Home Entertainment Celebrities

ആരാധകർക്ക് ഇഷ്ടമില്ലാത്ത സ്വന്തം സുജാതയിലെ റൂബി യഥാർഥ ജീവിതത്തിൽ ഇങ്ങനെ; വെളിപ്പെടുത്തി നടി അനു നായർ

327

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ സുപരിചിതയായി മാറിയ നടിയാണ് അനു നായർ. ഒരു പക്ഷേ അനു നായർ എന്ന് പറഞ്ഞാൽ പെട്ടന്ന് ആളുകൾക്ക് മനസ്സിലാവണം എന്നില്ല, എന്നാൽ സൂര്യാ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിലെ വില്ലത്തി റൂബി എന്ന് പറഞ്ഞാൽ ആർക്കും വേഗം മനസ്സിലാവും. പരസ്യ രംഗത്ത് നിന്നുമാണ് അനു നായർ അഭിനയ രംഗത്തേക്ക് എത്തിയത്. താരം അദ്യമായി അഭിനയിച്ചത് ഉൾട്ട എന്ന സിനിമയിൽ ആയിരുന്നു. എന്നാൽ ഈ ചിത്രത്തെ പോലെ തന്നെ അനു നായരുടെ വേഷവും അധികം ശ്രദ്ധിക്കപെട്ടില്ല.

അതേ സമയം, സ്വന്തം സുജാത സീരിയലിൽ ഓരോ ദിവസവും വില്ലത്തരം കൂട്ടി കൂട്ടി കൊണ്ടുവരികയാണ് റൂബി. സുജാതയുടെ അടുത്ത സുഹൃത്ത് ആയിരുന്നെങ്കിലും സുജാതയുടെ ഭർത്താവിനെ തട്ടി എടുത്ത് പ്രതികാരം ചെയ്യുകയാണ് റൂബി. സമാനമായ കഥയുമായി മറ്റ് പല പരമ്പരകളും ഉണ്ടെങ്കിലും റൂബി എന്ന വില്ലത്തിയെ കടത്തി വെട്ടാൻ ആരും ഇല്ല എന്നതാണ് സത്യം. അതേ സമയം സീരിയൽ ജീവിതത്തിൽ താൻ ചെയ്ത വില്ലത്തരത്തെ കുറിച്ചും സീരിയലിലെ വേഷത്തെ കുറിച്ചും അനു നായർ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Advertisements

സൂര്യ ടിവിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സ്വന്തം സുജാത. കിഷോർ സത്യയും ചന്ദ്ര ലക്ഷ്മണും പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിലെ വില്ലത്തിയാണ് അനു നായർ. കിഷോർ അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തെ സ്വന്തം ഭാര്യയിൽ നിന്നും തട്ടിയെടുക്കുന്ന വില്ലത്തിയായ റൂബിയുടെ വേഷത്തിലേക്കാണ് അനു നായർ എത്തിയത്.

ALSO READ- അന്ന് പ്രമുഖ നടനിൽ നിന്നും നേരിട്ടത് തിരിച്ചടി; എല്ലാം ഉപേക്ഷിച്ച് സോനു സതീഷ് തിരികെ വന്നത് ആരേയും അസൂയപ്പെടുത്തുന്ന തരത്തിൽ; വില്ലത്തിയായി വന്ന് നായികയായ താരത്തിന്റെ ജീവിതം

ഒരു സ്ത്രീക്ക് ഇങ്ങനെ ഒക്കെ ആവാൻ പറ്റുമോ എന്ന് പ്രേക്ഷകരെ കൊണ്ട് പോലും പറയിപ്പിച്ച അനുവിന്റെത് അമ്പരപ്പിക്കുന്ന അഭിനയം തന്നെയാണ്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. സീരിയലിന്റെ തിരക്കഥാകൃത്തിന്റെ അടുത്ത് ഞാൻ തന്നെ പലപ്പോഴും ചോദിക്കാറുണ്ട് ഇനി എത്ര അവിഹിതം ബാക്കി ഉണ്ടെന്ന്. ഈ ഷെഡ്യൂളിൽ ഒരെണ്ണമേ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഓരോ ഷെഡ്യൂളിന് വരുമ്പോൾ ഓരോ അവിഹിതങ്ങളാണ് ഉണ്ടാവുക. പത്ത് വർഷം മുൻപ് മറ്റൊരുത്തനെ പറ്റിച്ചിട്ടുണ്ടെന്നും അങ്ങനെ കുറേ ഉണ്ടെന്നും അനു തന്നെ പറയുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും പരമ്പരയിൽ കഥയും കഥാപാത്രവുമൊക്കെ മാറി മാറി വരും. തുടക്കത്തിൽ എനിക്കതൊരു പ്രശ്നമായിരുന്നു. തുടക്കത്തിലുള്ള എന്റെ അഭിനയവും ഇപ്പോഴത്തെതും നോക്കുമ്പോൾ നിങ്ങൾക്കത് മനസിലാവും എന്നും അനു പറയുന്നു.

ALSO READ-കൊണ്ടും കൊടുത്തും പതിനാലു വർഷങ്ങൾ; ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് ആരാധകരുടെ പ്രിയപ്പെട്ട ഗായകൻ വിധുപ്രതാപും ഭാര്യ ദീപ്തിയും

പരമ്പരയിലെ സുജാതയുടെ ഭർത്താവുമായി അവിഹിതമായിരുന്നു. ഇത് അറിഞ്ഞ സുജാത എന്റെ മുൻപിൽ ഇരുന്ന് കരയുന്ന സീൻ ഉണ്ട്. ആ സീൻ അഭിനയിച്ചതിന് ശേഷം എനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല. ആ കരയുന്ന മുഖമാണ് ഓർമ്മ വരുന്നത്. പിന്നീട് അത് കഥാപാത്രമാണെന്നും അഭിനയമാണെന്നും ഉൾക്കൊണ്ട് തുടങ്ങി.

അതെല്ലാം റൂബിയാണ് ചെയ്യുന്നതെന്നും ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നുവെന്ന് അനു പറയുന്നു. അഭിനയിക്കുന്നതെല്ലാം സംവിധായകൻ കാണിച്ച് തരുന്നത് പോലെയാണ്. അല്ലാതെ ഞാൻ ആയിട്ട് സ്വന്തം ഇഷ്ട്ടപ്രകാരം ഒന്നും ചെയ്യുന്നില്ല.

സീരിയലിലെ കട്ട വില്ലത്തി ആയത് കൊണ്ട് എന്നെ ഇഷ്ടപ്പെടാത്ത കുറെ പേരുണ്ട്. ഒരിക്കൽ സാരി വാങ്ങാൻ പോയപ്പോൾ അവിടത്തെ ഉടമസ്ഥൻ റൂബി അല്ലേ ചോദിച്ചിട്ട് പറഞ്ഞു എന്നെ ഇഷ്ടമില്ലെന്ന്. എന്നാൽ റൂബിയെ പലരും ഇഷ്ടപ്പെടാത്തത് ചേച്ചിയുടെ അഭിനയ മികവ് കൊണ്ടാണെന്ന് പറയുന്ന ആരാധകരും തനിക്കുണ്ടൊണ് അനു നായർ പറയുന്നത്.

Advertisement