Home Entertainment Celebrities

ശരീരം ഒരു വ്യക്തിയുടെ സ്വന്തമാണ്, ഒരു തമാശയല്ല, അത് നോക്കി അങ്ങനെയൊക്കെ ചെയ്യാൻ ആർക്കും അവകാശമില്ല: തുറന്നടിച്ച് മഞ്ജു പത്രോസ്

1490

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയൽ നടിയാണ് മഞ്ജു പത്രോസ്. മിനിസ്‌ക്രീനിലെ ഒരു റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു മഞ്ജു. നിരവധി സിനിമകളിൽ ചെറുതും വലുതുമായി വേഷങ്ങൾ ചെയ്ത മഞ്ജു മിനിസ്‌ക്രീനിലും സജീവമാണ്.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ മഞ്ജു പത്രോസ് തന്റെ പുത്തിൻ ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്കും ബോഡി ഷെയി മിങ്ങിനും എല്ലാം തക്കതായ മറുപടി കൊടുക്കാറുമുണ്ട് മഞ്ജു പത്രോസ്.

Advertisements

ഇപ്പോഴിതാ സൂപ്പർ ഹിറ്റായ കാന്താര എന്ന സിനിമയിലെ ബോഡി ഷെ യ്മിം ഗ് രംഗത്തിന് എതിരെ രൂക്ഷ വിമർശനവും ആയി രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു സുനിച്ചൻ. ചിത്രത്തിൽ ഒരു കഥാപാത്രം ബോഡി ഷെയ്മിംഗിന് വിധേയം ആകുന്നുണ്ടെന്നും ഇത്ര മനോഹരമായ ചിത്രത്തിൽ ഇങ്ങനെയൊരു സീൻ ഉൾപ്പെടുത്തിയത് വളരെ അപക്വമായ തീരുമാനമായി പോയെന്നും മഞ്ജു പത്രോസ് പറയുന്നു.

Also Read
ഏത് ഭാര്യയോടാണ് ഏറ്റവും ഇഷ്ടമെന്ന് ബഷീറിനോട് പ്രേക്ഷകര്‍, പൊട്ടിത്തെറിച്ച് സുഹാന

ശരീരം ഒരു തമാശയല്ലെന്നും അത് ഒരു വ്യക്തിയുടെ സ്വന്തമാണെന്നും അതിൽ നോക്കി ചിരിക്കാനും അതിനെ കളിയാക്കാനും നമുക്ക് ആർക്കും അവകാശമില്ലെന്ന് മഞ്ജു പത്രോസ് വ്യക്തമാക്കി. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താൻ നമുക്ക് ആർക്കും അവകാശമില്ലെന്നും മഞ്ജു തുറന്നടിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു മഞ്ജു തന്റെ വിമർശനം ഉന്നയിച്ചത്.

മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ:

കാന്താര.. രണ്ടു ദിവസം മുമ്പ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നു ഒരു ഡ്രാമ ത്രില്ലർ. ഋഷഭ് ഷെട്ടി ശിവ ആയി ആടി തിമിർത്തിരിക്കുന്നു അദ്ദേഹം തന്നെയാണ് അതിന്റെ കഥ തിരക്കഥ സംവിധാനം എന്നു കൂടി കേട്ടപ്പോൾ അത്ഭുതപ്പെട്ടു പോയി.

ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂർ ശിവയായി വന്ന ഋഷഭ് കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികൾ അത് കണ്ടു തീർക്കും തീർച്ച. സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ..

ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി. ഇതിനെ കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ് പക്ഷേ എഴുതാതെ വയ്യ. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.

സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിന്റെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നു അവർ മറ്റൊരു വശത്തു നിന്ന് അദ്ദേഹത്തെ വളരെ നിഷ്‌കളങ്കമായി ചിരിച്ചു കാണിക്കുന്നു.

Also Read
മമ്മൂക്കയ്ക്ക് ഞാൻ 60 രൂപ വിലയുള്ള തുണിയിൽ വരെ ഷർട്ട് തയ്ച്ച് കൊടുത്തിട്ടുണ്ട്, വെളിപ്പെടുത്തി സമീറ സനീഷ്

അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു. ഇത് കണ്ടതും കാണികൾ തിയേറ്ററിൽ പൊട്ടിച്ചിരിക്കുന്നു. എനിക്ക് മനസിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്. ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്.

അത് അപക്വമായ ഒരു തീരുമാനമായി പോയി. ഇത്രയും മനോഹരമായ ഒരു സിനിമയിൽ അതൊരു ചെറിയ ഭാഗമല്ലേ അതിത്ര മാത്രം പറയാനുണ്ടോ എന്ന് നിങ്ങളിൽ പലരും ചോദിക്കും. ശരിയാണ് അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല.

ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ് അതിൽ നോക്കി ചിരിക്കാൻ അതിനെ കളിയാക്കാൻ നമുക്ക് ആർക്കും അവകാശമില്ല. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താൻ നമുക്ക് ആർക്കും അവകാശമില്ല സുഹൃത്തുക്കളെ എന്നായിരുന്നു മഞ്ജു പത്രോസ് കുറിച്ചത്.

Advertisement