റെഡ്മി നോട്ട് 6 പ്രോയുടെ 6 ജിബി റാം മോഡലിന്റെ വില കുത്തനെ കുറച്ചു

33

കഴിഞ്ഞ വര്‍ഷമാണ് ഷവോമി റെഡ്മി നോട്ട് 6 പ്രോ പുറത്തിറക്കിയത്. ഫോണിന്റെ 6 ജിബി റാം മോഡലിന് ഇപ്പോള്‍ വില കുറഞ്ഞിരിക്കുകയാണ്.

2000 രൂപയാണ് വില കുറഞ്ഞത്. 13,999 രൂപയ്ക്ക് മൈ ഡോട് കോമില്‍നിന്നും ഫ്ലിപ്കാര്‍ട്ടില്‍നിന്നും ഫോണ്‍ വാങ്ങാം. 15,999 രൂപയായിരുന്നു ഫോണിന്റെ മുന്‍പത്തെ വില.

Advertisements

നോച്ച്‌ഡ് ഡിസ്‌പ്ലേ, ഡ്യുവല്‍ സെല്‍ഫി ക്യാമറ, 4,000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

റെഡ്മി നോട്ട് 6 പ്രോയ്ക്ക് മൈ ഡോട് കോമിലൂടെ ചില ഓഫറുകളും ഷവോമി നല്‍കുന്നുണ്ട്. എക്സ്‌ചേഞ്ച് ഓഫറും നോ കോസ്റ്റ് ഇഎംഐ സൗകര്യവും കമ്ബനി നല്‍കുന്നുണ്ട്.

ഇതിനൊപ്പം 2,400 രൂപയുടെ ജിയോ റീചാര്‍ജ് വൗച്ചറുകളും 6 ടിബി ജിയോ 4 ജി ഡാറ്റയും ഉണ്ട്. ഫ്ലിപ്കാര്‍ട്ടില്‍ ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് ഉപയോഗിച്ച്‌ റെഡ്മി നോട്ട് 6 പ്രോ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടാണ് ലഭിക്കുക.

നേരത്തെ ഷവോമി റെഡ്മി നോട്ട് 6 പ്രോയുടെ 4 ജിബി റാം വേരിയന്റിന്റെ വില കുറച്ചിരുന്നു. 4 ജിബി റാം മോഡലിനും 2000 രൂപയാണ് കുറച്ചത്.

13,999 രൂപ വിലയുളള ഫോണ്‍ 11,999 രൂപയ്ക്കാണ് കമ്ബനി വിപണിയില്‍ വില്‍പനയ്ക്ക് എത്തിച്ചത്. ഷവോമി കഴിഞ്ഞ വര്‍ഷമാണ് റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയില്‍ പുറത്തിറക്കിയത്.

റെഡ്മി നോട്ട് 5 പ്രോയ്ക്കു പിന്നാലെയാണ് 6 പ്രോയും ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതിന്റെ തുടര്‍ച്ചയായി റെഡ്മി നോട്ട് 7 പ്രോയും ഇന്ത്യയിലെത്തി.

ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് 6.26 ഇഞ്ച് ഡിസ്‌പ്ലേയാണുളളത്. 19:9 ആണ് സ്ക്രീന്‍ ആസ്പെക്റ്റ് റേഷ്യോ. പിന്നില്‍ 12 എംപിയുടെയും 5 എംപിയുടെയും ഇരട്ട ക്യാമറയുണ്ട്.

മുന്നിലും 20 എംപിയുടെയും 2 എംപിയുടെയും ഇരട്ട ക്യാമറകളുണ്ട്. സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്.

4 ജിബി/6 ജിബി റാം, 64 ജിബി സ്റ്റോറേജ് ആണ് ഫോണിന്റേത്. ഇന്റേണല്‍ സ്റ്റോറേജ് 64 ജിബിയാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128 ജിബി വരെ കൂട്ടാം. 4,000 എംഎഎച്ച്‌ ആണ് ബാറ്ററി.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിനുളളത്. സ്നാപ്ഡ്രാഗന്‍ 660 എസ്‌ഒസി ആണ് പ്രൊസസര്‍.

പിന്നില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണുളളത്. 12 മെഗാപിക്സലാണ് പ്രധാന ക്യാമറയ്ക്ക്. സോണിയുടെ ക്യാമറ സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാമത്തെ ക്യാമറയ്ക്ക് 20 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുളളത്. സെല്‍ഫി ക്യാമറ 20 മെഗാപിക്സലുമാണ്. സോഫ്റ്റ് എല്‍ഇഡി ഫ്ലാഷുമുണ്ട്.

3060 എംഎഎച്ച്‌ ആണ് ബാറ്ററി. ക്വിക്ക് ചാര്‍ജ് 4 ആണ് ഫോണിന്റെ മറ്റൊരു സവിശേഷത.

Advertisement