സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും.
Advertisements
  
അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’, വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു നോബിൾ ജോസ്.

Advertisement 
  
        