ആറാം തമ്പുരാനിലെ ഹരിമുരളീരവം പാട്ട് സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നില്ല; മറ്റൊരു ഇടിവെട്ട് സംവിധായകൻ, അതാരാണെന്ന് അറിയാമോ

8606

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ക്ലാസിക് മാസ്സ് സിനിമ ആയിരുന്നു ആറാം തമ്പരുരാൻ. തീയ്യറ്ററകുളിൽ സർവ്വകാല വിജയം നേടിയെടുത്ത ഈ സിനിമ മലയാളികൾ എത്രവട്ടം കണ്ടെന്ന് പോലും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത ഒന്നാണ്.

അത്രയ്ക്ക് മലയാളികളുടെ മനസ്സിൽ കയറിയിരിക്കുന്ന ഷാജി കൈലാസ് മോഹൻലാൽ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ. മലയാളത്തിന്റെ ലേഡിസൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്. മഞ്ജു വാര്യരുടെ ആദ്യവരവിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ആറാം തമ്പുരാനിലെ ഉണ്ണിമായ എന്ന വേഷം.

Advertisements

1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ കാണാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. എന്നാൽ ഈ സിനിമയിൽ രണ്ട് സംവിധായകരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? അതിലെ ഒരു പ്രധാന ഗാനം സംവിധാനം ചെയ്തത് മലയാളത്തിലെ തന്നെ മറ്റൊരു സൂപ്പർ സംവിധായകൻ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?

Also Read
ശരീരം ഒരു വ്യക്തിയുടെ സ്വന്തമാണ്, ഒരു തമാശയല്ല, അത് നോക്കി അങ്ങനെയൊക്കെ ചെയ്യാൻ ആർക്കും അവകാശമില്ല: തുറന്നടിച്ച് മഞ്ജു പത്രോസ്

എന്നാൽ സത്യം അതാണ്, ചിത്രത്തിലെ പ്രധാന ആകർഷണമായ ഹരിമുരളീരവം സംവിധാനം ചെയ്തത് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാൾ ആയിരുന്നു. ഈ ഗാനം ചിത്രീകരിക്കുന്ന സമയം, ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം ജഗന്നാഥന്റെ ഭൂതകാലവും പ്രകടമാകുന്ന ഗാന രംഗം ഷൂട്ട് ചെയ്യേണ്ട ദിവസമായിരുന്നു അന്ന്.

ഒരുപാട് നർത്തകർ പങ്കെടുക്കുന്ന ഗാനത്തിൽ തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘർഷവും ഗാനത്തിന് ഇടയിൽ വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത്. ചെന്നെ മഹാബലിപുരത്ത് സെറ്റിട്ടു, ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. അപ്പോഴാണ് ഷാജി കൈലാസിന് നാട്ടിൽ നിന്ന് ഒരു ഫോൺ കാൾ.

ഭാര്യ ആനിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കടിഞ്ഞൂൽ പ്രസവമാണ് പോയേ പറ്റൂ. പക്ഷേ, ഷൂട്ടിങ് മുടക്കാനും പറ്റില്ല. എന്തു ചെയ്യും വളരെ നിർണ്ണായകമായ ഘട്ടമായിരുന്നു അത് ഷാജി കൈലാസിന്. അപ്പോഴാണ് സെറ്റിലേക്ക് അപ്രതീക്ഷിതമായി പ്രിയദർശൻ എത്തുന്നത്.

മോഹൻലാലിനെ കാണാന്നും ലൊക്കേഷനിൽ ഒരു സൗഹൃദ സന്ദർശനത്തിനും ആയാണ് പ്രിയദർശൻ എത്തിയത്. ഷാജി കൈലാസിന്റെ ധർമ്മസങ്കടം അറിഞ്ഞ പ്രിയദർശൻ പറഞ്ഞു നീ ധൈര്യമായി നാട്ടിൽ പോ നീ അവിടെ വേണ്ട സമയമാ ഇപ്പോൾ. സോംഗ് ഒക്കെ ഞാൻ എടുത്തോളാം എന്ന്.

Also Read
മമ്മൂക്കയ്ക്ക് ഞാൻ 60 രൂപ വിലയുള്ള തുണിയിൽ വരെ ഷർട്ട് തയ്ച്ച് കൊടുത്തിട്ടുണ്ട്, വെളിപ്പെടുത്തി സമീറ സനീഷ്

ഷാജി കൈലാസ് ആശ്വാസത്തോടെ അടുത്ത ഫ്‌ളൈറ്റിനു തന്നെ നാട്ടിലേക്ക് പറന്നു. അങ്ങനെ, പ്രിയദർശൻ ചിത്രീകരിച്ച ഗാനരംഗമാണ് ആറാം തമ്പുരാനിലെ ഹരിമുരളീരവം. അന്ന് തന്നെ ഷാജി കൈലാസിനു ഒരു ആൺകുഞ്ഞ് പിറന്നു. കടിഞ്ഞൂൽ കൺമണിക്ക് ഷാജി കൈലാസ് ഇട്ട പേര് ജഗൻ എന്നാണ്.

ആറാം തമ്പുരാൻ മലയാളത്തിലെ സർവ്വകാല ഹിറ്റുകളിൽ ഒന്നായി മാറി. ഹരിമുരളീരവം പാട്ടും അതിന്റെ രംഗങ്ങളും മലയാളികൾ ഒരിക്കലും മറക്കാത്തതുമായി തീർന്നു.

Advertisement