Home Entertainment Celebrities

എന്നെ അറിയാം, പക്ഷേ യുവതാരം ഫഹദ് ഫാസിലിനെ അറിയില്ല; നടി ദിവ്യ പിള്ളയെ ഓഡിഷനിൽ വിളിച്ചപ്പോഴുണ്ടായത് ഇങ്ങനെ, അക്കഥ പറഞ്ഞ് വിനീത് കുമാർ

1093

മലയാള സിനിമാ-ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദിവ്യ പിള്ള. ഇതിനോടകം പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിവ്യ വിവിധ ടെലിവിഷൻ ഷോകളിൽ അതിഥിയായും വിധികർത്താവുമായും എത്തിയിട്ടുണ്ട്. 2015 ൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന സിനിമയിലൂടെയായിരുന്നു ദിവ്യ പിള്ള സിനിമാ ലോകത്തേയ്ക്ക് എത്തിയത്.

Advertisements

നടൻ വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു അത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള പ്രധാന വേഷത്തിലെത്തി. ഇതോടെ നടിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ എത്തി. ടൊവിനോ തോമസ് നായകനായ കള ആയിരുന്നു ദിവ്യയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടി കൊടുത്ത ചിത്രം.

Also read; വലിയ ശരീരമില്ല, കൂട്ടത്തിൽ നിന്നാൽ തിരിച്ചറിയാൻ പോലും പാടുള്ള ഒരാൾ; ആസിഫ് അലിയെ കണ്ട് പഠിക്കണമെന്ന് സിദ്ധിഖ് മകനെ ഉപദേശിക്കാനുള്ള കാരണം ഇങ്ങനെ

ദിവ്യ പിള്ളയുടെ സിനിമാ ജീവിതത്തിലെ ടേണിംഗ് പോയിന്റ് കൂടിയായിരുന്നു കള. ചിത്രത്തിലെ ദിവ്യയുടെ പ്രകടനം കൈയ്യടി നേടിയിരുന്നു. സൈമൺ ഡാനിയൽ ആണ് ദിവ്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടനും സംവിധായകനുമായ വിനീത് കുമാറാണ് ചിത്രത്തിൽ നായകനായി എത്തിയത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ ഒരു അഭിമുഖത്തിൽ ദിവ്യയെ കുറിച്ച് വിനീത് പറഞ്ഞ രസകരമായ സംഭവമാണ് വൈറലാകുന്നത്. ദിവ്യയുടെ ആദ്യ ചിത്രമായ അയാൾ ഞാനല്ലയ്ക്ക് വേണ്ടി ദിവ്യയെ ഓഡിഷന് വിളിച്ചപ്പോൾ ഉണ്ടായ സംഭവമാണ് വിനീത് പറഞ്ഞത്.

വിനീതിന്റെ വാക്കുകൾ;

‘ഞാൻ അന്ന് അയാൾ ഞാനല്ല എന്ന സിനിമയ്ക്ക് വേണ്ടി ഓരോരുത്തരെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കല്യാണ വീട്ടിൽ നിന്നുള്ള ഫോട്ടോയിൽ ദിവ്യയെ എന്റെ അസിസ്റ്റന്റ് കാണിച്ചു തരുന്നത്. എനിക്ക് അറിയുന്ന ആളുടെ കല്യാണം ആയിരുന്നു അത്. അപ്പോൾ തന്നെ ഞാൻ അയാളെ വിളിച്ചു ദിവ്യയുടെ നമ്പർ വാങ്ങി വിളിച്ചു. ദിവ്യ അന്ന് ദുബായിൽ നല്ല ജോലിയൊക്കെയായി വെൽ സെറ്റിൽഡ് ആണ്.

Also read; വളരെ സീക്രട്ടായി ഞങ്ങൾ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്; ദുർഗ കൃഷ്ണയുടെ മറുപടി

ഞാൻ വിളിച്ചപ്പോൾ ഭാഗ്യത്തിന് ദിവ്യക്ക് എന്നെ അറിയായിരുന്നു. എന്റെ പഴയ സിനിമയൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ ഫഹദിനെ അറിയില്ല. പിന്നെ ഫഹദ് ആരാണെന്നും എന്താണെന്നും ഫഹദിന്റെ പ്രസക്തി എന്താണെന്നും ഒക്കെ പറഞ്ഞു കൊടുത്ത ശേഷം ആള് ഇവിടെ വന്ന് ഓഡിഷൻ ചെയ്ത് സിനിമയുടെ ഭാഗമായി. അതേസമയം, ഫഹദിനെ അറിയില്ലെന്ന് അല്ല, ഫഹദിന്റെ ബാംഗ്ലൂർ ഡെയ്സ് കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ലെന്ന് ആയിരുന്നു പറഞ്ഞത് എന്ന് ദിവ്യ തിരുത്തി പറഞ്ഞു.

Advertisement