Home Entertainment Celebrities

ഒരുപാട് കാലം പലരും ഞങ്ങളെ തെറ്റിദ്ധരിച്ചിരുന്നു ; പക്ഷെ ചിലർ ഭാര്യയോടും അത് ചോദിയ്ക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട് : അനീഷ് രവി

232

‘കാര്യം നിസ്സാരം’ എന്ന കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയൽ ആയിരത്തി ഇരുന്നൂറോളം എപ്പിസോഡുകൾ പിന്നിട്ടിരുന്നു. അതുകൊണ്ട് തന്നെ ആ സീരിയലിലെ കഥാപാത്രങ്ങൾ പലപ്പോഴും യഥാർത്ഥ സംഭവമായാണ് ആളുകൾ എടുത്തിരുന്നത്. അവരെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായിട്ടാണ് പലരും കണ്ടിരുന്നതും. മോഹന കൃഷ്ണന്റെയും സത്യഭാമയുടെയും വീട്ടിലും നാട്ടിലും ഉള്ള കാര്യങ്ങൾ പറഞ്ഞു പോയ നിസ്സാരമൊരു കോമഡി പരമ്പരയായിരുന്നു അത്.

Also read

Advertisements

അയാളെ ഇനിയും കെട്ടാൻ ആളു വരും! പരസ്ത്രീ ബന്ധമുണ്ടെന്നും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും ആദ്യ ഭാര്യ പറഞ്ഞത് നിങ്ങൾ കേട്ടതല്ലേ? മുകേഷ്-ദേവിക വിവാഹ മോചനവാർത്തയിൽ സമ്മിശ്ര പ്രതികരണവുമായി സോഷ്യൽമീഡിയ

എന്നാൽ ആ പരമ്പര കണ്ടവരിൽ ഭൂരിഭാഗം ആളുകളും കരുതിയത് സത്യഭാമയായി എത്തിയ അനു ജോസഫും മോഹന കൃഷ്ണനായി എത്തിയ അനീഷ് രവിയും ശരിക്കും ഭാര്യയും ഭർത്താവും ആണെന്നായിരുന്നു. പലരും അക്കാര്യം നേരിട്ട് ചോദിച്ചിട്ടുണ്ട് എന്ന് അനീഷ് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞു.

ഒരുപാട് കാലം പലരും തെറ്റിദ്ധരിച്ചിരുന്നു അനു ജോസഫ് ആണ് എന്റെ ഭാര്യ എന്ന്. പലരും നേരിട്ട് ചോദിക്കുകയും ചെയ്തു. അത് ആ സ്പിരിറ്റിൽ എടുത്തിട്ടേ ഉണ്ടായിട്ടുള്ളൂ. ശല്യപ്പെടുത്തുന്ന തരം അനുഭവങ്ങളൊന്നും ആ രീതിയിൽ ഉണ്ടായിട്ടില്ല.

ചിലർ ഭാര്യയോട്, ‘നിങ്ങളാണല്ലേ ശരിക്കും ഭാര്യ’ എന്ന രീതിയിൽ ചോദിക്കുന്നത് കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്- അനീഷ് പറഞ്ഞു.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട് കടന്നു വന്നിട്ടുള്ള ആളാണ് താൻ എന്നും അനീഷ് വെളിപ്പെടുത്തി. ഒരു ഷൂട്ടിങിനിടെ തീ പൊള്ളലേറ്റ് ഇരുപത്തിയെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞിട്ടുണ്ട്.

Also read

ചിത്രശലഭമായി… എന്റെ ചിറകുകൾ സന്തോഷത്തോടെ പറക്കുന്നു… ; ഗ്ലാമർ ലുക്കിൽ അനുശ്രീയുടെ പുത്തൻ ചിത്രങ്ങൾ

അതിന് ശേഷം മിന്നു കെട്ട് എന്ന സീരിയലിന്റെ സമയത്താണ് ഒരു തലവേദന വന്നത്. ട്യൂബർ കുലോമ എന്ന രോഗത്തോട് ഒന്നര വർഷത്തോളം പോരാടി ജീവിതം വീണ്ടെടുക്കുകയായിരുന്നു അനീഷ് രവി.

 

Advertisement