Home Entertainment

അയാളെ വിളിച്ച് അപ്പോൾ തന്നെ മമ്മൂട്ടി വഴക്കു പറഞ്ഞു, സത്യത്തിൽ മമ്മൂട്ടിക്ക് അക്കാര്യത്തിൽ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല; മേനക പറയുന്നു

209

തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികയായി ഒരുകാലത്ത് തിളങ്ങിയ താരമാണ് നടി മേനക. മലയാളത്തിലെയും മുൻനിര നായികമാരിൽ ഒരാളായിരുന്ന മേനക മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

ഒരു തമിഴ് അയ്യങ്കാർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മേനകയുടെ ആദ്യ പേര് പദ്മാവതി എന്നായിരുന്നു ഏകദേശം 135 ചിത്രങ്ങളിൽ അഭിനയിച്ച താരം തന്റെ സിനിമ ജീവിതം ആരംഭിച്ചത് ഒരു തമിഴ് ചിത്രത്തിലൂടെ ആയിരുന്നു.പിന്നീട് മലയാളം തമിഴ്, തെലുങ്ക്, കന്നഡ, എന്നീ വിവിധ ഭാഷകളിൽ മേനക അഭിനയിച്ചു.

Advertisements

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി ധാരാളം ചിത്രങ്ങളിൽ മേനക അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മേനക കൗമുദി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

Also Read
തന്റെ ആൺ മക്കളെ കുറിച്ച് അഭിമാനം ഉണ്ടെന്നു ഗോപി സുന്ദർ, അച്ഛനെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമില്ലെന്ന് മക്കൾ, വൈറൽ

ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് പുതിയതായി വന്ന ഒരു അസിസ്റ്റന്റ് ഡയറക്ടർ അന്നത്തെ വളരെ സീനിയർ താരമായ മേനകയേ ഒരു പാട് തവണ വേണ്ട ബഹുമാനം നൽകാതെ പേരെടുത്തു വിളിച്ചു അഭിസംബോധന ചെയ്തിരുന്നു. ഷൂട്ടിംഗ് സെറ്റിൽ മുഴുവനും ഇത് ഒരു ചർച്ചയായിരുന്നു.

അതോടൊപ്പം ആ സമയത്തു തന്റെ അമ്മയും തന്നോട് ഇത്തരത്തിലുള്ള ആ പയ്യന്റെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നു. സിനിമയിൽ ആദ്യമായി എത്തിയ ഒരു പയ്യൻ ഒരു സീനിയർ ആക്ടർ പേരെടുത്തു വിളിക്കുന്നല്ലോ എന്ന രീതിയിൽ.

താൻ അത് വലിയ കാര്യമാക്കിയില്ല എന്ന് മേനക പറയുന്നു. പക്ഷേ അൽപ സമയം കഴിഞ്ഞു ആ പയ്യൻ തന്നെ വന്നു ചേച്ചി ക്ഷമിക്കണം നിങ്ങൾ ഇത്രയും സീനിയർ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നൊക്കെ പറഞ്ഞു എന്നും അപ്പോൾ താൻ ആരാണ് നിങ്ങളോട് എപ്പോൾ വന്നു എന്നോട് മാപ്പു പറയണം എന്ന് പറഞ്ഞത് എന്ന് താൻ ചോദിച്ചു എന്നും മേനക പറയുന്നു.

അപ്പോൾ അയാൾ പറഞ്ഞു ചിത്രത്തിന്റെ നായകനായ മമ്മൂക്ക തന്നോട് പൊട്ടി തെറിച്ചു എന്നും എത്രയും സീനിയർ ആയ ഒരു ആർട്ടിസ്റ്റിനോട് എന്താണ് എങ്ങനെ ബഹുമാനമില്ലാതെ പെരുമാറുന്നത് എന്ന് ചോദിച്ചു വഴക്കു പറഞ്ഞു എന്നും പറഞ്ഞു. സത്യത്തിൽ അത് തനിക്കു വലിയ ഷോക്ക് ആയിപോയി എന്നും മേനക പറയുന്നു.

സത്യത്തിൽ മമ്മൂട്ടിക്ക് ഇക്കാര്യത്തിൽ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല എന്ന് മേനക പറയുന്നു. പക്ഷേ തന്റെ സഹ താരങ്ങളോട് അദ്ദേഹം കാണിക്കുന്ന കരുതലും സ്‌നേഹവുമാണ് താൻ അന്നവിടെ കണ്ടത് എന്ന് മേനക പറയുന്നു.

Also Read
മാധുരി ദീക്ഷിത് അന്ന് 12000 രൂപയ്ക്ക് എന്റെ നായികയായി മലയാളത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതാണ്, പക്ഷേ അണിയറക്കാർ ചെയ്തത് ഇങ്ങനെ: മുകേഷ് പറയുന്നു

തനിക്കു അത് ഒരുപാട് സന്തോഷം നൽകി. അന്ന് താനാണ് പേരെടുത്തു വിളിച്ച ആ ആസിസ്റ്റന്റ് ഡയറക്ടർ പിന്നീട മലയാളത്തിലെ പ്രശസ്ത സംവിധായകൻ അനിൽ ആയിരുന്നു എന്നും മേനക വ്യക്തമാക്കുന്നു. അതേ സമയം ഇപ്പോഴും അമ്മ വേഷത്തിലും മറ്റുമായി സിനിമയിൽ സജീവമാണ് മേനക.

മേനകയുടെ ഇളയ മകൾ കീർത്തി സുരേഷും ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ കീർത്തി ഇതിനോടകം നേടിയെടുത്ത് കഴിഞ്ഞു.

Advertisement