മറ്റൊരു യുവാവുമായി അവിഹിതബന്ധം, യുവാവ് കാമുകിയെ വകവരുത്തി, ഞെട്ടിക്കുന്ന സംഭവം

21

നാഗ്പൂർ: പത്തൊമ്പതു വയസ്സുകാരിയായ പെൺകുട്ടിയെ മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് കാമുകൻ വകവരുത്തി.

ഖുഷി പരിഹാർ എന്ന നാഗ്പൂർ സ്വദേശിയായ മോഡലാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. ശനിയാഴ്ചയാണ് പെൺകുട്ടിയുടെ ശരീരം റോഡിൽ നിന്നും ലഭിച്ചത്. മുഖം തകർന്ന നിലയിലായിരുന്നു മൃതദേഹം.

Advertisements

സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടി ഖുഷിയാണെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തിനൊടുവിൽ ഇവരുടെ കാമുകൻ അഷ്‌റഫ് ഷെയിഖിനെ പൊലീസ് പിടികൂടി.

മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായും അതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നും കാമുകൻ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

Advertisement