Home Entertainment

ഇരട്ടക്കുട്ടികളല്ല; ആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷൂറ, വിശദീകരണവുമായി, ബഷീറും സുഹാനയും, പരിഹസിച്ച് ആരാധകർ

465

മലയാളികൾക്ക് ഏറെ സുപരിചിതനായ ബിഗ് ബോസ് മുൻ താരമാണ് ബഷീർ ബഷി. ഒരേ സമയം രണ്ടു ഭാര്യാമരും ഒത്ത് ജീവിക്കുന്നതിനാലാണ് ബഷീർ ബഷി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീർ ബഷി സ്ഥിരം വിമർശനം കേൾക്കുന്നത്. എങ്ങനെ ഇവർക്ക് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നു എന്ന ചോദ്യവും പലപ്പോഴും വരാറുണ്ട്.

ഇപ്പോഴിതാ മൂന്നാമതും അച്ഛനാവാൻ ഒരുങ്ങുകയാണ് ബഷീർ ബഷി. സ്ഥിരമായി വീഡിയോ പോസ്റ്റ് ചെയ്യാറുള്ളതിനാൽ ബഷീറും കുടുംബവും വാർത്തകളിൽ നിറയുന്നതും പതിവാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുള്ള ബഷീർ കുടുംബസമേതം വന്നാണ് ഈ സന്തോഷ വാർത്ത പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഗർഭിണിയായ ഭാര്യയുടെ കൂടെയുള്ള നിമിഷങ്ങളും താരം പങ്കുവെച്ചു.

Advertisements

ഇപ്പോഴിതാ ഏറ്റവും പുതിയതായി ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ഗർഭിണിയായ ശേഷം ആദ്യമായി സ്‌കാനിങ്ങിന് പോയ വിശേഷങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ആശുപത്രിയിൽ നിന്നും മഷൂറ പൊട്ടിക്കരയുന്നതിന്റെ കാരണവും താരങ്ങൾ സൂചിപ്പിച്ചു.

Also Read
ബ്രായുടെ സൈസ് എത്രയാണ്, ഏത് പൊസിഷനാണ് ഇഷ്ടം: കിടിലൻ മറുപടി നൽകി ആലിലത്താലി താരം നീലിമ റാണി, കൈയ്യടിച്ച് ആരാധകർ

രണ്ടാം ഭാര്യ മഷൂറയിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ ഉള്ള ഒരുക്കത്തിലാണ് ബഷീർ ഇപ്പോൾ. മഷൂറയുടെ കൂടെ ആശുപത്രിയിൽ പോവുന്നതിനും മറ്റ് കാര്യങ്ങളിലുമൊക്കെ കുടുംബം ഒന്നടങ്കം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോൾ സ്‌കാനിങ്ങിന് പോയപ്പോഴും അതുപോലെ തന്നെയാണ്. സ്‌കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രം പ്രവേശിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ ആ റൂമിൽ നിന്നും തിരികെ ഇറങ്ങി വരുന്നത് പൊട്ടിക്കരഞ്ഞ് കൊണ്ടാണ്. അകത്ത് എന്താണെന്ന് അറിയാൻ പ്രതീക്ഷയോടെ കാത്ത് നിന്നവരെ ഞെട്ടിച്ച് കൊണ്ടാണ് മഷൂറ കരഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പറയാൻ ആദ്യം സാധിച്ചില്ലെങ്കിലും അത് സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്‌കാനിങ്ങിൽ കണ്ടതിന്റെയും സന്തോഷത്തിലാണ് മഷൂറ.

Also Read
വസ്തുതാ വിരുദ്ധം, ആരെയും പ്രണയിക്കുന്നുമില്ല കല്യാണം കഴിക്കുന്നുമില്ല, വസ്തുത ഉറപ്പാക്കി വാർത്തകൾ നൽകണം; വിവാഹ വാർത്തകൾക്ക് എതിരെ തുറന്നടിച്ച് നിത്യാ മേനോൻ

സ്‌കാനിങ്ങിൽ യാതൊരു കുഴപ്പവുമില്ലെന്നും കുഞ്ഞ് സുഖമായിരിക്കുക ആണെന്നും താരങ്ങൾ വ്യക്തമാക്കി. മാത്രമല്ല ഇരട്ടക്കുട്ടികൾ അല്ലെന്നും ഒരാൾ മാത്രമേ ഉള്ളുവെന്ന കാര്യവും ബഷീർ പറയുന്നു. ഗർഭകാലത്തിന്റെ ഏഴാം ആഴ്ചയിലാണ് മഷൂറയിപ്പോൾ. വലിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് താൻ ഗർഭിണിയാണെന്നുള്ള കാര്യം മഷൂറയും ബഷീറും പുറംലോകത്തെ അറിയിച്ചത്.

വീട്ടിലുള്ള എല്ലാവരും ഇതറിഞ്ഞ് ഞെട്ടി. പിന്നാലെ സന്തോഷം കൊണ്ട് കരയുകയും ചെയ്തു. എന്തായാലും സന്തുഷ്ടമായ ജീവിക്കാൻ ഇവർക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്. അഹീെ ഞലമറ: അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എന്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ പുതിയ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

മുൻപൊക്കെ വിമർശനങ്ങളാണ് കൂടുതൽ വന്നിരുന്നതെങ്കിലും ഇപ്പോൾ അതിന് മാറ്റമുണ്ട്. താരകുടുംബത്തിന് നന്മകൾ ഉണ്ടാവട്ടേ എന്നും പുതിയൊരു അതിഥി കൂടി എത്തുന്നതോടെ കുടുംബം വിശാലമാവുമെന്നുമൊക്കെ കമന്റുകളെത്തി. ചിലർ ബഷീറിന്റെ ആദ്യഭാര്യ സുഹാനയുടെ ക്ഷമയെ പറ്റി പറഞ്ഞ് വിമർശിക്കുകയും ചെയ്യുന്നുണ്ട്.

Also Read
കമ്മിറ്റഡ് ആണെന്ന് നേരത്തെ പറഞ്ഞിരുന്നേൽ നിത്യ മേനോന് വേണ്ടി ഞാൻ സമയം കളയില്ലായിരുന്നു, ഇനി എനിക്കൊരു കല്യാണം ഇല്ല: സങ്കടത്തോടെ സന്തോഷ് വർക്കി

Advertisement