Home Entertainment Celebrities

നിങ്ങൾ ലെസ്ബിയൻ ആണോ, ഒന്നിച്ചാണോ താമസം: രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും പറഞ്ഞ മറുപടി കേട്ടോ

129

മലയാളികളുടെ പ്രിയപ്പെട്ട അവാതരകയും അഭിനേത്രിയും ആണ് രഞ്ജിനി ഹരിദാസ്. തന്റെ വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് മലയാളക്കരയിൽ തരംഗമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. കുറഞ്ഞ കാലം കൊണ്ട് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ രഞ്ജിനിയ്ക്ക് സാധിച്ചു. അതേ സമയം രഞ്ജിനിയുടെ ഏറ്റവും അടുത്ത സുഹൃത്ത് മറ്റൊരു രഞ്ജിനി തന്നെയാണ്.

ഗായിക രഞ്ജിനി ജോസ്. ഇരുവരും ഒന്നിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടതോടെയാണ് സൗഹൃദത്തെ കുറിച്ചുള്ള ചർച്ച നടന്നത്. ഒടുവിൽ രഞ്ജിനിമാർ പ്രണയത്തിലാണെന്നും ഇവർ ലെസ്ബിയൻ കപ്പിൾസാണെന്ന് വരെ പ്രചരണമുണ്ടായി. ഒടുവിൽ ഈ വിഷയത്തെ കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ രണ്ട് പേരും തുറന്ന് പറയുകയാണ്.

Advertisements

രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും സ്വവർഗ അനുരാഗികളാണോന്ന് ചോദിക്കുന്നവർക്ക് താരങ്ങൾ മരുപടി കൊടുത്തിരുന്നു. ഞങ്ങളുടെ ഫോട്ടോസ് കണ്ടിട്ട് നിങ്ങൾ ലെസ്ബിയനാണോ, അവളുടെ കൂടെയാണോ താമസം, എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ദയവ് ചെയ്ത് സൗഹൃദത്തെ റൊമാൻസ് ചെയ്യരുത്.

Also Read
കല്യാണം വേണ്ടെന്ന് വെച്ചതോ, വേണമെന്ന് വിചാരിക്കാത്തതോ അല്ല, അത്ര പ്രധാന്യം ഞാനതിന് കൊടുത്തില്ല, എനിക്ക് വേണ്ടി കോളേജിൽ അടിവരെ നടന്നിട്ടുണ്ട്: സംഗീത മോഹൻ പറയുന്നു

ചങ്ങാത്തത്തിന് അപ്പുറത്തേക്കുള്ള മാനം കൊടുക്കരുത്’ എന്നാണ് രഞ്ജിനി ജോസിന് പറയാനുള്ളത്. എനിക്ക് ഇവൾ മാത്രമല്ല, സുഹൃത്തായിട്ടുള്ളതെന്ന് രഞ്ജിനി ഹരിദാസും പറയുന്നു. മാധവി, രഞ്ജിനി, മേക്കപ്പ് ആർട്ടിസ്റ്റായ ജാന്മണി, ഇവരെല്ലാം കൂട്ടുകാരാണ്. ജീവിതത്തിൽ എനിക്കേറ്റവും പ്രധാനമെന്ന് തോന്നുന്നതും അടുപ്പമുള്ളതും എന്നോട് തന്നെയാണ്.

പിന്നെ അമ്മ, അനിയൻ, പട്ടികൾ, വിരലിലെണ്ണാവുന്ന ചുരുക്കം ആളുകൾക്ക് മാത്രമേ എന്നെ വ്യക്തിപരമായി അടുത്തറിയാവൂ. സ്നേഹിച്ചാൽ എന്നെ കൊണ്ട് നടക്കുന്നത് പോലെ തന്നെ ഞാൻ നിങ്ങളെയും കൊണ്ട് നടക്കും. പക്ഷേ എല്ലാവർക്കും അത് സഹിക്കാൻ പറ്റിയെന്ന് വരില്ല രഞ്ജിനി ഹരിദാസ് പറയുന്നു. 28 വയസൊക്കെ കഴിഞ്ഞ സമയത്ത് എന്റെ ശരീരത്തിൽ മാതൃത്വപരമായ വികാരങ്ങളൊക്ക വന്ന് തുടങ്ങിയിരുന്നു.

ആ സമയത്താണ് ഒരു പട്ടിക്കുട്ടിയെ വാങ്ങുന്നതിനെ കുറഇച്ച് ആഗ്രഹം പറയുന്നത്. ആ സമയത്ത് എന്റെ ഫീലിങ്ങ്സ് മുഴുവൻ അതിലേക്ക് പോയെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. ഞാൻ മൈക്ക് കൈയ്യിലെടുക്കാൻ തുടങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷമാവാറായി. ഈ ജോലി ഞാൻ ഇഷ്ടത്തോടെ ചെയ്യുന്നതാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ 500 രൂപ പ്രതിഫലം വാങ്ങിയാണ് തുടക്കമെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.

പക്ഷേ ആദ്യത്തെ മൂന്ന് ഷോ യ്ക്കും കാശ് കിട്ടിയിട്ടില്ല. ഒരിക്കൽ 2000 രൂപയുടെ ചെക്ക് ബൗൺസായി. അവിടം തൊട്ട് കൂട്ടിക്കൂട്ടിയാണ് ഞാൻ ഇന്നത്തെ സ്ഥിതിയിലേക്ക് എത്തുന്നത്. വാങ്ങിക്കുന്ന കാശിന്റെ പണി എടുക്കാറുണ്ട്. 24 മണിക്കൂർ ഷോ തന്നാലും ഞാൻ ചെയ്യും. എനർജി ലെവലും ശബ്ദവുമൊക്കെ തന്നെയാണ് എന്റെ നേട്ടം. അതിന് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ട്.

Also Read
വിജയ് ദേവരകൊണ്ട പ്രണയത്തിൽ തന്നെ; കാമുകി രശ്മികയെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് താരപുത്രി അനന്യ പാണ്ഡെ

എന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും രഞ്ജിനി ഹരിദാസ് സൂചിപ്പിച്ചു. ഇതേ പ്രതിഫലമാണ് തനിക്കും ആദ്യമായി കിട്ടിയതെന്ന് രഞ്ജിനി ജോസും പറഞ്ഞു. ആദ്യമായി പാട്ട് പാടിയപ്പോൾ എനിക്ക് കിട്ടിയതും അഞ്ഞൂറ് രൂപയാണ്. പിന്നെ 750 ആയി. അങ്ങനെ കൂടി കൂടി വന്നു എന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കുന്നു.

Advertisement