോൺ ചെയ്തപ്പോൾ കിടന്നു ചാടിയവനല്ലേ, ഇവനെ ഒക്കെ വോട്ടു ചെയ്ത് വിജയിപ്പിച്ച് എംഎൽഎ ആക്കിയ കൊല്ലത്തെ മീൻകാരന്മാരായ ഉണ്ണാക്കന്മാരെ തെരണ്ടി വാലിന് അടിക്കണം, പരസ്ത്രീ ബന്ധമുണ്ടെന്ന് സേച്ചി ഇപ്പോഴാ അറിയുന്നതുപോലും, പരസ്ത്രീ ബന്ധമുണ്ടെന്നും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും ഇവന്റെ രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ മൈക്കിന്റെ മുൻപിൽ വന്നിരുന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിനുശേഷമാണ് ഈ മേലിൽ ദേവകി ഇവന്റെ പുറകെപോയതെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്, നിനക്കൊക്കെ വേണ്ടത് പണവും പ്രശസ്തിയും അല്ലേ, അല്ലാതെ ഭർത്താവിനെ അല്ലല്ലോ കല്യാണത്തിന് മുൻപും പാവം ഒന്നും അറിഞ്ഞിരുന്നില്ല, നിന്റെ എത്രാമത്തെ ആണിത് എന്നാണ് വേറൊരാൾ ചോദിക്കുന്നത്.

സരിതയും നടൻ മുകേഷുമായുള്ള വിവാഹ മോചനം ഒട്ടനവധി വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയയിരുന്നു. ആ ദാമ്പത്യത്തിൽ അത്ര നിസാരമല്ലാത്ത പരിക്കുകളുണ്ടെന്ന് പുറം ലോകം അറിഞ്ഞു തുടങ്ങിയത് 2007ലായിരുന്നു. പിന്നീട് വിവാഹ മോചനക്കേസ് കോടതിയിലുമെത്തി. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയ്യാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചു.

കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജുസ്റ്റ്‌മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്‌നങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത തുറന്ന് പറഞ്ഞു.

താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചതെന്ന് കാട്ടിയായിരുന്നു അന്ന് സരിത കേസ് കൊടുത്തത്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും അമ്പത്തി മൂന്നുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. അതിനു ശേഷം കൊല്ലം എം എൽ എ ആയി മുകേഷ് മത്സാരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നപ്പോൾ അന്നും സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.

Also read

ചിത്രശലഭമായി… എന്റെ ചിറകുകൾ സന്തോഷത്തോടെ പറക്കുന്നു… ; ഗ്ലാമർ ലുക്കിൽ അനുശ്രീയുടെ പുത്തൻ ചിത്രങ്ങൾ

സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്തയാൾ എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. മകന്റെ സിനിമാ അരങ്ങേറ്റത്തിന് വേണ്ടി സരിതയും മുകേഷും ഒരുമിച്ച് വേദിയിലെത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

മുകേഷുമായി പിരിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോൾ അമ്മയ്ക്കൊപ്പമാണ്. മുകേഷുമായിട്ടുള്ള ബന്ധം തുടർന്ന് പോകാൻ സാധിക്കാത്തത് കൊണ്ട് കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ബന്ധം നിയമപരമായി വേർപ്പെടുത്താനുള്ള ശ്രമത്തിലാണ്. ആഴ്ചകളായി വാർത്ത പുറത്ത് വന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

 

Advertisement