വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണി ഷഫ്ന. സിനിമയിലും സീരിയലിലും ഒരു പോലെ പ്രശസ്തയായ ഷഫ്‌നക്ക് ആരാധകരും ഏറെയാണ്. സിനിമാ രംഗത്ത് നിന്ന് സീരിയലിൽ എത്തിയാണ് ഷഫ്‌ന പ്രേഷകരുടെ മനസ്സ് കീഴടക്കിയത്.
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഷഫ്‌ന സിനിമയിൽ എത്തിയത്. ഒഅതിന് ശേഷം, സുന്ദരി എന്ന സീരിയലിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു ഇന്ത്യൻ പ്രണയകഥയാണ് ഷഫ്ന അഭിനയിച്ച അവസാന സിനിമ.

2016 ൽ സഹയാത്രിക എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കഥ പറയുമ്പോൾ, ഒരു ഇന്ത്യൻ പ്രണയ കഥ എന്ന സിനിമകളിലൂടെ ജനപ്രീതി നേടിയ വ്യക്തിയാണ് ഷഫ്‌ന. അതുപോലെ ആത്മകഥ എന്ന സിനിമയിലും ഷഫ്‌നയുടെ കഥാപാത്രം പ്രശംസ നേടിയിരുന്നു.
അതേസമയം, ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം സ്റ്റാർ ആയിരിക്കുന്നത് ഷഫ്‌നയുടെ ഭർത്താവ് സജിനാണ്. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിന് ആരാധകർ ഏറെയാണ്. കേരളത്തിലെ പ്രേക്ഷകർക്ക് ഇപ്പോൾ സജിൻ ശിവേട്ടനാണ്. എന്നാൽ, സീരിയലിലെ ശിവന്റെ പ്രണയത്തെ വെല്ലുന്ന പ്രണയകഥയാണ് യഥാർത്ഥ ജീവിതത്തിൽ സജിന്റേത്.

തുടക്കത്തിൽ സജിനെ പ്രേക്ഷകർക്ക് അറിയാമായിരുന്നത് ഷഫ്നയുടെ ജീവിതപങ്കാളി എന്ന നിലയിലാണ്. ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു സജിൻ ഷഫ്നയെ കണ്ടുമുട്ടുന്നത്. പിന്നീട് പ്ലസ് ടു എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ചിത്രീകരണം കഴിയുമ്പോഴേക്കും ഇഷ്ടത്തിലായി. പ്രണയമാണ് എന്ന് ആദ്യം തുറന്ന് പറഞ്ഞതും സജിൻ തന്നെയായിരുന്നുവെന്ന് മുൻപ് വെളിപ്പെടുത്തിയിട്ടുമുണ്ട്. അന്ന് തുടങ്ങിയ പ്രണയം ഇന്നും ഒട്ടും കുറയാതെ മുന്നോട്ടുപോകുകയാണ് ഇരുവരും. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട മുഹൂർത്തങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ പ്രേക്ഷകർക്കായി സജിനുമൊത്തുള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷഫ്ന. പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേർന്നിരിക്കുകയാണ് താരം. ചിത്രങ്ങളിൽ സജിന്റെ മുഖത്തേയ്ക്ക്തന്നെ നോക്കി നിൽക്കുകയാണ് ഷഫ്ന.

നിന്നിൽ നിന്നും കണ്ണെടുക്കാനാകുന്നില്ല എന്ന് അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ ഈ പ്രണയം കാണുമ്പോൾ ഞങ്ങൾക്കും അസൂയതോന്നുന്നു എന്നാണ് ഒട്ടുമിക്ക ആരാധകർ കമന്റുകളിലും മറ്റുമായി പറയുന്നത്. ഷഫ്‌ന മുഖാന്തരമാണ് താൻ സാന്ത്വനം എന്ന ഈ പരമ്പരയിലേക്ക് എത്തിയത് എന്നാണ് സജിൻ പറയുന്നത്.

അഭിനയിക്കണം നടൻ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് അവസരങ്ങൾ നോക്കി പോയപ്പോഴും ഫുൾ പിന്തുണ നൽകിയ ആളാണ് ഭാര്യ ഷഫ്‌ന എന്നും, ഷഫ്‌ന വഴിയാണ് സാന്ത്വനത്തിന്റെ ഓഡിഷന് പോയത് എന്നും സജിൻ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. തനിക്ക് ഈയടുത്ത് ലഭിച്ച പുരസ്‌കാരം പോലും സജിൻ സമർപ്പിച്ചത് തന്റെ ഭാര്യ ഷഫ്നയ്ക്കായിരുന്നു.
            








