നിറകണ്ണുകളോടെ ആ കുരുന്നിന്റെ ഇരുവെപ്പുകാലുകളിലും കൊലുസണിയിച്ച് പുനലൂരിലെ ജ്വല്ലറിയുടമ ജബ്ബാർ

28

കൊല്ലം: മൂന്ന് വയസുകാരി ജ്വല്ലറിയിലെത്തി ഇരുവെപ്പുകാലുകളിലും കൊലുസണിയിച്ച് ജ്വല്ലറിയുടമ ജബ്ബാർ പനക്കാവിള. ജന്മനാ അംഗവൈകല്യമുള്ള ബദരിയ കഴിഞ്ഞ ദിവസം അച്ഛനൊപ്പം പുനലൂരിലെ ജ്വല്ലറിയിൽ എത്തി. അവൾ ആഗ്രഹിച്ചതുപോലെ തന്നെ വെപ്പു കാലുകളിൽ പാദസരം അണിഞ്ഞു.

ജ്വല്ലറി ഉടമ ജബ്ബാർ തന്നെയാണ് അവളുടെ കാലുകളിൽ പാദസരം അണിയിച്ചത്. ജ്വല്ലറി നടത്താൻ തുടങ്ങിയിട്ട് 25 വർഷമായെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്ന് ഉടമ ജബ്ബാർ പനക്കാവിള പറയുന്നു.

Advertisements

ജ്വല്ലറി ഉടമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാൻ ജ്യൂവലറി തുടങ്ങിയിട്ട് 25 വർഷമായി ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു.വളരെ വളരെ വേദനയോടെ ആണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.ആർക്ക് എങ്കിലും വിഷമമായെങ്കിൽ എന്നോട് ക്ഷ മിക്കണം.

സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്. ഈ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.പുനലൂർ ഉറുകുന്നിലുള്ള താജുദീന്റെ മകൾ 3 വയസുള്ള ബദിരിയാ എന്ന പൊന്നുമോൾ ജന്മനാൽ അംഗവൈകല്യമുള്ള ഒരു പൊന്നുമോൾ കടയിൽ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കൊലുസ് അണിയാൻ എന്ന ആഗ്രഹവുമായി എത്തി ഇരുവെപ്പുകാലുകളിലും സങ്കടത്തോടുകൂടി കൊലുസ് ഈ മോൾക്ക് അണിഞ്ഞു കൊടുത്തു അപ്പോൾ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.

NB. ഞാൻ എന്റെ ജീവതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം മഞ്ജു വാരിയർ എന്റെ ഷോപ്പ് ഉത്കടനം ചെയ്തപ്പോൾ.പിന്നെ ചങ്ക് പൊട്ടിയ ദിവസം ഇന്നാണ്.മഞ്ജു ഈ കുഞ്ഞിനെ ഒന്ന് കാണണം നാളെ ദൈവത്തിന് വിടുന്നു.

റിപ്പോർട്ട്: മനോജ്

Advertisement