Home Entertainment Celebrities

കല്യാണം കഴിക്കുന്നതിന് ഞാൻ അത്ര പ്രധാന്യം കൊടുത്തില്ല, എനിക്ക് വേണ്ടി കോളേജിൽ അടിവരെ നടന്നിട്ടുണ്ട്: സംഗീത മോഹൻ പറയുന്നു

3692

മലയാള സിനിമാ സീരിയൽ രംഗത്ത് ഒരു കാലത്ത് ഒരുപോലെ അഭിനയിച്ചിരുന്ന നടിയാണ് സംഗീത മോഹൻ. പിന്നീട് എഴുത്തിലേക്ക് തിരിഞ്ഞ നടി ഇപ്പോൾ സീരിയലുകൾക്ക് തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. ഇതിനകം പല ഹിറ്റ് സീരിയലുകൾക്കും കഥയൊരുക്കി സംഗീത പ്രേക്ഷക പ്രശംസ നേടിയിരുന്നു.

കരിയറിൽ വലിയ ഉയരങ്ങളിലാണെങ്കിലും നടി ഇതുവരെ വിവാഹിത ആയിട്ടില്ല. എന്ത് കൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കവേ സംഗീത പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്. കല്യാണം വേണ്ടെന്ന് വെച്ചതോ, വേണമെന്ന് വിചാരിക്കാത്തതോ ഒന്നുമല്ല. ഓർക്കാനും മാത്രമുള്ള പ്രധാന്യം ഞാനതിന് കൊടുത്തില്ല.

Advertisements

Also Read
പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ, ജോസഫ് നായിക മാധുരിയുടെ ചോദ്യം വൈറൽ

അല്ലെങ്കിൽ ആരോ ഒരാളുടെ കൂടെ ജീവിച്ചേനെ. ആദ്യമൊക്കെ വീട്ടിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നു. കുറച്ച് കാലം എല്ലാവരും എന്നെ നിർബന്ധിച്ചു. എന്നിട്ടും കാര്യമില്ലെന്ന് അവർക്കൊരു ബോധ്യം വന്നിട്ടുണ്ടാവും. അതോടെ നിർബന്ധിക്കൽ അവസാനിച്ചു. പ്രണയങ്ങളെ കുറിച്ച് പറയുമ്പോൾ ആരെയെങ്കിലും ഒരാളെ വിട്ട് പോയാൽ അതൊരു പരാതിയാവും.

എങ്കിലും പ്രണയത്തിന്റെ പേരിൽ വലിയൊരു പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് സംഗീത പറയുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് ഈ സംഭവം. ഞാനും എനിക്കേറ്റവും അടുപ്പമുള്ള ഒരു സുഹൃത്തുമുണ്ട്. നിറം സിനിമയിലെ പോലെ ഞങ്ങൾ വെറും സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞേണ്ട് ഇരിക്കും ശരിക്കും ഉള്ളിൽ ഇഷ്ടമുണ്ട്.

ഫ്രണ്ട്ഷിപ്പ് ആണെന്ന ബലംപ്പെടുത്തം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്. പിന്നെ ഞാനറിയുന്നത് അമ്മ വളരെ ദേഷ്യം പിടിച്ച് വീട്ടിൽ കയറി വന്നപ്പോഴാണ്. നീ കോളേജിൽ പോവുന്നത് ആൺ പിള്ളേർക്കിടയിൽ തല്ലുണ്ടാക്കാനാണോന്ന് അമ്മ ചോദിച്ചു. എന്താ സംഭവമെന്ന് എനിക്ക് മനസിലായതുമില്ല.

അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ആന്റിയുടെ മകൻ ആർട്സ് കോളേജിൽ പഠിക്കുന്നുണ്ട്. അവനെ എന്റെ സുഹൃത്ത് നെ ഞ്ച ത്ത് ച വി ട്ടി വീഴ്ത്തി. അവൻ ഒരു ഹൃ ദ്രോ ഗിയാണ്. എന്റെ പേര് പറഞ്ഞിട്ടാണ് അവർക്കിടയിൽ പ്രശ്നം ഉണ്ടായത്. നടി സംഗീത മോഹനെ ഞാൻ കല്യാണം കഴിക്കാൻ പോവുകയാണെന്ന് എന്റെ സുഹൃത്ത് കോളേജ് മുഴുവൻ പറഞ്ഞ് നടക്കുന്നതായി ച വി ട്ട് കൊണ്ടവൻ പറയുന്നു.

Also Read
ഓമനത്വവും മലയാളിത്തവും ഒത്തു ചേർന്ന സൗന്ദര്യം, മലയാള സിനിമയിലെ ഏറ്റവും സുന്ദരി അനു സിത്താരയാണ്; ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞത്

എന്നോടത് പറഞ്ഞിട്ടുമില്ല. എന്തായാലും ഇത് നടക്കില്ല. എന്റെ അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ആളുടെ മോളാണ് സംഗീത. അങ്ങനൊരു കാര്യമില്ലെന്ന് പറഞ്ഞ് ഇവർ തമ്മിൽ വഴക്കിലായതാണ്. ഇതോട് കൂടി വിളിക്കുകയോ സംസാരിക്കുകയോ വേണ്ടെന്ന് പറഞ്ഞ് ആ സൗഹൃദം അവസാനിപ്പിച്ചു. അമ്മയും അതിന് സമ്മതിച്ചില്ലെന്ന് സംഗീത പറയുന്നു.

Advertisement