ബോസ്‌ക്ഓഫീസിനെ ഇളക്കി മറിച്ച് ജവാന്‍, മൂന്നാംദിവസം മുന്നൂറ് കോടി ക്ലബ്ബില്‍, വിജയക്കുതിപ്പ് തുടരുന്നു

283

ബോളിവുഡ് സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാലങ്ങളായി കാത്തിരുന്ന ചിത്രമാണ് ജവാന്‍. സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയത്.

Advertisements

പ്രമുഖ സംവിധായകന്‍ ആറ്റ്ലിയാണ് ജവാന്‍ സംവിധാനം ചെയ്തത്. ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ജവാന്‍, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്ഷനായിരുന്നു ജവാന്‍ നേടിയത്.

Also Read: ഒത്തിരി മാറിപ്പോയിരിക്കുന്നു, നീണ്ട ഇരുപത് വര്‍ഷങ്ങളുടെ യാത്ര അവസാനിക്കാന്‍ പോകുകയാണ്, ശ്രദ്ധനേടി ആല്‍ബിന്റെ വാക്കുകള്‍, വൈറലായി പോസ്റ്റ്

തിയ്യേറ്ററുകളിലെത്തി ആദ്യ ദിവസം ആഗോള കളക്ഷന്‍ 129.6 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചി്ത്രം പഠാന്റെ റെക്കോര്‍ഡും ജവാന്‍ തകര്‍ത്തിരിക്കുകയാണ്. തിയ്യേറ്ററുകളിലെ രണ്ടാം ദിവസം ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ കയറിയതായി ആറ്റ്‌ലി സോഷ്യല്‍മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇപ്പോഴിതാ മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജവാന്‍ മുന്നൂറ് കോടി ക്ലബ്ബില്‍ കയറിയെന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസാണ് ഇക്കാര്യം അറിയിച്ചത്. ആഗോള വ്യാപകമായി 384.69കോടി രൂപയാണ് മൂന്നാം ദിവസത്തില്‍ ചിത്രം നേടിയത്.

Also Read: ഭര്‍ത്താവിനും മകനോടും യാത്ര പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇങ്ങനെയൊരു ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല, നെഞ്ചുതകര്‍ന്ന് കനിഹ പറയുന്നു

മുടക്ക് മുതലിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഇതോടെ ചിത്രം നേടിയെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഹിന്ദി മേഖലകളിലാണ് ചിത്രം വമ്പന്‍ കളക്ഷന്‍ നേടുന്നത്. വരും ദിവസങ്ങളിലും കളക്ഷന്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Advertisement