നാക്കിന് എല്ലില്ലാത്തവർ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ല; നയൻതാര എടുത്ത തീരുമാനം മികച്ചത്, കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് പടച്ചുവിടുന്നവർക്ക് കലാ മാസ്റ്ററുടെ മറുപടി

882

തെന്നിന്ത്യയിലാകെ ആരാധകരെ സമ്പാദിച്ച നടിയാണ് ലേഡീ സൂപ്പർ സ്റ്റാർ നയൻതാര. മലയാളത്തിൽ നിന്ന് തമിഴകത്തേയ്ക്ക് ചേക്കേറിയ താരം നിമിഷ നേരം കൊണ്ട് പ്രേക്ഷകരുടെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ പദവിയിലേയ്ക്ക് നടന്നു കയറിയത്. നായികാ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമ വിജയത്തിലേയ്ക്ക് എത്തിക്കാൻ നയൻസ് എന്ന ചെല്ലപേരിൽ അറിയപ്പെടുന്ന നയൻതാരയ്ക്ക് പ്രത്യേക കഴിവാണ്.

Advertisements

അഭിനയം കൊണ്ട് ഗ്ലാമർ കൊണ്ടും തെന്നിന്ത്യ കീഴടക്കിയിരിക്കുകയാണ് താരം. ബോക്‌സ്ഓഫീസ് വിജയങ്ങൾ കൊയ്‌തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകൾക്ക് കൈകൊടുക്കാൻ നടി മറന്നിട്ടില്ല. തെന്നിന്ത്യയിൽ ഇന്ന് ഒരു നടിയ്ക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാൻ കഴിയുമെങ്കിൽ അത് നയൻതാരയ്ക്ക് മാത്രമാണെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. നയൻതാര എന്ന അഭിനേത്രിയെ ഇത്രയും പവർഫുൾ ആക്കിയത് അവരുടെ ജീവിതം തന്നെയാണെന്ന് പറയേണ്ടി വരും.

Also Read; തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തിയാണ് മലൈക; പ്രായത്തിൽ എന്ത്രിക്കുന്നു? 48 കാരിയായ മലൈകയുമായുള്ള പ്രണയത്തെക്കുറിച്ച് അർജുൻ കപൂർ

സിനിമ ചേർന്ന് കിടക്കുന്ന സ്വകാര്യ ജീവിതത്തിൽ പല തവണ വീണിട്ടും തളരാതെ എഴുന്നേറ്റ് പോരാടിയ നടി കൂടിയാണ് നയൻതാര. നടൻ സിമ്പുവും ,പ്രഭുദേവയുമായുളള പ്രണയ തകർച്ചകൾ തുടങ്ങിയ പരസ്യമായ ചർച്ചകൾ നടക്കുമ്പോൾ ചെറിയ ഇടവേളയെടുത്ത് സിനിമയിൽ നിന്ന് നടി മാറി നിന്നിരുന്നു. പിന്നീടുള്ള നയൻതാരയുടെ പിന്നത്തെ വരവുകൾ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടായിരുന്നു.

2003 ൽ മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയുടെ വിജയത്തോടെ നയൻതാരയെ തേടി കൂടുതൽ അവസരങ്ങളെത്തുകയും ചെയ്തു. 2004ൽ നാട്ടുരാജാവ് എന്ന സിനിമയിൽ മോഹൻലാലിന്റെ അനുജത്തിയുടെ വേഷത്തിലാണ് പിന്നെ നയൻതാരയെ കണ്ടത്. ഇതിനു ശേഷം വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായും നടി തിളങ്ങി.

പിന്നീട് തസ്‌കരവീരൻ, രാപ്പകൽ എന്നീ ചിത്രങ്ങളിൽ സിനിമയിലും മമ്മൂട്ടിക്കൊപ്പവും എത്തി. മലയാളത്തിൽ നിന്നും പിന്നെ തമിഴിലേക്കും തെലുങ്കിലേക്കും നയൻതാര ചേക്കേറി. ഇരുപത് വർഷത്തോളമായി ഇന്ത്യൻ സിനിമയുടെ ഭാഗമായി നിറഞ്ഞു നിൽക്കുകയാണ് നയൻതാര. ഇക്കഴിഞ്ഞ ജൂണിലാണ് നയൻതാര വിവാഹജീവിതത്തിലേയ്ക്ക് കടന്നത്. സംവിധായകൻ വിഘ്‌നേഷ് ശിവനെയാണ് താരം ജീവിത പങ്കാളിയാക്കിയത്.

നയൻതാര വിവാഹിതയായപ്പോൾ നിരവധി പേർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. മുപ്പത്തിയേഴാം വയസിലൊക്കെ വിവാഹിതയായ താരത്തിന് ഇനി കുഞ്ഞുങ്ങളൊന്നും പിറക്കാൻ പോകുന്നില്ലെന്ന തരത്തിലുമായിരുന്നു വിമർശനങ്ങൾ. ഇപ്പോൾ, ഈ വാർത്തകളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത കൊറിയോഗ്രാഫറായ കലാ മാസ്റ്റർ. ലൈഫിൽ സെറ്റിലായിട്ടാണ് നയൻതാര വിവാഹിതയായത്.

ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച് കുഞ്ഞ് പിറന്നാൽ ആ കുഞ്ഞിന് വേണ്ടി രണ്ടിരട്ടി ജോലി ചെയ്ത് സമ്പാദിക്കേണ്ടി വരും.’ ‘വിവാഹം, കുട്ടികൾ എന്നിവ എല്ലാവരുടെ ജീവിതത്തിലും സംഭവിച്ചേക്കും. അത് ഏത് വയസിൽ നടക്കണം എന്നൊന്നുമില്ല. നയൻതാര ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വന്ന് നിൽക്കുന്നതെന്ന് കലാ മാസ്റ്റർ പറയുന്നു. നയൻതാരയുടെ ഹാർഡ് വർക്കാണ് അവരെ ഇവിടെ എത്തിച്ചത്.

അമ്മ മകളെയല്ല, ഇവിടെ മകൾ അമ്മയെ നിർബന്ധിക്കുകയാണ്; തനിക്ക് വേണ്ടി ജീവിച്ചത് മതിയെന്ന് റിതു മന്ത്ര, അമ്മയെ വിവാഹം കഴിപ്പിക്കാൻ ഇറങ്ങിത്തിരിച്ച് താരം

ലേറ്റ് മാരേജ് ചെയ്യുന്നവർ നിരവധിയുണ്ട്. ചിലർക്ക് അറുപതാം വയസിൽ കുട്ടികളുണ്ടാകുന്നില്ലേ. വിഐപി ആയതുകൊണ്ടാണ് നയൻതാരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകൾ വരുന്നത്. നയൻതാരയുടെ തീരുമാനം കറക്ടാണ്.’ ‘കൃത്യ സമയത്താണ് അവർ വിവാഹിതയായത്. നാൽപത്തൊന്നും ആയില്ലല്ലോ മുപ്പത്തിയേഴ് വയസല്ലേ ആയുള്ളു. നയൻസ് അവളുടെ ജീവിതമാണ് ജീവിക്കുന്നത്. നാക്കിന് എല്ലില്ലാത്തവർ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ലെന്നും കലാ മാസ്റ്റർ കൂട്ടിച്ചേർത്തു.

Advertisement