പത്തൊൻപതാം വയസ്സിലെ ആ വിവാഹം തെറ്റായിപോയി; രണ്ടാം വിവാഹവും പരാജയമായപ്പോൾ തളർന്നു: ശാന്തി കൃഷ്ണ തുറന്നു പറയുന്നു

35

മലയാള സിനിമയിൽ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നടിയാണ് ശാന്തി കൃഷ്ണ. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ശാന്തികൃഷ്ണ തന്റെ ജീവിതത്തിലെ ചില തീരുമാനങ്ങൾ പരാജയമായിരുന്നുവെന്ന് തുറന്നു പറയുന്നു.

വ്യക്തി ജീവിതത്തിൽ തൻറെ ചില തീരുമാനങ്ങൾ തെറ്റിയതിനെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് താരം പങ്കുവച്ചത്. സ്വന്തമായി തീരുമാനമെടുക്കുന്ന പ്രകൃതമാണ് തന്റേത്. മറ്റുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനമെടുത്തിരുന്നുവെങ്കിൽ നന്നായേനേ എന്ന് പിന്നീട് തനിക്ക് തോന്നിയ സന്ദർഭങ്ങൾ ഏറെയാണെന്നും താരം പറയുന്നു.

Advertisements

ഹൃദയം കൊണ്ട് തീരുമാനമെടുക്കുന്ന പ്രകൃതമാണ്. ഇതുകൊണ്ടായിരിക്കാം, ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റിപ്പോയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ പരാജയമായി മാറുകയായിരുന്നു. ആകെയുള്ള സൗഭാഗ്യം മക്കളാണ്.’ അവരാണ് തന്റെ കരുത്തെന്നും താരം പറയുന്നു.

പ്രണയജോഡികളായി സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്നതിനിടയിലാണ് ശ്രീനാഥും ശാന്തി കൃഷ്ണയും പ്രണയത്തിലായത്. 19ാം വയസ്സിലെ വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ പോലും കഴിയില്ലെന്ന് താരം പറയുന്നു.

സിനിമയിൽ നിന്നും അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ശ്രീനാഥിന് താൻ അഭിനയിക്കാൻ പോവുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്തിനാണ് നീ അഭിനയിക്കാൻ പോവുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതോടെയാണ് താൻ സിനിമ നിർത്തിയത്.

Advertisement