നേരിട്ടുകൊണ്ടിരിക്കുന്നത് ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെര്‍ഷന്‍, പരാതി കൊടുക്കുകയെന്നല്ലാതെ മുന്നില്‍ മറ്റ് വഴികളില്ലെന്ന് ഹണി റോസ്

199

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.

honey-rose-3

Advertisements

ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Also Read: പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ, ജോസഫ് നായിക മാധുരിയുടെ ചോദ്യം വൈറൽ

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.

honey-rose-12

തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഉദ്ഘാടന വേദികളിലെല്ലാം സജീവസാന്നിധ്യമാണ് ഹണി റോസ്. ഇപ്പോഴിതാ താരം താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ്. താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ബോഡി ഷെയ്മിങ്ങിന്റെ ഭയാനകമായ വേര്‍ഷനാണെന്ന് ഹണി റോസ് പറയുന്നു.

Also Read: ആറാം തമ്പുരാനിലെ ഹരിമുരളീരവം പാട്ട് സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നില്ല; മറ്റൊരു ഇടിവെട്ട് സംവിധായകൻ, അതാരാണെന്ന് അറിയാമോ

ഇപ്പോള്‍ പരാതി കൊടുക്കുകയെന്നല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നിലില്ലെന്നും ഇത്തരത്തിലുള്ള മോശം രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നവര്‍ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്ന് എഴുതുന്നതിന് മുമ്പ് ചിന്തിക്കേണ്ടതുണ്ടെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് പറയുന്നു.

ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെ

ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെര്‍ഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും ഞാന്‍ സെര്‍ച്ച് ചെയ്യാറില്ല. സ്വഭാവികമായിട്ടും അതെല്ലാം നമ്മുടെ മുന്നില്‍ വരുമല്ലോ. തുടക്ക സമയത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

പിന്നെ ഇക്കാര്യത്തില്‍ എന്ത് പ്രൂവ് ചെയ്യാനാണ് നമ്മള്‍. ബോഡി ഷെയിമിങ്‌ന്റെ എക്‌സ്ട്രീം ലെവല്‍ ആണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ല. എന്നാലും എത്രയെന്ന് വച്ചിട്ടാണ് പരാതി കൊടുക്കുക. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള് സ്വയം ചിന്തിക്കേണ്ടതാണ്.

നമ്മള്‍ പോസിറ്റീവ് അന്തരീക്ഷത്തില് ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകള്‍ മാത്രം ചെയ്യുന്നതാണ്. അതല്ലാതെ എല്ലാവരും ഇങ്ങനെയല്ല. നമ്മുടെ ഫാമിലിയില്‍ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി ഞാന്‍ എവിടെയും കണ്ടിട്ടില്ല.

കമന്റ് ഇടുന്ന ആളുകള്‍ ചിലപ്പോള്‍ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകള്‍ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.

Advertisement