Home Entertainment Celebrities

തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തിയാണ് മലൈക; പ്രായത്തിൽ എന്ത്രിക്കുന്നു? 48 കാരിയായ മലൈകയുമായുള്ള പ്രണയത്തെക്കുറിച്ച് അർജുൻ കപൂർ

83

ബോളിവുഡിൽ വലിയ വിവാദങ്ങൾക്ക് കാരണമായ പ്രണയമാണ് അർജുൻ കപൂറിന്റേയും മലൈക അറോറയുടേയും. സെൻസേഷണൽ കാമുകീ കാമുകൻമാരായിരിക്കുകയാണ് ഇരുവരും. വിവാദങ്ങളും ഇരുവരേയും വിട്ടൊഴിയുന്ന നേരമില്ല. തന്നേക്കാൾ പ്രായംകൂടിയ മലൈകയെ അർജുൻ പ്രണയിക്കുന്നതാണ് പലരേയും ചൊടിപ്പിച്ചത്.

എന്നാൽ വിമർശനങ്ങളെല്ലാം ശ്രദ്ധിക്കാതെ ഇരുവരും തങ്ങളുടെ പ്രണയകാലം ആസ്വദിക്കുകയാണ്. ഇവർ ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കുറവല്ല.തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തിയാണ് മലൈക എന്നായിരുന്നു ഒരുവേള അർജുൻ കപൂർ പറഞ്ഞത്. മലൈകയുമായുള്ള തന്റെ ബന്ധം അവരുടെ മകനെ ഒരു തരത്തിലും ബാധിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അർജുൻ കപൂർ അന്ന് പ്രതികരിച്ചിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം കാരണം നിരനത്രം ട്രോളുകൾക്ക് ഇരയാവാറുണ്ട്. 48 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായമാവട്ടെ 37 ഉം. ഈ പ്രായവ്യത്യാസമാണ് പലരും പരിഹസിക്കുന്നതിനുള്ള കാരണം. എന്നാൽ ട്രോളുകളൊന്നും കാര്യമാക്കാതെയാണ് ഇവരുടെ ജീവിതം. തങ്ങൾ പരസ്പരം സ്‌നേഹിക്കുന്നവരാണെന്നും സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നുമാണ് അർജുൻ കപൂർ പറയുന്നത്.

ALSO READ- ഇനിയുള്ള കാലത്തേക്ക് ഈ നടൻ വിസ്മയങ്ങളുടെ പൂരം തീർക്കും; തല്ലുമാലയെയും ടൊവിനോയെയും വാഴ്ത്തി വൈറൽ കുറിപ്പ് പങ്കുവെച്ച് മധുപാൽ

‘ആരുടെ പ്രായം ഇത്രയാണ് എന്നതിൽ ആശങ്കപ്പെടേണ്ടതില്ല. അതിനാൽ ജീവിക്കുകയും ജീവിക്കാനനുവദിക്കുകയും മുന്നോട്ട് നീങ്ങുകയും ചെയ്യുക. പ്രായം നോക്കി ഒരു ബന്ധത്തെ സന്ദർഭോചിതമാക്കുന്നത് നിസാര ചിന്തയാണെന്ന് ഞാൻ കരുതുന്നു,’ അർജുൻ കപൂർ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

‘മാധ്യമങ്ങളാണ് ആളുകളുടെ കമന്റുകൾ ശ്രദ്ധിക്കുന്നത്. 90 ശതമാനം ട്രോളുകളും ഞങ്ങൾ ശ്രദ്ധിക്കാറില്ല. അതിന് പ്രാധാന്യം കൊടുക്കാറുമില്ല. കാരണം അതെല്ലാം വ്യാജമാണ്. ഈ ആളുകൾ എന്നെ കാണുമ്പോൾ ഒപ്പം സെൽഫിയെടുക്കാൻ മത്സരിക്കും. വ്യക്തി ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നത് എന്റെ ഇഷ്ടമാണ്. എന്റെ വർക്കുകൾ അംഗീകരിക്കപ്പെടുന്നിടത്തോളം മറ്റെല്ലാം വെറും ബഹളങ്ങൾ മാത്രമാണ്’

ALSO READ-‘പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തോട് ക്രഷ് തോന്നിയത്, കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നു’, പിന്നീട് തുറന്നുപറഞ്ഞെന്നും നവ്യ നായർ

പ്രായത്തെക്കുറിച്ചുള്ള പരിഹാസത്തിനെതിരെ മലൈകയും പ്രതികരിച്ചിരുന്നു. കാലത്തിനനുസരിച്ച് പുരോഗമിക്കാൻ വിസമ്മതിക്കുന്ന സമൂഹത്തിലാണ് നിർഭാഗ്യം കാരണം നമ്മൾ ജീവിക്കുന്നത്. പ്രായമായ പുരുഷൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചാൽ അത് എല്ലായിടത്തും വാഴ്ത്തപ്പെടും. പക്ഷെ സ്ത്രീക്കാണ് പ്രായക്കൂടുതൽ എങ്കിൽ അവളെ എന്തിനും തുനിഞ്ഞ സ്ത്രീയെന്നും കിളവിയെന്നും വിളിക്കുന്നു,-മലൈക പറഞ്ഞതിങ്ങനെ.

2017 ൽ അർബാസ് ഖാനുമായി വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമാണ് അർജുൻ കപൂറും മലൈകയും തമ്മിൽ അടുക്കുന്നത്. 1998 ലാണ് മലൈകയുമായി ഇദ്ദേഹം വിവാഹിതനാവുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർഹാനും വേർപിരിയുകയായിരുന്നു.
അർബാസിനും മലൈകയ്ക്കും അർഹാൻ എന്ന കൗമാരക്കാരനായ മകനുമുണ്ട്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ.

Advertisement