പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ, ജോസഫ് നായിക മാധുരിയുടെ ചോദ്യം വൈറൽ

299

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയും മോഡലുമാണ് മാധുരി ബ്രഗൻസ. ജോജൂ ജോർജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത്ത ജോസഫ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ആണ് മലയാളിയല്ലാത്ത ഈ നടി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.

അതേ സമയം ജോസഫിന് മുൻ മറ്റൊരു മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു വെന്നും അവസാനം തന്നെ ഒഴിവാക്കിയെന്നും തുറന്നു പറഞ്ഞത് ഏറെ വിവാദമായിരുന്നു. ജോസഫിന് മുമ്പ് ചാർളി എന്ന സിനിമയിൽ തനിക്ക് ലഭിച്ച അവസരത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്.

Advertisements

മാർട്ടിൻ പ്രക്കാട്ട് മലയാളത്തിന്റെ ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ചാർളിയിൽ പാർവതിക്ക് പകരം നായിക ആകേണ്ടിയിരുന്നത് താൻ ആയിരുന്നു എന്നാണ് നടി പറഞ്ഞത്. ആ സിനിമയിൽ നായികയായി അഭിനയിക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നെന്നും മാധുരി പറഞ്ഞിരുന്നു.

Also Read
ചതുരത്തിലെ ആ രംഗങ്ങളിൽ എല്ലാം ഒരു ഡ്യൂപ്പും ഇല്ലാതെ ഞാൻ തന്നെയാണ് അഭിനയിച്ചത്, ഞാൻ ചെയ്തില്ല എങ്കിൽ വേറെ ആരെങ്കിലും ചെയ്യും അത് നന്നാകും, സ്വാസിക പറയുന്നു

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് മാധുരി. ഇപ്പോഴിതാ തന്റെ ചിത്രങ്ങൾക്ക് താഴെ മോശമായി അഭിപ്രായ പ്രകടനം നടത്തിയ ആരാധകന് സോഷ്യൽ മീഡിയയിലൂടെ ചുട്ടമറുപടി നൽകിയിരിക്കുകയാണ് മാധുരി. ഇത്തരത്തിൽ തന്നെ വിമർശിക്കുന്ന എല്ലാവർക്കും ഉള്ളതാണ് ഈ മറുപടി എന്നു പറഞ്ഞാണ് മാധുരി ഇതു പോസ്റ്റ് ചെയ്തത്.

ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും.

സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലെന്ന് മാധുരി പറഞ്ഞു.ഒരുപാട് മോശം മെസേജുകൾ വരുന്നുണ്ട്, അതുപോലെ തന്നെ കമന്റുകളും. എന്നാൽ ഈ ചോദ്യത്തിനു മാത്രം മറുപടി നൽകാമെന്നു വിചാരിച്ചു.

ഉത്തരം കിട്ടാൻ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നതുപോലെ. നിങ്ങളുടെ ചിന്താഗതികൾ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു.

Also Read
എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾക്ക് ഷഫ്‌നയുമായുള്ള വിവാഹം കാരണമായി, തുറന്നു പറഞ്ഞ് സജിൻ ടിപി

സമൂഹമാധ്യമങ്ങളിൽ സജീവമായ മാധുരി തന്റെ വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അവിടെ പങ്കു വച്ചിരുന്നു. പലതും അതീവ ഗ്ലാമറസ് വേഷങ്ങളിലുള്ളതായിരുന്നു. ജോസഫ് റിലീസായതോടെയാണ് മാധുരിക്ക് ആരാധകരേറുന്നത്. ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. അനൂപ് മേനോൻ നായകനായി എത്തിയ മെഴുകുതിരി അത്താഴങ്ങൾ ആണ് മാധുരിയുടെ ആദ്യ ചിത്രം.

Advertisement