Home Entertainment Celebrities

കോളേജിൽ പഠിക്കുന്ന സമയത്ത് പ്രണയിച്ച കുട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം; തിരിച്ചറിവ് വെച്ചപ്പോൾ ഇനി പൊക്കം വെക്കില്ലെന്ന് അച്ഛൻ പറഞ്ഞു: സൂരജ്

83

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൂരജ് തേലക്കാട്. മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും കുട്ടിത്താരമാണ് സൂരജ്. പൊക്കമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് സൂരജ് ഉയരങ്ങളിലേക്ക് കുതിക്കുന്നത്.

പ്രായം ഇരുപത്തിയാറായെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയിൽ കയറി ഇരിക്കാൻ തനിക്ക് ഭാഗ്യം കിട്ടിയെന്ന് എന്നും സൂരജ് പുഞ്ചിരിയോടെ പറയുന്നു. മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയാണ് താരം. അച്ഛൻ മോഹനൻ ബാങ്കിലെ കളക്ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും.

Advertisements

സ്വാതിശ്രീ എന്നൊരു ചേച്ചിയും സൂരജിനുണ്ട്. സൂരജിന്റെ അച്ഛനും അമ്മയും അകന്ന ബന്ധുക്കളായിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്നം കൊണ്ടാണ് രണ്ട് മക്കൾക്കും വളർച്ച കുറഞ്ഞ് പോയതെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സൂരജ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ശാരീരിക പരിമിതിയാണ് പൊക്ക കുറവെങ്കിലും തനിക്ക് അവസരങ്ങൾ നൽകിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണെന്നും താരം പറയുന്നു. സ്‌കൂൾ കാലഘട്ടത്തിൽ മിമിക്രി ചെയ്താണ് സൂരജ് കലയുമായുള്ള ബന്ധം തുടങ്ങിയത്. പിന്നീട് സിനിമയിലെത്തിയും സൂരജ് ആരാധകരെ സൃഷ്ടിച്ചു. പിന്നീടാണ് ബിഗ് ബോസ് നാലാം സീസണിൽ എത്തിയത്. ഈ റിയാലിറ്റി ഷോയിൽ ഫൈനൽ വരെ എത്തിയാണ് സൂരജ് കൂടുതൽ ആളുകളിലേക്ക് തന്റെ പ്രശസ്തി എത്തിച്ചത്.

ALSO READ- ഇരുപത് മത്സരാർഥികളുമായി ബിഗ് ബോസ് 5; ശരണ്യ മോഹൻ, ബീന ആന്റണി തുടങ്ങിയവരും ലിസ്റ്റിൽ; ഞാനെന്തായാലും ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ശരണ്യ മോഹൻ

ഇപ്പോഴിതാ, കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖത്തിലെത്തി സൂരജ് തന്റെ വ്യക്തിപരമായ ദുഃഖങ്ങളെ കുറിച്ചൊക്കെ മനസ് തുറന്നിരിക്കുകയാണ്. പണ്ട് ആളുകൾക്ക് എന്നെ കാണുമ്പോൾ മനസിലാകുമായിരുന്നെങ്കിലും അന്ന് പക്ഷേ എന്റെ പേര് അറിയില്ലായിരുന്നു. ഇപ്പോൾ അറിയാമെന്ന് സൂരജ് പറയുന്നു.

‘കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നു. സ്‌നേഹിക്കുന്ന കുട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്റെ പ്രണയം ഞാൻ ആ കുട്ടിയോട് തുറന്നു പറഞ്ഞു. വീട്ടിൽ സമ്മതിക്കുകയാണെങ്കിൽ താനും ഓക്കെയാണെന്നാണ് അവർ പറഞ്ഞത്. എന്റെ ജൂനിയർ ആയിരുന്നു ആ കുട്ടി. ‘

ALSO READ- ഒന്നും അറിയാത്ത പ്രായത്തിൽ പ്ലസ്ടു കഴിഞ്ഞ് വിവാഹിതയായി; വിചാരിച്ചപോലെയല്ല വിവാഹവും ഹണിമൂണും; സിഡി ഇറങ്ങിയെന്ന് പറഞ്ഞവർ വരെയുണ്ട്; വിവാഹമോചനത്തെ കുറിച്ച് ശാലിനി നായർ

‘എന്റെ അച്ഛൻ പറഞ്ഞ ഒരു കാര്യം ഉണ്ട്, നമ്മുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ് നമ്മളെ സ്‌നേഹിക്കുന്ന ഒരാളുണ്ടാകാം. അങ്ങനെ ഒരാളു വരട്ടേ. അതു വരെ കാത്തിരിക്കാം എന്ന്. ചാർലി സിനിമയിലെ എന്റെ വേഷം കണ്ട ശേഷം അച്ഛന് വലിയ സന്തോഷമായിരുന്നു.’

‘എനിക്കും ചേച്ചിക്കും തിരിച്ചറിവ് കിട്ടിയ പ്രായത്തിൽ അച്ഛൻ വിളിച്ച് പറഞ്ഞിരുന്നു ഞങ്ങൾക്ക് ഇനി പൊക്കം വയ്ക്കില്ല എന്ന്. എന്റെ ഈ ലുക്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. അച്ഛൻ എല്ലാ കാര്യത്തിനും നന്നായി പിന്തുണച്ചിരുന്നു. ഞാൻ കാരണം അച്ഛൻ വിഷമിക്കരുതെന്നാണ് ആഗ്രഹം.’

‘ബിഗ് ബോസിൽ നിന്ന് വിളിച്ച സമയത്ത് ചേച്ചിക്ക് ഭയങ്കര പേടിയായിരുന്നു, പോകണ്ട എന്നൊക്കെ പറഞ്ഞിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം അവർക്ക് ഭയങ്കര സന്തോഷമായിരുന്നു. ബിഗ് ബോസിൽ നിന്ന് ഇനിയും വിളിച്ചാൽ പോകും. സിനിമയിൽ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.’- എന്നും സൂരജ് തേലക്കാട് പറഞ്ഞു.

Advertisement