Home Entertainment Celebrities

മുസ്ലീം തന്നെയാണോ നിങ്ങള്‍, എന്തിനാണ് ഭാര്യ ഇങ്ങനെ മേക്കപ്പിട്ട് നടക്കുന്നത്, രൂക്ഷമായി വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ഷിഹാബ്

162

ശാരീരികമായ വൈകല്യങ്ങളില്‍ തളരാതെ ശക്തനായി മുന്നേറി സമൂഹത്തില്‍ മാതൃകയായി മാറിയ വ്യക്തിയാണ് സിപി ഷിഹാബ്. ജന്മനാ കൈകാലുകള്‍ ഇല്ലാത്ത ഷിഹാബ് വ്യത്യസ്ത മേഖലകളിലായി തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. ചിത്രംവരയിലും കായിക വിനോദങ്ങളിലും സംഗീതോപകരണങ്ങളിലും അഭിനയത്തിലുമെല്ലാമായി കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം.

യൂട്യൂബ് ചാനലിലൂടെയായി മോട്ടിവേഷണല്‍ വീഡിയോകളും ഷിഹാബ് പങ്കുവെക്കാറുണ്ട്. ഷിഹാബിന്റെ ഭാര്യ ഷഹാനയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഷിഹാബും ഷഹാനയും.

Advertisements

തങ്ങളുടെ പുത്തന്‍ ഫോട്ടോകളും വിശോഷങ്ങളും ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ബസിംഗ ഫാമിലിയിലേക്ക് അടുത്തിടെ ഇരുവരും എത്തിയിരുന്നു. തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കും ഷഹാനയുടെ മേക്കപ്പിനെ പറ്റി മോശം പറയുന്നവര്‍ക്കും മറുപടി നല്‍കുകയാണ് ഷിഹാബ്.

Also Read: പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ, ജോസഫ് നായിക മാധുരിയുടെ ചോദ്യം വൈറൽ

എന്തിനാണ് മേക്കപ്പ് ഇടുന്നതെന്നും ഷഹാന പുട്ടിയടിച്ചത് പോലെയാണെന്നും ഷഹാനയ്ക്ക് വേറെ അഫയറുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കിയത്. ഒരോ ആള്‍ക്കാര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്, അവരെ പുറത്തുള്ളവര്‍ കാണുമ്പോള്‍ ഭംഗിയായി കാണാനാണ് നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും അല്ലാതെ അഫയറുള്ളത് കൊണ്ടല്ലെന്നും ഷഹാന പറയുന്നു.

ഷഹാനയ്ക്ക് ഒരുങ്ങി നടക്കാന്‍ ഒത്തിരി ഇഷ്ടമാണ് അതുകൊണ്ട് അവള്‍ മേക്കപ്പൊക്കെ ചെയ്യുന്നു, അതില്‍ അവള്‍ക്ക് സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടട്ടെയെന്നും ഷഹാന ജാഡയാണെന്നൊക്കെ പറയുന്നവരോട്, എന്തിനാണ് മറ്റുള്ളവരുടെകാര്യം നോക്കുന്നതെന്നും ഷിഹാബ് ചോദിക്കുന്നു.

Also Read; ശരീരം ഒരു വ്യക്തിയുടെ സ്വന്തമാണ്, ഒരു തമാശയല്ല, അത് നോക്കി അങ്ങനെയൊക്കെ ചെയ്യാൻ ആർക്കും അവകാശമില്ല: തുറന്നടിച്ച് മഞ്ജു പത്രോസ്

നിങ്ങള്‍ മുസ്ലീമാണോ എന്ന് ചോദിച്ചവരോട് തന്നെ പാരന്റ്‌സ് അങ്ങെനെയാണ് വളര്‍ത്തിയതെന്ന് ഷിഹാബ് പറയുന്നു. ഷാഹാനയോട് മറ്റൊരു റിഫ മെഹ്നു ആവരുതെന്ന് ഉപദേശിക്കുന്നവര്‍ക്ക് ഇങ്ങനെ മണ്ടത്തരങ്ങള്‍ പറയരുതെന്നായിരുന്നു ിഹാബിന്റെ മറുപടി.

Advertisement