ചതുരത്തിലെ ആ രംഗങ്ങളിൽ എല്ലാം ഒരു ഡ്യൂപ്പും ഇല്ലാതെ ഞാൻ തന്നെയാണ് അഭിനയിച്ചത്, ഞാൻ ചെയ്തില്ല എങ്കിൽ വേറെ ആരെങ്കിലും ചെയ്യും അത് നന്നാകും, സ്വാസിക പറയുന്നു

1977

മലയാളികലുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ചതുരം. ഒരു ഇറോട്ടിക് ത്രില്ലർ ഗണത്തിൽ പെടുന്ന ഈ സിനിമയിൽ പ്രമുഖ സിനിമാ സീരിയൽ നടി സ്വാസിക വിജയ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസം തിയ്യറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കുടുംബ പ്രേക്ഷകർ അടക്കം സ്വാസികയുടെ കഥാപാത്രത്തെ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ താൻ ഈ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി.

Advertisements

എ സർട്ടിഫിക്കറ്റ് ആയിരിക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും ഈ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ വീട്ടിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും പറയുകയാണ് സ്വാസിക. ചതുരം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

കഥ കേട്ടപ്പോൾ തനിക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു എന്ന് സ്വാസിക പറയുന്നു. സിനിമയെ ക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും കൃത്യമായി സംവിധായകൻ തന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം തന്നിൽ അർപ്പിച്ച വിശ്വാസം വലിയ ആത്മ ധൈര്യമാണ് നൽകിയത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ചെയ്യാൻ പറ്റും എന്ന് ഒരു വിശ്വാസം തോന്നി.

Also Read
ശരീരം ഒരു വ്യക്തിയുടെ സ്വന്തമാണ്, ഒരു തമാശയല്ല, അത് നോക്കി അങ്ങനെയൊക്കെ ചെയ്യാൻ ആർക്കും അവകാശമില്ല: തുറന്നടിച്ച് മഞ്ജു പത്രോസ്

ചിത്രം പുറത്തിറങ്ങുമ്പോൾ ഒരുപാട് ചർച്ചകളും വിമർശനങ്ങളും വരും എന്ന് തനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ചിത്രം ചെയ്തത്. ചതുരത്തിലെ മറ്റു സീനുകൾ ചെയ്തതുപോലെ തന്നെയാണ് സ്വകാര്യ രംഗങ്ങളും ചെയ്തത്. ഒരു സീൻ വളർഗർ ആകാതെ പ്രസന്റ് ചെയ്യാൻ അദ്ദേഹത്തിന് നന്നായിട്ട് അറിയാം.

റോഷൻ ആയാലും അലൻ ചേട്ടൻ ആയാലും താനുമായി സംസാരിച്ച് കംഫർട്ടബിൾ ആയി എങ്ങനെ ഒരു സീൻ ചെയ്യാം എന്നാണ് തീരുമാനിച്ചത്. ആ കഥാപാത്രമായി മാറാൻ സ്വാസിക എന്ന വ്യക്തിയെ പൂർണ്ണമായും മറക്കേണ്ടി വന്നു.കോവിഡ് കാലത്താണ് സിനിമയുടെ ഷൂട്ട് നടന്നത്. ഡ്യൂപ്പ് ഒന്നുമില്ലാതെ തന്നെ താൻ തന്നെയാണ് സിനിമയിൽ അഭിനയിച്ചത്.

എന്റെ അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം. ഞാൻ അത്രയും കംഫർട്ടബിളാണ്. അമ്മ എന്റെയടുത്ത് ചോദിച്ചിരുന്നു, നീ ഇത് ചെയ്യുമ്പോൾ ഓക്കെ ആയിരിക്കുമോ, നല്ലവണ്ണം ആലോചിച്ചിട്ട് വേണം ചെയ്യാൻ പിന്നെ അവിടെ ചെന്നിട്ട് കരഞ്ഞുപിടിച്ച് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന്. അങ്ങനെ മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ. അല്ലാതെ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും പറഞ്ഞിട്ടില്ല.

ഞാനും അമ്മയും തമ്മിൽ ഇക്കാര്യം ഡിസ്‌കസ് ചെയ്തപ്പോൾ ഞാൻ പറഞ്ഞതിതാണ്, അമ്മാ ഞാൻ ഈ സിനിമ ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ഇത് ചെയ്യും അത് ചിലപ്പൊ നന്നാകും. സിനിമക്ക് എ സർട്ടിഫിക്കറ്റ് കിട്ടിയപ്പോഴും ഒരു മോശം റെസ്പോൺസൊന്നും ഉണ്ടായിട്ടില്ല. എന്റെ വീട്ടിൽ വലിയ വഴക്കോ ബഹളമോ ഒന്നും ഉണ്ടായിട്ടില്ല. കാരണം ഈ സിനിമ ഇങ്ങനെ ആയിരിക്കുമെന്ന് എന്റെ വീട്ടിലും അറിയാമായിരുന്നു.

Also Read
താൻ അടിവസ്ത്രം ഇടാറില്ല എന്ന് രൺവീർ, ഷാരുഖുമായി അവിഹിത ബന്ധം ഉണ്ടാക്കണം എന്ന് വിദ്യാ ബാലൻ, അന്തം വിട്ട് ആരാധകർ

ഞങ്ങളുടെ അടുത്ത് സിദ്ധുവേട്ടൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു. സിനിമയിൽ ഇങ്ങനെയുള്ള സീനുകളുണ്ട്, ഡയലോഗുകളുണ്ട് ഇതാണ് സംഭവം എന്നൊക്കെ. അതുകൊണ്ട് തീർച്ചയായും ഇതിന് തിയേറ്ററിൽ ഒരു ക്ലീൻ യു സർട്ടിഫിക്കറ്റ് കിട്ടില്ല എന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നു. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇതിൽ അഭിനയിച്ചത്. അല്ലാതെ ഇതൊന്നും അറിയാതെ പെട്ട് പോയതൊന്നുമല്ല. നമുക്കെല്ലാവർക്കും ലൈഫിൽ ഒരിക്കൽ ഒരു ലൈഫ് ചേഞ്ചിങ് മൊമന്റ് ഉണ്ടാകുമല്ലോ എന്നും സ്വാസിക പറഞ്ഞു.

ഇതിനു മുൻപ് ഇങ്ങനെ തന്റെ ശരീരഭാഗങ്ങൾ കാണിച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. കാണിച്ചിരിക്കുന്നത് തന്റെ കാലുകൾ തന്നെയാണ്. ചിത്രം ഇറങ്ങിക്കഴിഞ്ഞ് വളരെ നല്ല പ്രതികരണങ്ങൾ ലഭിക്കുന്നു എന്നും നടി പറയുന്നു. സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. ഇറോട്ടിക് ഡ്രാമ ഴോണറിൽ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

Advertisement