Home Entertainment

ഒളിച്ചോടി വിവാഹം; കാത്തിരുന്ന കൺമണി പിറന്നിട്ട് ഒരു മാസം മാത്രം; വിഷ്ണുവമായി ഒത്തുപോകില്ല, വിവാഹ മോചിതയാകുന്നുവെന്ന് നടി അനുശ്രീ, ഞെട്ടലോടെ ആരാധകർ

2674

മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന നടി അനുശ്രീ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ ഇടംനേടാൻ അനുശ്രീക്ക് സാധിച്ചിട്ടുണ്ട്. ബാലതാരമായാണ് അനുശ്രീ തന്റെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് താരം സിനിമയിൽ തന്റെതായ അടിത്തറ ഉറപ്പിച്ചു.

Advertisements

ദേവീമാഹത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴ് രാത്രികൾ, അമല, അമല, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി, മഞ്ഞിൽ വിരിഞ്ഞ പൂവ് എന്നിങ്ങനെ നീളുന്നു നടി അഭിനയിച്ച സീരിയലുകൾ. അടുത്തിടെ ഏറെ ചർച്ചയായത് താരത്തിന്റെ വിവാദ വിവാഹമാണ്. വിഷ്ണു സന്തോഷാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാൻ ആയിരുന്നു വിഷ്ണു.

Also read; ഏറ്റവും കൂടുതൽ കരയിപ്പിച്ചിട്ടുള്ളത് തിലകൻ, നീയൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് വരെ പറഞ്ഞു; ബാലൻ കെ നായരുടെ പിടുത്തമാണ് സഹിക്കാൻ പറ്റാത്തത്; കാലടി ഓമനയുടെ വെളിപ്പെടുത്തൽ

കോവിഡ് കാലത്തായിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹത്തിന് വീട്ടുകാർ എതിർത്തപ്പോൾ ഒളിച്ചോടി വിവാഹിതരായവരാണ് ഇവർ. ഇരുവർക്കും നിരവധി പേർ ആശംസകൾ നേർന്നിരുന്നു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ലളിതമായ ചടങ്ങായിരുന്നു അത്. അനുശ്രീയുടെ വിവാഹവും യഥാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

തന്റെ പ്രണയത്തെക്കുറിച്ച് താൻ വീട്ടുകാരെ അറിയിച്ചു. എന്നാൽ അമ്മയ്ക്ക് നല്ല എതിർപ്പായിരുന്നു. വിവാഹത്തിനു അവർ സമ്മതിക്കില്ലെന്നു പൂർണമായി മനസിലായി. അപ്പോഴാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അനുശ്രീയുടേയും വിഷ്ണുവിന്റേയും പ്രായവ്യത്യാസത്തെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. താരത്തെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നു. എന്നാൽ ഒരു വിമർശനങ്ങളുടെ മുന്നിലും താരം പതറിയില്ല. തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.

പിന്നീട് നടി അമ്മയായ വിശേഷവും വാർത്തകളിൽ നിറഞ്ഞു. അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജൻമം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്.

അന്ന് ആരാധകർ വിഷ്ണുവിന്റെ അസാന്നിധ്യത്തെ കുറിച്ച് സംശയിച്ചെങ്കിലും ആ സംശയങ്ങളുടെ സത്യാവസ്ഥ ഇന്ന് പുറത്തു വന്നിരിക്കുന്നു. ഇപ്പോൾ താരം ആരാധകരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. തങ്ങൾ വേർപിരിഞ്ഞു എന്ന് അനുശ്രീ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കു വെച്ചിരിക്കുകയാണ് ഇപ്പോൾ. എന്റെ ജീവിതത്തെ കുറിച്ചുള്ള സത്യം എന്ന് എഴുതിയാണ് താരം കുറിപ്പ് തുടങ്ങുന്നത്.

Also read; തന്റെ പുറകെ നടന്ന് ജയറാമിന്റെ ചെരുപ്പ് തേഞ്ഞതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ആശാ ശരത്

ഡിവോഴ്‌സ് ഒരു ട്രാജടിയല്ല. സങ്കടമായ ഒരു ജീവിതത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നതാണ് ട്രാജഡി എന്ന് പറയുന്നത്. ആരും വിവാഹം വേർപ്പെടുത്തിയത് കാരണം കൊണ്ട് മരിച്ചിട്ടില്ല. ഒരു മായാ ലോകത്തെ വിശ്വസിച്ചു കൊണ്ട് ഒരുപാട് വേദന സഹിക്കേണ്ടതില്ല. മറിച്ച് സത്യത്തെ സ്വീകരിക്കുകയെന്ന് അനുശ്രീ കുറിച്ചു. നേരത്തെ, അനുശ്രീയുടെ വളക്കാപ്പ് ചടങ്ങിൽ പോലും ഇരുവരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.

Advertisement