Home Breaking News

രജനീകാന്ത് എന്‍ഡിഎയുടെ ഭാഗമാകും

42

ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാകുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ തമിളിസൈ സൗന്ദര്‍രാജന്‍. 2019 തെരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുകയാണ് സൗന്ദര്‍രാജന്‍.

Advertisements

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സൗന്ദര്‍രാജന്‍ സ്വാഗതം ചെയ്തിരുന്നു. അഴിമതിക്കും സദ്ഭരണത്തിനും വേണ്ടിയുള്ള രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് സ്വാഗതം, ബി.ജെ.പി ഉയര്‍ത്തുന്ന മുദ്രാവാക്യവും ഇതുതന്നെയാണ് എന്നാണ് സൗന്ദര്‍രാജന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം രജനീകാന്ത്് നടത്തിയത്. അങ്ങേയറ്റം നാണംകെട്ട സംഭവങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ അരങ്ങേറിയത്. രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ അധികാരക്കൊതിയില്ലെന്നും രജനി പറഞ്ഞിരുന്നു.

ഇതുവരെ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് രജനീകാന്ത്് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനായിരിക്കും രജനിയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Advertisement