Home Entertainment Celebrities

കൊച്ചിനെ പോലും നോക്കാത്ത തള്ളയെന്ന് എഴുതിയാലും എന്നെ ബാധിക്കില്ല; എന്റെ മോനെ നോക്കാൻ എനിക്കറിയാമെന്ന് വരദയുടെ മറുപടി, ഔട്ടിംഗ് വീഡിയോയിലും ജിഷിൻ അപ്രത്യക്ഷം

265

സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി വരദ. സിനിമ-സീരിയൽ, ഷോർട്ട് ഫിലിം തുടങ്ങിയവയിലെല്ലാം നിറഞ്ഞുനിൽക്കുകയാണ് താരം. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെയും നടി സ്വന്തമാക്കിയിട്ടുണ്ട്. അമല സീരിയലിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജിഷിനുമായി പ്രണയത്തിലായത്.

Advertisements

അധികം വൈകാതെ തന്നെ ഇരുവരും വിവാഹ ജീവിതത്തിലേയ്ക്കും കടന്നിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തന്നെയാണ് നടി നിൽക്കുന്നത്. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളല്ലാം താരം ആരാധകരുമായി നിരന്തരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ, മകനൊപ്പമുള്ള രസകരമായ വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്.

Also read; അന്ന് ലാൽ സാറിന്റെ കാലിന്റെ ഇടയിലായിരുന്നു ഞാൻ വീണത്, ഭൂമിയിലേക്കങ്ങ് താഴ്ന്ന് പോയാൽ മതി എന്നായിരുന്നു എനിക്ക്, വെളിപ്പെടുത്തി ഹണി റോസ്

അടുത്തിടെയായിരുന്നു വരദ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഹോം ടൂറും ഡേ ഇൻ മൈ ലൈഫുമെല്ലാം ചെയ്തതിന് പിന്നാലെയായാണ് ഫാമിലി ഔട്ടിങ് വ്ളോഗ് പോസ്റ്റ് ചെയ്തത്. അമ്മേ വെള്ളത്തിൽ പോണമെന്ന് പറഞ്ഞ് മകനാണ് പോവേണ്ട സ്ഥലം എങ്ങനെയായിരിക്കണമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഈ സ്ഥലത്തേക്ക് വരാൻ തീരുമാനിച്ചതെന്നും വരദ പറയുന്നു. മകനും മമ്മിക്കുമൊപ്പമായുള്ള ഔട്ടിങ്ങ് വീഡിയോയാണ് വരദ പങ്കുവെച്ചത്.

വേണ്ടതെല്ലാം കഴിച്ച് അവൻ കളിക്കാൻ പോയിരിക്കുകയാണ്. മമ്മയും അമ്മാമയും കഴിക്ക്, ഇടയ്ക്ക് വന്ന് ഞാനും കഴിച്ചോളാമെന്നാണ് അവൻ പറഞ്ഞത്. ശല്യമില്ലാതെ സ്വസ്ഥമായി കഴിക്കാമല്ലോയെന്ന് കരുതി. കൊച്ചിനെ പോലും നോക്കാത്ത തള്ള എന്ന് ഇതിന്റെ താഴെ കമന്റിടണം കേട്ടോ, അതൊന്നും എന്നെ ബാധിക്കില്ല, കാരണം എന്റെ കൊച്ചിനെ നോക്കാൻ എനിക്കറിയാമെന്നും നടി വരദ മറുപടിയായി നൽകി. ഇടയ്ക്ക് മകനെ വരദ വിളിക്കുകയും രുചി നോക്കാനായി പറയുകയും ചെയ്യുന്നുണ്ട്.

വ്യത്യസ്തമായ ശൈലിയിലൂടെയായാണ് വരദ വിശേഷങ്ങൾ പങ്കിടുന്നത്. സംസാരശൈലി ഏറെയിഷ്ടമാണെന്ന് ആരാധകരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ, വീഡിയോകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അമ്മയും മോനുമല്ലാതെ ജിഷിൻ ചേട്ടനേയും വീഡിയോയിൽ കൊണ്ടുവന്നൂടേയെന്ന് കുറേപേർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

Also read; ഇനി ലാലിന്റെ സിനിമകൾ ചെയ്യില്ലെന്ന് തീരുമാനിച്ചപ്പോഴാണ് ഇരുവർ കണ്ടത്, അതോടെ എന്റെ കൺട്രോൾ പോയി, പിന്നെ സംഭവിച്ചത് ഇങ്ങനെ: പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ

ഹോം ടൂറിൽ പോലും അദ്ദേഹത്തെ കാണിച്ചില്ലല്ലോയെന്നായിരുന്നു കമന്റുകൾ. ജിഷിനെ കാണാത്തതും ചിത്രങ്ങൾ നീക്കം ചെയ്തതുമെല്ലാം ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, വിവാഹമോചനത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽമീഡിയയിൽ നടക്കുന്ന ചർച്ചകളെല്ലാം കാണുമ്പോഴും ഇരുവരും മൗനം പാലിക്കുകയാണ്.

Advertisement