Home Entertainment

അത്തരത്തിൽ ഒരാളായിരുന്നു ഞാൻ, അതൊക്കെ ദോഷം ചെയ്തു, ആ സ്വഭാവം ഞാൻ ഇപ്പോൾ മാറ്റിയെടുത്തു, ശാലു മേനോൻ പറഞ്ഞത് കേട്ടോ

182

നൃത്ത രംഗത്ത് നിന്നും എത്തി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നടി ശാലുമേനോൻ. അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ശാലു മേനോൻ സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.

അഭിനയ ജീവിതത്തിൽ സജീവമായിട്ട് വർഷങ്ങളായ ശാലു മേനോൻ സോളാർ കേ സു മാ യി ബന്ധപ്പെട്ട് ജ യി ൽ വാസവുമം അനുഭവിട്ടുണ്ട്. സീരിയൽ രംഗത്ത് ഉള്ള വ്യക്തിയെ ആണ് ശാലു മേനോൻ വിവാഹം കഴിച്ചിരിക്കുന്നതും. ശാലുവിന്റെ ഭർത്താവ് സജി നായരും അഭിനയ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ്.

Advertisements

2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സജി നായർ പങ്കുവെച്ച പല പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശാലു മേനോനെ താൻ ആദ്യമായി കണ്ടതും ബന്ധം വളർന്നതും ഒക്കെ അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Also Read
33 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ദൗത്യം അനിലും വീണ്ടും ഒന്നിക്കുന്നു, കിടിലൻ ചിത്രം ഭാരത രത്‌ന വരുന്നു, പൊളിച്ചടുക്കുമെന്ന് ആരാധകർ

സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് താൻ ശാലുവിനെ കാണുന്നതെന്നും അടുക്കുന്നതെന്നും സജി നായർ പറയുകയുണ്ടായി. അതിനുശേഷം നല്ല സുഹൃത്തുക്കളായി എന്നും പിന്നീട് തമ്മിൽ പ്രണയത്തിൽ ആവുകയായിരുന്നു ഇരുവരും. വീട്ടു വിശേഷങ്ങൾ ആയിരുന്നു തങ്ങൾ കൂടുതലും പങ്കുവെച്ചിരുന്നത് എന്ന് മുൻപ് ഇരുവരും വ്യക്തമാക്കിയിരുന്നു.

ഗുരുവായൂർ അമ്പല നടയിൽ വച്ച് വളരെ ലളിതമായ വിവാഹ ചടങ്ങിലൂടെയാണ് സജി ശാലുവിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്. ഇരുവരും തമ്മിൽ നല്ല രീതിയിൽ കുടുംബ ജീവിതം മുന്നോട്ടു പോകുന്നതിന് ഇടയിൽ വിവാഹ മോചനത്തെ പറ്റിയുള്ള പല വാർത്തകളും പുറത്തു വന്നിരുന്നു.

പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ചെന്നും സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കി യിരുന്നെങ്കിൽ തന്നെപ്പറ്റി മറ്റുള്ളവർക്ക് ഉണ്ടായ പല തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു എന്ന് ശാലുവും വ്യക്തമാക്കിയിരുന്നു. സത്യം മനസ്സിലാക്കാതെ ആണിനെ ആയാലും പെണ്ണിനെ ആയാലും ആക്ഷേപിക്കരുത് എന്നാണ് തനിക്ക് പറയാനുള്ളത്.

താൻ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഒന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ച് എന്നും ശാലു മേനോൻ പറയുന്നു. വ്യക്തിയെന്ന നിലയിൽ സ്വയം പാകപ്പെടുത്തുവാനും പുതുക്കി പണിയുവാനും ജ യി ലി ലെ ദിവസങ്ങൾ തനിക്ക് ഇടവരുത്തി. അന്നേവരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജയിലിൽ 49 ദിവസം കഴിഞ്ഞ് എന്നുമാണ് ശാലു പറയുന്നത്.

Also Read
പ്രണവും ഞാനുമായിട്ടുള്ള വിവാഹ വാർത്തയെ കുറിച്ച് അറിയിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുായി കല്യാണി പ്രിയദർശൻ

പലതരം മനുഷ്യരെ കാണാനും കുടുംബത്തിൽ ഉപേക്ഷിക്കപ്പെട്ടവർ നിസ്സഹായരായ അവർ അങ്ങനെ ഒരുപാട് ആളുകൾ. എല്ലാ മതങ്ങളിലും വിശ്വസിക്കുവാൻ ഞാൻ ശീലിച്ചത് ആ കാലത്താണെന്നും വിശ്വാസമാണെന്ന് തന്നെ പിടിച്ചു നിർത്തിയത് എന്ന് താരം പറയുന്നു.

ചെയ്തുപോയ തെറ്റ് ഓർത്ത് പശ്ചാത്തപിക്കുന്നവരെ, സാഹചര്യങ്ങൾ കൊണ്ട് തെറ്റിലേക്ക് എത്തിയവർ, ഞാൻ എന്റെ അമ്മയെ പോലെ കണ്ടവർ, ജാ മ്യം കിട്ടിയിട്ടും പോകാൻ ഇടം ഇല്ലാത്ത മനുഷ്യർ. അവരുടെ കഥകളും അനുഭവങ്ങളും ഒക്കെ അവർ എന്നോട് പങ്കുവെച്ചു എന്നും അതുമായി തട്ടിച്ചുനോക്കുമ്പോൾ എൻറെതൊന്നും ഒരു പ്രശ്‌നമേ അല്ല എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു എന്ന് ശാലു മേനോൻ പറയുുന്നു.

ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും അതൊക്കെയാണ് ദോഷം ചെയ്തതെന്നും ആ സ്വഭാവം ഞാൻ മാറ്റിയെടുത്തു. ജീവിതത്തിൽ പക്വത വന്നു എന്നും ഇപ്പോൾ ഞാൻ ബോൾഡ് ആണെന്നും ആ മോശം ദിവസങ്ങൾ ഒക്കെ ജീവിതത്തിൽ നിന്ന് പാടെ മറന്നു കളഞ്ഞു എന്നുമാണ് ശാലു മോനോൻ പറയുന്നത്.

Advertisement