Home Entertainment Celebrities

വേർപിരിഞ്ഞുവെന്ന് പറഞ്ഞ് നടക്കുന്നവർക്ക് ഇതിനപ്പുറം ഒരു മറുപടി കൊടുക്കാനില്ല; സൗന്ദര്യപിണക്കം ഡിവോഴ്‌സിലെത്തിച്ചവർക്ക് പുത്തൻ ഫോട്ടോ ഇട്ട് വീണയുടെ മറുപടി

199

ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് എത്തിയ നടിയാണ് വീണ നായർ. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

Advertisements

ഇതിലൂടെയാണ് താരത്തിന് സിനിമയിലേയ്ക്കും അവസരം എത്തിയത്. ഇതിനെല്ലാം പുറമെ, വീണ നായർ ഒരു പ്രഗല്ഭയായ നർത്തകി കൂടെയാണ്. ബിഗ്ഗ് ബോസ്സ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു നടി. ഒരുവിധം എല്ലാമേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ച നടിക്ക് ആരാധകരും കുറവല്ല. അടുത്തിടെ നടി വാർത്തകളിൽ നിറഞ്ഞിരുന്നു. താരം വിവാഹമോചിതയാകാനൊരുങ്ങുന്നുവെന്ന വാർത്തയാണ് ഇതിനടിസ്ഥാനം.

Also read; പ്രണയങ്ങൾ എണ്ണി പറഞ്ഞാൽ തീരില്ല, ആ കാരണങ്ങൾ കൊണ്ടാണ് അഭിനയം നിർത്തി സീരിയൽ തിരക്കഥയെഴുത്തിലേയ്ക്ക് തിരിഞ്ഞത്; സംഗീത മോഹനന്റെ ആദ്യ വെളിപ്പെടുത്തൽ

പ്രചരണം തകൃതിയായി നടക്കുമ്പോഴും സാമൂഹ്യ മാധ്യമങ്ങളിലെ വാർത്തകളോടൊന്നും വീണ പ്രതികരിച്ചില്ല. മൗനം പാലിക്കുകയായിരുന്നു. ഇതിനിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയിൽ എത്തിയപ്പോഴാണ് സത്യത്തിൽ തങ്ങൾക്കിടയിലെ പ്രശ്‌നം എന്താണെന്ന് നടി വെളിപ്പെടുത്തിയത്. ഞങ്ങൾ തമ്മിൽ എല്ലാ കുടുംബത്തിലെയും എന്ന പോലെ പ്രശ്‌നങ്ങളുണ്ട്. അത് നേരെയാവും എന്ന് വീണ പറഞ്ഞു. ഇതോടെയാണ് പാപ്പരാസികളുടെ ഗോസിപ്പിനും അവസാനമായത്.

വിശദീകരണം നൽകിയിട്ടും ഇനിയും വിശ്വാസമില്ലാത്തവർക്ക് വേണ്ടി കൂടി വീണ നായർ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ്. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോയാണ് വീണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വെറുതെ അങ്ങ് പങ്കുവയ്ക്കുകയായിരുന്നില്ല, ഇന്നൊരു സ്‌പെഷ്യൽ ഡേ ആണെന്ന് പറഞ്ഞുകൊണ്ടാണ് വീണ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.

വീണ നായരുടെയും അമന്റെയും മകൻ അമ്പാടിയുടെ ആദ്യ സ്റ്റേജ് പെർഫോമൻസ് ഡേ ആണ്. ഒരു ആർട്ടിസ്റ്റ് ആയ, വേദികളിൽ നിന്ന് കരിയർ ആരംഭിച്ച വീണ പറയുന്നു ഈ ദിവസം മറ്റെല്ലാ ദിവസത്തെക്കാളും പ്രാധാന്യമുള്ളതാണ് എന്ന്. ചെസ്സ് നമ്പർ എല്ലാം കുത്തി അമ്പൂട്ടൻ നിൽക്കുന്ന വീഡിയോകളും വീണ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

Also Read; ‘ബിഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ഗോവയിൽ വെച്ച് കണ്ടുകിട്ടി’; തന്റെ ബിഗ്‌ബോസ് കൂട്ടുകാരൻ സുജോയ്‌ക്കൊപ്പം ആഘോഷിച്ച് അമൃത സുരേഷ്

സ്‌കൂൾ യൂണിഫോമിലുള്ള മകന്റെ വീഡിയോ നടി ആര്യയും പങ്കുവച്ചിട്ടുണ്ട്. മോനും വീണയും ഉള്ള ഫോട്ടോകൾ മാത്രമല്ല, മകന്റെ ടീച്ചർക്ക് ഒപ്പം അവന്റെ അച്ഛനും അമ്മയും നിന്നിട്ടുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. അച്ഛകുട്ടി, അമ്മകുട്ടി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗുകൾ കൊടുത്തിരിയ്ക്കുന്നത്.

Advertisement