Home Entertainment Celebrities

എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അതിന് ഒരു കാരണവും ഉണ്ട്, റോബിനോട് ഉള്ള ഇഷ്ടം വെളിപ്പെടുത്തി ഗായത്രി സുരേഷ്

949

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികാ നടിയാണ് ഗായത്രി സുരേഷ്. ജംമ്‌നാപ്യാരിയിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ നടി പിന്നീട് ഒരു മികച്ച ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റുക ആയിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ നാലിലൂടെ ഫേമസ് ആയ ഡോ. റോബിൻ രാധാകൃഷ്ണനെ കുറിച്ച് ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നാണ് ഗായത്രി പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ഗായത്രിയുടെ തുറന്നു പറച്ചിൽ.

Advertisements

റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം റോബിന്റെ വിജയം റോബിൻ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞ് നേടിയതല്ല. അങ്ങനെ റോബിൻ സ്വയം പൊങ്ങാറുമില്ല. അതിലാണ് റോബിൻ എപ്പോഴും വിജയിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.

Also Read
ചുവപ്പ് സാരിയിൽ അതി സുന്ദരിയായി ആരാധകരുടെ മനസ്സിനെ തീപിടിപ്പിച്ച് ഉദ്ഘാടന വേദിയിൽ ഹണി റോസ്, വീഡിയോ വൈറൽ

പക്ഷെ ബാക്കി പലരും റോബിനെ താഴ്ത്തി പറഞ്ഞിട്ടാണ് അവരുടെ നന്മ പൊക്കി കാണിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ റോബിൻ ഒരിക്കലും ആരേയും കുറ്റം പറഞ്ഞിട്ടില്ല. അതാണ് റോബിന്റെ സ്ട്രങ്ത്ത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോബിനെ ഇതുവരെ മീറ്റ് ചെയ്തിട്ടില്ല.

വെട്ടി തുറന്നുള്ള സംസാരം കാരണം കെണികളിൽ പെട്ടിട്ടുണ്ട്. സിനിമ അവസരങ്ങൾ വരെ അത് നഷ്ടപ്പെടുത്തിയിട്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ കാര്യത്തിൽ കോൺഫിഡൻസ് ഉണ്ടെന്നും ഇല്ലെന്നും പറയാം. കാരണം പണ്ട് ഞാൻ ആഗ്രഹിച്ച കാര്യം പിന്നീട് എനിക്ക് സാധിച്ച് കിട്ടിയിട്ടുണ്ട്.

പക്ഷെ അപ്പോൾ ആലോചിച്ച് മറന്ന് കളയണം. അതിൽ വർക്ക് ചെയ്‌തോണ്ടിരുന്നാൽ നടക്കില്ല. ചാക്കോച്ചന് ഒപ്പം അഭിനയിക്കണമെന്നത് അത്തരത്തിൽ ഒരു ആഗ്രഹമായിരുന്നു. അത് സാധിച്ച് കിട്ടിയിട്ടുണ്ട്. ഞാൻ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു.

Also Read
ബാക്കി മക്കളൊക്കെ ജനിച്ചത് പട്ടിണിയിൽ; ഞാൻ മാത്രം കുടുംബത്തിൽ പിറന്നു; 18 വയസുവരെ എല്ലാ സഹോദരങ്ങളും ഒരേ കട്ടിലിലാണ് കിടന്നതെന്നും കൽപന

Advertisement