Home Entertainment Celebrities

ആദ്യം അബോർഷനായി; വിവാഹമോചനം നടന്നതിന് പിന്നാലെ ഗർഭകാല വിശേഷങ്ങൾ പറഞ്ഞ് നടി അനുശ്രീ

286

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ സീരിയൽ നടിയാണ് അനുശ്രീ എന്ന പ്രകൃതി.ബാല താരമായി സീരിയൽ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയലിൽ മികച്ച നടിയായി മാറുക ആയിരുന്നു.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലെ ജിത്തു മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അനുശ്രീ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വളരെ മികച്ച സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. നായിക ആയി എത്തിയപ്പോഴും വളരെ മികച്ച പിന്തുണ തന്നെയാണ് അനുശ്രീക്കു ലഭിച്ചത്.

Advertisements

സീരിയൽ ക്യാമറാമാനായ വിഷ്ണുവിനെ ആയിരുന്നു അനുശ്രീ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയത്തിൽ ആയിരുന്നു ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിക്കുക ആയിരുന്നു. അടുത്തിടെ ഇവർക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അനുശ്രീ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് ചർച്ചയായി മാറുകയും ചെയ്തിരുന്നു. വിവാഹ മോചനം എന്നാൽ ഒരു ദുരന്തമല്ല. സന്തോഷകരം അല്ലാതെ വിവാഹ ജീവിതം ആണ് ദുരന്തം എന്നാണ് താരത്തിന്റെ വാക്കുകൾ.

ALSO READ- ഷൂട്ട് വൈകിയാൽ പോലും കാര്യമാക്കില്ല; ഓരോ 15 മിനുറ്റിലും കാല് കഴുകുന്ന സണ്ണി ലിയോൺ, ഹോളിയിൽ പങ്കെടുക്കാതെ രൺവീർ സിങും

ഇപ്പോഴിതാ ഗർഭകാലവിശേഷങ്ങളാണ് അനുശ്രീയിപ്പോൾ പങ്കുവെക്കുന്നത്. പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് സന്തോഷവും വേദനയും നിറഞ്ഞ ദിവസങ്ങളെ പറ്റി അനുശ്രീ തുറന്നുപറയുന്നത്. ഗർഭിണി ആയതും ആദ്യത്തെ ആഴ്ചയിൽ തന്നെ അബോർഷനായി പോയതുമെല്ലാമാണ് താരം തുറന്നുപറയുന്നത്.

‘ആദ്യം ഗർഭിണിയായി ആദ്യ ആഴ്ചയിൽ തന്നെ ഒരു ഷൂട്ടിന് പോയിരുന്നു. അത് കഴിഞ്ഞ് രാത്രിയിൽ എനിക്ക് ബ്ലീഡിങ് വന്ന് അബോർഷനായി പോയി. ഭയങ്കര വിഷമമായി പോയി. ഭർത്താവിന്റെ വീട്ടിലും എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്. എല്ലാവർക്കും വലിയ വിഷമമായി. ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് വന്നപ്പോൾ ഞാനും സന്തോഷിച്ചു. കുഞ്ഞുങ്ങളെ എനിക്കൊത്തിരി ഇഷ്ടമാണ്. പിന്നെ സാധാരണ ജീവിതത്തിലേക്ക് തന്നെ ഞങ്ങൾ തിരിച്ച് വന്നു. ഭർത്താവ് സീരിയൽ ലൊക്കേഷനിൽ ആയത് കൊണ്ട് ഞാനും അങ്ങോട്ട് പോയി.

ALSO READ- ലേബർ റൂമിനകത്ത് എന്നോടും കൂടെ കയറാൻ പറഞ്ഞെന്ന് യുവ; നിറചിരിയോടെ വേദനയെ കുറിച്ച് പറഞ്ഞ് മൃദുല; താരദമ്പതികളുടെ ഡെലിവറി സ്റ്റോറി വൈറൽ

രണ്ട് മാസം കഴിഞ്ഞതിന് ശേഷം ഞാൻ വീണ്ടും ഗർഭിണിയായോ എന്നൊരു സംശയം തോന്നി. ചെക്ക് ചെയ്തപ്പോൾ പോസിറ്റീവാണ്. ആദ്യം അബോർഷൻ ആയി പോയത് കൊണ്ട് ഭയങ്കര കെയറിങ് ആയിരുന്നു. ഇനിയെന്നെ ലൊക്കേഷനിലേക്കൊന്നും കൊണ്ട് പോകണ്ടെന്ന് ഭർത്താവിന്റെ വീട്ടുകാർ വിളിച്ച് പറഞ്ഞു. ഒറ്റയ്ക്ക് വീട്ടിലിരിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. വിഷ്ണു വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു. ഇതാണ് തീരുമാനമെങ്കിൽ നടക്കില്ല. ലൊക്കേഷനിൽ തന്നെ പോവണമെന്ന് പറഞ്ഞു.

അമ്മ മകൾ സീരിയൽ ഞാൻ ചെയ്യുന്നുണ്ട്. അധികം സീനുകളൊന്നും എനിക്കില്ല. അതുകൊണ്ട് അവിടെ ലൊക്കേഷനിൽ പോയി. പകൽ ഫുൾ കിടന്ന് ഉറങ്ങും. ചോക്ലേറ്റ് കഴിക്കാൻ എനിക്ക് ഭയങ്കര കൊതിയായിരുന്നു. ഒത്തിരി കഴിച്ചു. അതുകൊണ്ടാണോ അബോർഷൻ ആയതെന്ന് ഓർത്ത് ചോക്ലേറ്റൊന്നും അധികം വാങ്ങി തന്നില്ല. ഇതിനിടയിൽ വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹം വന്നു. ആർട്ടിസ്റ്റ് ആയത് കൊണ്ട് മേക്കപ്പ് ചെയ്യാനൊക്കെ അറിയാം. പിന്നെ എനിക്കോ അങ്ങനെ കല്യാണത്തിന് ഒരുങ്ങാൻ സാധിച്ചില്ല. മറ്റൊരാളെ ഒരുക്കാനെങ്കിലും സാധിക്കുമല്ലോന്ന് കരുതി.

രണ്ട് പ്രാവിശ്യം വയറ്റിൽ കിടന്ന് മകൻ പേടിപ്പിച്ചിരുന്നെന്നാണ് അനുശ്രീ പറയുന്നത്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് കുഞ്ഞിന് അനക്കം ഇല്ലാത്തത് പോലെ തോന്നി. അങ്ങനെ പേടിച്ച് ആശുപത്രിയിൽ പോയി അഡ്മിറ്റായി. അന്നേരം കുഴപ്പമില്ലെന്ന് മനസിലായി. ഇനിയും അനക്കമില്ലെന്ന് തോന്നിയാൽ വരാൻ പറഞ്ഞ് പോന്നു. ഡേറ്റ് പറഞ്ഞതിന് രണ്ട് ദിവസം മുൻപ് വീണ്ടും അനക്കമില്ലാത്തത് പോലെ തോന്നി. വീണ്ടും ആശുപത്രിയിലേക്ക് ഓടി.

ഫ്ളുയിഡ് കുറഞ്ഞത് പോലെ തോന്നിയത് കൊണ്ട് സിസേറിയൻ ചെയ്യാൻ തീരുമാനിച്ചു. കുഞ്ഞിനെ എടുക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും സിസേറിയൻ സമയത്ത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു. കുഞ്ഞിനെ എന്നെ കാണിച്ചപ്പോൾ എടുക്കണമെന്നുണ്ട്. പക്ഷേ അവർ ഉമ്മ വെപ്പിച്ചിട്ട് കൊണ്ട് പോയി. അതിന് ശേഷം ഡോക്ടറും അസിസ്റ്റന്റ് ഡോക്ടറും തമ്മിൽ അടിയായി. ആ പുള്ളിക്കാരി സ്റ്റിച്ചിട്ടത് തെറ്റായി പോയി. ഇങ്ങനെയാണോ കത്രിക പിടിക്കേണ്ടത് എന്നൊക്കെ പറഞ്ഞ് അദ്ദേഹം വഴക്ക് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴെക്കും ഞാൻ മയങ്ങി പോയി.

ഗർഭകാലത്ത് ഏറെ വിഷമിപ്പിച്ചത് ഞാൻ അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊന്നും ഇടാൻ പറ്റിയില്ല എന്നതാണ്. അതൊക്കെ എനിക്ക് വലിയ വിഷമമായി. എന്തൊക്കെ ടെൻഷനും വിഷമങ്ങളും ഉണ്ടായിരുന്നെങ്കിലും കുഞ്ഞിനെ കണ്ടപ്പോൾ എല്ലാം മറന്ന് പോവുമെന്നും അനുശ്രീ പറയുന്നു.

Advertisement